1 GBP = 98.50INR                       

BREAKING NEWS

അനിയത്തിയെ അളിയന് കെട്ടിച്ചുകൊടുത്ത് ഭൂട്ടാന്‍ രാജാവ്; രാജ്ഞിയുടെ സഹോദരനെ കല്യാണം കഴിച്ചത് രാജാവിന്റെ സഹോദരി; ലോകത്തെ ഏറ്റവും സുന്ദരവും സ്വതന്ത്രവുമായ രാജകുടുംബത്തിലെ വിവാഹക്കാഴ്ച്ചകള്‍

Britishmalayali
kz´wteJI³

കുടുംബബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ എന്നും താത്പര്യം കാണിക്കുന്ന കുടുംബമാണ് ഭൂട്ടാനിലെ രാജകുടുംബം. അതില്‍ ഏറ്റവും ഒടുവിലത്തെ കാല്‍വയ്പ്പാണ് ഭൂട്ടാന്‍ രാജാവിന്റെ അര്‍ദ്ധ സഹോദരി രാജ്ഞിയുടെ സഹോദരനെ വിവാഹം കഴിച്ചത്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസറിന്റെ അര്‍ദ്ധസഹോദരി, 27 കാരിയായ യൂഫെല്‍മ രാജകുമാരി വിവാഹം കഴിച്ചത് രാജ്ഞിയുടെ ഇളയ സഹോദരനു പൈലറ്റുമായ ഡാഷോ തിന്‍ലേയാണ്. തികച്ചും സ്വകാര്യമായ ഒരു ചടങ്ങിലാണ് 28 കാരനായ ഡാഷോ യൂഫെല്‍മയെ വിവാഹം കഴിച്ചത്.

ഇത്, ഈ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം പുതുക്കല്‍ കൂടിയാണ്. നേരത്തേ രാജ്ഞിയുടെ മൂത്ത സഹോദരിയെ രാജാവിന്റെ സഹോദരന്‍ ജിഗ്മെ ഡോര്‍ജി വിവാഹം കഴിച്ചിരുന്നു. തികച്ചും രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അതിനുശെഷം കൊട്ടാരം തന്നെ ഈ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോഴാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. ഭൂട്ടാനീസ് രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തതയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജൂലായില്‍ ബിയാട്രീസ് രാജകുമാരിയും എല്‍ഡൂര്‍ഡോ മാപ്പെല്ലി മോസിയും തമ്മിലുള്ള വിവാഹം വിന്‍ഡ്സറില്‍ നടന്നതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ രഹസ്യ വിവാഹവും. കോവിഡ്-19 മൂലമാണോ ആഘോഷങ്ങള്‍ തികച്ചും സ്വകാര്യമാക്കിയത് എന്ന് വ്യക്തമല്ല. ഇതുവരെ കേവലം 346 രോഗികളുമായി കോവിഡിനെ നേരിടുന്നതില്‍ ഭൂട്ടാന്‍ കാര്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ അടച്ചും സ്‌കൂളുകള്‍ അടച്ചിടുന്നത് ഉള്‍പ്പടെയുള്ള ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുമാണ് ഭൂട്ടാന്‍ കോവിഡിനെ നേരിട്ടത്. രാജകുമാരിയും ഭര്‍ത്താവും പരമ്പരാഗത വേഷത്തില്‍ നില്‍ക്കുന്ന ചിത്രം സഹിതമാണ് വിവാഹ വാര്‍ത്ത ഇപ്പോള്‍ കൊട്ടാരം വൃത്തങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടിയ രാജകുമാരി ഭൂട്ടാന്റെ സ്പോര്‍ട്സ് അംബാസിഡര്‍ കൂടിയാണ്. ഭര്‍ത്താവ്, ദേശീയ വിമാന സര്‍വ്വീസായ ഡ്രുക്എയറില്‍ പൈലറ്റും. തിമ്പുവിലെ ഡെക്കെന്‍കോളിംഗ് കൊട്ടാരത്തില്‍ വച്ചായിരുന്നു വിവാഹം. രാജാവും രാജ്ഞിയും നവദമ്പതികളെ ആശിര്‍വദിക്കാന്‍ എത്തിയിരുന്നു.

രാജകുമാരിയുടെ നേട്ടങ്ങള്‍ വര്‍ണ്ണിക്കുന്ന ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഭര്‍ത്താവിനെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നുമുണ്ട്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് പൈലറ്റ് ട്രെയിനിംഗിനായി ചേര്‍ന്നത്. ഇവര്‍ കഴിഞ്ഞ കുറേ നാളുകളായി ഡേറ്റിംഗില്‍ ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. എന്നാല്‍, ഇവര്‍ സ്വയം കണ്ടുമുട്ടിയതാണോ, രാജാവിന്റെയും രാജ്ഞിയുടെയും നിര്‍ദ്ദേശപ്രകാരം ഒന്നിച്ചതാണോ എന്ന വിവരം പുറത്തുവന്നിട്ടില്ല.

രാജാവിനും രാജ്ഞിക്കും മാര്‍ച്ചില്‍ രണ്ടാമത്തെ കുട്ടി ജനിച്ചതിനുശേഷം രാജകുടുംബത്തില്‍ നടക്കുന്ന ഒരു പ്രധാന സംഭവമാണ് ഈ വിവാഹം. ഒരുകാലത്ത് ഒരുപാട് നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ഒരു രാജ്യമായിരുന്നു ഭൂട്ടാന്‍. എന്നാല്‍ ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കായി രാജ്യത്തിന്റെ വാതിലുകള്‍ മലക്കേ തുറന്നിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category