1 GBP = 98.80INR                       

BREAKING NEWS

കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്ത 200 ദിവസങ്ങള്‍; കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയായി തായ്‌വാന്‍

Britishmalayali
kz´wteJI³

തായ്‌പെ: വിവിധ രാജ്യങ്ങള്‍ കോവിഡിന്റെ രണ്ടാം വരവില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഫ്രാന്‍സും ജര്‍മനിയും വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. അമേരിക്കയിലാകട്ടെ, കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. എന്നാല്‍, കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയാകുകയാണ് തയ്വാന്‍. കഴിഞ്ഞ 202 ദിവസമായി രാജ്യത്ത് പുതിയ സമ്പര്‍ക്ക കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. തുടര്‍ച്ചയായ 200 ദിവസം ഒരൊറ്റ കോവിഡ് രോഗികള്‍ പോലും രാജ്യത്ത് ഉണ്ടായിരുന്നില്ല.

രാജ്യത്ത് അവസാനത്തെ പ്രാദേശിക കോവിഡ് കേസ് ഏപ്രില്‍ 12നാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് രണ്ടാമത്തെ തരംഗമുണ്ടായില്ല. വെള്ളിയാഴ്ച പ്രാദേശിക കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത 201 ദിവസമെന്ന റെക്കോര്‍ഡിട്ടു. 23 കോടി ജനങ്ങളുള്ള ഈ ദ്വീപ് രാഷ്ട്രത്തില്‍ ഇതുവരെ 553 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 7 പേര്‍ രോഗം ബാധിച്ച് മരിച്ചു. അതിര്‍ത്തികള്‍ നേരത്തേ അടയ്ക്കുകയും, യാത്രകള്‍ കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്തത് വൈറസിനെതിരെ പോരാടുന്നതിന് സഹായിച്ചുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കര്‍ശനമായ കോണ്‍ടാക്റ്റ് ട്രെയ്സിങ്, ക്വാറന്റൈന്‍, മാസ്‌ക് ധരിക്കല്‍ എന്നിവയും കോവിഡിനെ ചെറുത്തു നിര്‍ത്താന്‍ തയ്വാനെ സഹായിച്ചു. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷാനടപടികളുമുണ്ട്.

അതേസമയം, തയ്വാന്‍ ഇതുവരെ കോവിഡ് മുക്തമായിട്ടില്ല. പുറത്തുനിന്നെത്തിയ മൂന്നു പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫിലിപ്പീന്‍സ്, യുഎസ്, ഇന്തൊനീഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുറത്തുനിന്നെത്തിയ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category