1 GBP = 98.30INR                       

BREAKING NEWS

അഞ്ചു ലക്ഷത്തിന്റെ ചെക്കുമായെത്തിയ സിനിമാക്കാരന് കാഷ്യര്‍ അബദ്ധത്തില്‍ നല്‍കിയത് പത്ത് ലക്ഷം; പിന്നെ മാനേജരെ വിളിച്ചത് ബിനീഷ്; എല്ലാം പറഞ്ഞ് മനസ്സിലാക്കി അഞ്ചു ലക്ഷം തിരിച്ചു കൊടുക്കാതെ ലോണാക്കി മാറ്റി അനൂപിന്റെ നയതന്ത്രം; ബിനീഷിന്റെ ബെനാമിയായി ബംഗളൂരുവില്‍ കെട്ടിപ്പൊക്കിയത് ലഹരിയില്‍ നുരഞ്ഞ സാമ്രാജ്യം; ബിനീഷിനെതിരെ നര്‍ക്കോട്ടിക് ബ്യൂറോയും അന്വേഷണത്തില്‍

Britishmalayali
kz´wteJI³

കൊച്ചി: ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിന്റെ ആഴം തേടി കേന്ദ്ര ഏജന്‍സികള്‍. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നാണ് വിലയിരുത്തല്‍. ബിനീഷിന്റെ അതിവിശ്വസ്തനായിരുന്നു അനൂപ്. അതുകൊണ്ടാണ് ബംഗളൂരു ഓപ്പറേഷനുകള്‍ അനൂപിനെ ബിനീഷ് ഏല്‍പ്പിച്ചതെന്നാണ് വിലയിരുത്തല്‍. കൊച്ചിയിലെ സിനിമാ ഇടപെടലുകള്‍ക്കിടെയാണ് അനൂപിനെ ബിനീഷ് പരിചയപ്പെട്ടത്. ചുരുങ്ങിയ നാള്‍ കൊണ്ട് വിശ്വസ്തനായി മാറുകയും ചെയ്തു.

കൊച്ചിയിലെ റെഡിമെയ്ഡ് വസ്ത്രശാലയുടെ മറവില്‍ അനൂപിന് അന്നേ ചെറിയതോതില്‍ ലഹരി ഇടപാടുകളുണ്ടായിരുന്നു. സിനിമാ മേഖലയിലേക്കും അനൂപ് ലഹരി എത്തിച്ചു. ഇതിനിടെയാണ് ബിനീഷുമായി പരിചയപ്പെടുന്നത്. സൗഹൃദത്തിന്റെ ആഴം കൂടിയതോടെ ഓപ്പറേഷനുകള്‍ക്കും നിയോഗിച്ചു. ആദ്യ പരീക്ഷണം വലിയ വിജയമായി. ഇതോടെ അനൂപ് ബിനീഷന്റെ മനസ്സിലെ താരമായി. ബിനീഷിനു വേണ്ടപ്പെട്ട സിനിമാ നിര്‍മ്മാണ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അനൂപ് നടത്തിയത് നിര്‍ണ്ണായക നീക്കമാണ്. കേസ് കൂടാതെ കാര്യം സാധിച്ച അനൂപ് ഇതോടെ ബികെ ടീമിലെ പ്രധാനിയായി മാറി. ക്രിക്കറ്റും സിനിമയും ചേര്‍ത്തു പിടിച്ച് ബിനീഷ് മുന്നേറുമ്പോള്‍ ബിസിനസ്സില്‍ അനൂപും അതിവേഗം വളര്‍ന്നു.

കൊച്ചിയില്‍ ചെക്ക് വിഷയത്തിലെ ഇടപെടല്‍ അതിനിര്‍ണ്ണായകമായിരുന്നു. എംജി റോഡിലെ പ്രമുഖ ബാങ്ക് ശാഖയില്‍ 5 ലക്ഷം രൂപയുടെ ചെക്കുമായി സിനിമാക്കമ്പനി ജീവനക്കാരനെത്തി. കാഷ്യര്‍ അബദ്ധത്തില്‍ 10 ലക്ഷം രൂപ നല്‍കാനിടയായി. പണവുമായി ജീവനക്കാരന്‍ പുറത്തിറങ്ങിയ ഉടന്‍ ബാങ്ക് മാനേജര്‍ സിനിമാക്കമ്പനിയില്‍ വിവരം അറിയിച്ചെങ്കിലും അധികം ലഭിച്ച 5 ലക്ഷം രൂപ തിരികെ നല്‍കാന്‍ അവര്‍ തയാറായില്ല. നിയമനടപടി സ്വീകരിക്കുമെന്നു ബാങ്ക് മാനേജര്‍ മുന്നറിയിപ്പു നല്‍കി. ഇതോടെ വിഷയത്തില്‍ ബിനീഷിന്റെ ഇടപെടല്‍ എത്തി. മധ്യസ്ഥനായി നിയോഗിച്ചത് അനൂപിനെയാണ്.

പിന്നീട് ബാങ്ക് മാനേജരെ വിളിച്ചതു ബിനീഷ് കോടിയേരിയെന്നു സ്വയം പരിചയപ്പെടുത്തിയ ഒരാളാണ്. തന്റെ ഒരാള്‍ വന്നുകാണുമെന്നു പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ അനൂപ് ബാങ്കിലെത്തി. ബിനീഷിനെ പിണക്കാതിരുന്നാല്‍ ബാങ്ക് ശാഖയ്ക്കുണ്ടാകാന്‍ പോകുന്ന സാമ്പത്തിക നേട്ടങ്ങളും പിണക്കിയാലുണ്ടാകുന്ന ദോഷങ്ങളും പറഞ്ഞു. ഒടുവില്‍, അബദ്ധം പറ്റിയ കാഷ്യര്‍ക്ക് 5 ലക്ഷം രൂപ ലോണ്‍ അനുവദിച്ച് അവരുടെ ജോലി സംരക്ഷിക്കാനും ബാങ്കിന്റെ നഷ്ടം നികത്താനും മാനേജര്‍ തയാറായി-മനോരമയാണ് ഈ വിശദാംശങ്ങള്‍ പുറത്തു വിടുന്നത്. ഇഡിയോടെ അനൂപും ഇത് സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന.

ലഹരിമരുന്ന് കച്ചവടക്കാരന്‍ അനൂപ് ബിനീഷിന്റെ ബെനാമിയാണെന്ന് ഇഡി വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ അനൂപ് മുഹമ്മദിന്റെ ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത്. അനൂപിന്റെ അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു. ലഹരി ഇടപാടിനായി പണം വന്ന അക്കൗണ്ടുകള്‍ ബിനീഷിന്റെ അറിവിലുള്ളതാണ്. ബിനീഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 20പേര്‍ ലഹരി മരുന്ന് ഇടപാടിന് പണം മുടക്കിയത് എന്ന് നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. ബിനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.

ബിനീഷ് കോടിയേരിയാണ് തന്റെ ബോസ് എന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയെന്നും ഇഡി പറയുന്നു. ബിനീഷ് പറഞ്ഞത് മാത്രമാണ് ചെയ്തതെന്നും അനൂപിന്റെ മൊഴിയില്‍ പറയുന്നു. അനൂപിനു പണം നല്‍കിയെന്നു ബിനീഷ് സമ്മതിച്ചു. പണം നല്‍കിയതിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ല. ബിനീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വ്യക്തമായി വിശദീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബിനീഷിനെ അറസ്റ്റ് ചെയ്തതെന്നാണ് ഇഡിയുടെ വിശദീകരണം. ബിനീഷിനെ ചോദ്യം ചെയ്യുന്നത് ബെംഗളൂരുവില്‍ തുടരുകയാണ്.

അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കൂടിയായ ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങള്‍ തേടി ഇഡി നടപടികളുമായി മുമ്പോട്ട് പോകുകയാണ്. വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇഡി സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി. ഇഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയതായി രജിസ്ട്രേഷന്‍ ഐജി വ്യക്തമാക്കി. എന്‍ഫോഴ്സ് മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് എല്ലാ ജില്ലാ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് രജിസ്ട്രേഷന്‍ വകുപ്പ് വ്യക്തമാക്കുന്നത്. ബിനീഷ് നല്‍കിയ സ്വത്ത് വിവരം ശരിയാണോയെന്നാണ് എന്‍പോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.

ബെംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ വ്യാഴാഴ്ചയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ മുതല്‍ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിനെതിരെ നിര്‍ണ്ണായക വകുപ്പുകളും ചുമത്തി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരം കുറ്റം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയുമാണു സാധാരണ ശിക്ഷ. എന്നാല്‍ കള്ളപ്പണം സ്വരൂപിച്ചതോ വിനിയോഗിച്ചതോ ലഹരിമരുന്ന് ഇടപാടുകള്‍ക്കു വേണ്ടിയാണെന്നു തെളിഞ്ഞാല്‍ തടവ് 10 വര്‍ഷമായി വര്‍ധിക്കും.

അനൂപിന്റെ ലഹരി ഇടപാടുകളില്‍ ബിനീഷ് നേരിട്ടോ അല്ലാതെയോ പണം മുടക്കിയതായി തെളിഞ്ഞാല്‍ ലഹരി പദാര്‍ഥ നിരോധന നിയമപ്രകാരം (എന്‍ഡിപിഎസ്) കേസന്വേഷിക്കുന്ന നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) വകുപ്പ് 27(എ) പ്രകാരം ബിനീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. ഈ കുറ്റം തെളിഞ്ഞാല്‍ 10-20 വര്‍ഷം വരെ കഠിനതടവും 1-2 ലക്ഷം രൂപവരെ പിഴയുമാണു ശിക്ഷ. ഇഡി രേഖപ്പെടുത്തിയ ബിനീഷിന്റെ മൊഴികള്‍ എന്‍സിബി പരിശോധിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category