1 GBP = 98.50INR                       

BREAKING NEWS

പട്ടിണി മാറ്റാന്‍ പ്രാര്‍ത്ഥനക്കാകുമോ; ഭജനയും പൂജയും അവസാനിപ്പിച്ച് ഭൗതിക സൗഭാഗ്യങ്ങള്‍ ആവോളം അനുഭവിക്കാന്‍ ടിബറ്റന്‍ ജനതയെ പഠിപ്പിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തെ വേരോടെ പിഴുതെറിയാന്‍ ചൈനയുടെ പുതിയ പദ്ധതി ഇങ്ങനെ..

Britishmalayali
kz´wteJI³

ബീജിംഗ്: ടിബറ്റന്‍ അധിനിവേശം പൂര്‍ണമാക്കാനൊരുങ്ങി ചൈന. ടിബറ്റന്‍ സംസ്‌കാരം അപ്പാടെ തുടച്ചുമാറ്റി കമ്മ്യൂണിസ്റ്റ് വിശ്വാസം പൗരന്മാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ചൈന ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടികള്‍ എന്ന പേരില്‍ ടിബറ്റന്‍ സംസ്‌കാരത്തെ പോലും ഇല്ലാതാക്കാനുള്ള പദ്ധതികളാണ് ബീജിംഗ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആദ്യപടിയായി, ടിബറ്റിലെ പരമ്പരാഗത ബുദ്ധമത വിശ്വാസികളെ നിരീശ്വര വാദത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയാണ് ചൈനയുടെ പദ്ധതി. മതവും പ്രാര്‍ത്ഥനയും മാറ്റിവച്ച് ഭൗതിക സൗഭാഗ്യങ്ങളിലേക്ക് കണ്ണുപായിക്കാനാണ് ചൈനീസ് ഭരണകൂടവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ടിബറ്റന്‍ ജനതയെ ബോധവത്ക്കരിക്കുന്നത്.

നൂറ്റാണ്ടുകളായി മതാധിഷ്ഠിത സമൂഹത്തിന്റെ ഭാഗമായി ആത്മീയാചാര്യനിലും പുനര്‍ജന്മത്തിലും വിശ്വസിച്ചു ജീവിക്കുന്ന ജനതയുടെ 'മാനസികനില' നിയന്ത്രിക്കാനാണു ശ്രമിക്കുന്നതെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അനുവദിക്കുന്ന വീട്ടില്‍ ബുദ്ധ പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക മുറി ഒരുക്കാന്‍ അനുവാദമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഔദാര്യം പറ്റുന്നവര്‍ ഇരട്ടത്താപ്പ് കാണിക്കരുതെന്ന വാദമാണ് അധികൃതര്‍ ഉന്നയിക്കുന്നത്. പ്രാര്‍ത്ഥനയ്ക്കായി ഒരു മുറി മാറ്റിവയ്ക്കുമ്പോള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഒരു മുറിയിലേക്കു ചുരുങ്ങേണ്ടിവരും. അതു കുട്ടികളുടെ ആരോഗ്യപരമായ വികാസത്തിനു നല്ലതല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഗുണഭോക്താക്കളോടും മതപരമായ കാര്യങ്ങള്‍ക്കു പണം ചെലവഴിക്കരുതെന്ന നിര്‍ദ്ദേശമാണു നല്‍കിയിരിക്കുന്നത്. വരുമാനം വര്‍ധിക്കുന്ന തരത്തില്‍ നിക്ഷേപം നടത്താനാണ് ഇവരെ ഉപദേശിക്കുന്നത്. പത്തുവര്‍ഷം മുമ്പു വരെ മതപരമായ വിഷയങ്ങളില്‍ മത്സരിച്ചിരുന്നവര്‍ ഇപ്പോള്‍ ദൗതികനേട്ടങ്ങളുടെ പേരിലാണു മത്സരിക്കുന്നതെന്നു ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തിബറ്റിലെ ഭൂരിപക്ഷം വീടുകളിലും ഉണ്ടായിരുന്ന ദലൈലാമയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. പകരം ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ ചിത്രമാണ് കാണാന്‍ കഴിയുക. ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിന്റെ പേരില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തിബറ്റില്‍ മനുഷ്യാവകാശ ലംഘനമാണു നടത്തുന്നതെന്നു സന്നദ്ധ സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നു.

മതപരവും ചിന്താപരവുമായി ജനതയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തില്‍ ആളുകളുടെ ജീവിതശൈലി തന്നെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനങ്ങളാണു നടക്കുന്നതെന്ന് ഹ്യൂമന്‍സ് റൈറ്റ്സ് വാച്ചിലെ മായാ വാങ് പറഞ്ഞു. തിബറ്റിലെ ആയിരക്കണക്കിന് ആളുകളെ മിലിറ്ററി മോഡല്‍ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തൊഴില്‍പരിശീലനം നല്‍കുന്നതിനു വേണ്ടിയാണിതെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ ഇത്തരത്തില്‍ തൊഴില്‍ പരിശീലനം നേടുന്നവരെ പിന്നീട് അന്വേഷിച്ചു കണ്ടെത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറഞ്ഞ കൂലിക്കു പണിയെടുക്കാനുള്ള റിക്രൂട്ട്മെന്റാണു നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ടിബറ്റിന്റെ ചരിത്രാരംഭം മുതലേ അവര്‍ ചൈനയുമായി തര്‍ക്കത്തിലായിരുന്നു. ടിബറ്റുകാരുടെ മതാധ്യക്ഷനായിരുന്ന ദലൈലാമ രാജ്യത്തിന്റെ ഭരണത്തലവനായത് 1640-കളിലായിരുന്നു. 1940-ല്‍ ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ ടിബറ്റ് ആക്രമിക്കുകയും തുടര്‍ന്ന് ടിബറ്റുമായി സഖ്യമുണ്ടാക്കി 1904-ല്‍ തിരിച്ചുപോവുകയും ചെയ്തു. ഈ സന്ധി ബ്രിട്ടീഷുകാര്‍ ടിബറ്റിനെ അംഗീകരിച്ചതിന്റെ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു. 1912ല്‍ പതിമൂന്നാമത്തെ ദലൈലാമ ടിബറ്റിലെ ചൈനാപ്പട്ടാളക്കാരെ മുഴുവന്‍ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1949 വരെ ഈ നില തുടര്‍ന്നു. ടെന്‍സിന്‍ ഗ്യാറ്റ്സോ അധികാരമേല്‍ക്കുമ്പോഴും ഈ അവസ്ഥ തുടരുകയായിരുന്നു. എന്നാല്‍ അധികം താമസിയാതെ അദ്ദേഹത്തിന് രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവന്നു.

ടിബറ്റന്‍ ബുദ്ധ വിശ്വാസപ്രകാരം ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനര്‍ ജനിക്കും. 1935ല്‍ ജനിച്ച ഇപ്പോഴത്തെ ദലൈലാമയെ അദ്ദേഹത്തിന്റെ രണ്ടാമത്തെ വയസിലാണ് പുനരവതാരമായി കണ്ടെത്തിയത്. 1959ല്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായെത്തിയ ദലൈലാമ 60 വര്‍ഷമായി രാജ്യത്താണ് കഴിയുന്നത്. 1950ല്‍ ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്തിന് ശേഷം 83കാരനായ ദലൈലാമയെ ചൈന വിഘടനവാദിയായണ് കാണുന്നത്. വടക്ക് കിഴക്കന്‍ ടിബറ്റിലെ താക്റ്റ്‌സെര്‍ എന്ന കര്‍ഷക ഗ്രാമത്തില്‍ 1935 ജൂലൈ 6-നായിരുന്നു ഗ്യാറ്റ്‌സോയുടെ ജനനം.

മരണശേഷം തന്റെ പിന്മഗാമി ഇന്ത്യയില്‍ നിന്നാവാമെന്ന് പതിനാലാമത് ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്‌സോ നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ലെന്നും ലാമ പറഞ്ഞിരുന്നു. ''ദലൈലാമയുടെ പുനരവതാരാത്തെ ചൈന വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്നേക്കാള്‍ അടുത്ത ദലൈലാമയാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ഭാവിയില്‍ നിങ്ങള്‍ രണ്ട് ദലൈലാമമാര്‍ ഉണ്ടാവുകയാണെങ്കില്‍ അതില്‍ ഒരാള്‍ ഇവിടെ നിന്നും മറ്റൊന്ന് ചൈന തെരഞ്ഞെടുത്തതും, ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്ക്ക് അതൊരു അധിക പ്രശ്‌നമാവും. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ''- ദലൈലാമ പറഞ്ഞിരുന്നു.

പതിനഞ്ചാമത് ദലൈലാമയെ തെരഞ്ഞെടുക്കുന്നതില്‍ ഇന്ത്യ ഇടപെടരുതെന്ന് ഇതോടെ ചൈന മുന്നറിയിപ്പും നല്‍കിയിരുന്നു. ദലൈലാമയുടെ തെരഞ്ഞെടുപ്പ് ചൈനയുടെ ആഭ്യന്തരകാര്യമാണെന്നാണ് ചൈന വ്യക്തമാക്കുന്നത്. ഇക്കാര്യം ചൈനയ്ക്കുള്ളില്‍ തന്നെ തീരുമാനിക്കേണ്ടതുണ്ട്. വിഷയത്തില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചു. ദലൈലാമയുടെ പുനര്‍ജന്മത്തിന് ചൈനീസ് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും 200 വര്‍ഷമായി തുടരുന്ന രീതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് രാജ്യത്തിനുള്ളില്‍ നടക്കണമെന്നും ചൈനീസ് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പറഞ്ഞു.

'ദലൈലാമയുടെ പുനര്‍ജന്മം ചരിത്രപരവും മതപരവും രാഷ്ട്രീയവുമായ വിഷയമാണ്. ദലൈലാമയുടെ പുനര്‍ജന്മത്തിനായി സ്ഥാപിതമായ ചരിത്ര സ്ഥാപനങ്ങളും ഔപചാരികതകളും ഉണ്ട്,' ടിബറ്റിലെ ഉപമന്ത്രി പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനായ വാങ് നെങ് ഷെങ് ഇന്ത്യയില്‍ നിന്നുള്ള മാധ്യമ സംഘത്തോട് പറഞ്ഞു.

ദലൈലാമയുടെ പുനര്‍ജന്മം തീരുമാനിക്കുന്നത് വ്യക്തിപരമായ ആഗ്രഹത്താലോ മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ചില ആളുകളോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ദലൈലാമയെ ബീജിങ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയെ ചൈനയ്ക്കുള്ളിലെ നറുക്കെടുപ്പിലൂടെ കണ്ടെത്തണമെന്നും ടിബറ്റ് സ്വയംഭരണ മേഖലയിലെ ഡയറക്ടര്‍ ജനറല്‍ ജനറല്‍ വാങ് പറഞ്ഞു. ചൈനയില്‍ തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത ദലൈലാമയെ അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചൈന ടിബറ്റോളജി റിസര്‍ച്ച് സെന്ററിലെ ഡയറക്ടര്‍ സാ ലുവോയും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category