1 GBP = 98.80INR                       

BREAKING NEWS

കണ്‍മുന്നില്‍ തകര്‍ന്ന് തരിപ്പണമായത് ഏഴുനില കെട്ടിടം; തുര്‍ക്കിയേയും ഗ്രീസിനെയും പിടിച്ചുലച്ച ഭൂകമ്പത്തില്‍ മരണം 21ആയി; തീരങ്ങളെ തുടച്ചുനീക്കി സുനാമിയും; വീഡിയോ കാണാം..

Britishmalayali
kz´wteJI³

അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പത്തില്‍ മരണം 21 ആയി. 21 പേര്‍ മരിച്ചെന്നും 725ലേറെ പേര്‍ക്കു പരുക്കേറ്റെന്നുമാണു ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഏജീയന്‍ കടലിലാണ്. ഭൂചലനത്തില്‍ തുര്‍ക്കിയും ഗ്രീസും തകര്‍ന്നു. കെട്ടിടങ്ങള്‍ തകര്‍ന്നതും സുനാമിക്ക് രൂപപ്പെട്ടതും തുര്‍ക്കി തീരത്തെ ഭയാനകമായ രംഗങ്ങളിലേക്കാണ് നയിച്ചത്. തുര്‍ക്കിയില്‍ ഒരു കെട്ടിടം തകര്‍ന്ന ഭയാനകമായ ദൃശ്യങ്ങളും ഇതിനിടെ പുറത്തു വന്നു. ഏഴ് നിലകളുള്ള കെട്ടിടം നിമിഷങ്ങള്‍ക്കുള്ളില്‍ ഇടിഞ്ഞുവീഴുകയും ചില ആളുകള്‍ സ്വയം രക്ഷപെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഈജിയന്‍ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശ നഗരങ്ങളില്‍ വലിയതോതില്‍ വെള്ളം കയറിയതായും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗ്രീസിലും സമാനമായ തോതില്‍ ഭൂകമ്പം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഈജിയന്‍ കടലിലെ ദ്വീപായ സാമൊസ് അടക്കം ചിലയിടങ്ങളില്‍ സുനാമി മുന്നറിയിപ്പുണ്ട്.

തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ ഭൂകമ്പം വന്‍നാശമുണ്ടാക്കി. ഇസ്മീര്‍ നഗരത്തില്‍ ബഹുനിലക്കെട്ടിടങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തി. ഏജീയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ സാമൊസില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ 21 പേര്‍ മരിക്കുകയും 725 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തുര്‍ക്കിയുടെ ദുരന്ത ഏജന്‍സി അറിയിച്ചു. ഗ്രീസില്‍ സമോസ് ദ്വീപില്‍ കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞ് രണ്ട് കൗമാരക്കാര്‍ മരിച്ചു.
ഇസ്മീര്‍ നഗരതീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പം ഉണ്ടായത് 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റര്‍ അകലെയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.ഇസ്താംബുള്‍ ഉള്‍പ്പെടെയുള്ള ഈജിയന്‍, മര്‍മറ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി തുര്‍ക്കി അധികൃതര്‍ പറയുന്നുണ്ട്. അതേസമയം, ഇസ്താംബുള്‍ ഗവര്‍ണര്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെന്നാണ് പറയുന്നത്.
ഏകദേശം 165 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന കടല്‍ വലിയതോതില്‍ പ്രക്ഷുബ്ധമായതായും തീരമേഖലയില്‍ കടലാക്രമണം ഉണ്ടായതായും സൂചനയുണ്ട്. കടല്‍ ജലം കയറി ഇസ്മിര്‍ നഗരത്തിലെ റോഡുകള്‍ അടക്കം വലിയതോതില്‍ വെള്ളത്തിനടിയിലായതായും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗ്രീക്ക് തലസ്ഥാനമായ ഏഥന്‍സിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രീസിലുണ്ടായ ഭൂകമ്പം സമോസില്‍ സുനാമി സമാനമായ കടലേറ്റത്തിനിടയാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category