1 GBP = 98.10INR                       

BREAKING NEWS

ഓട്ടോ ഡ്രൈവറായ സഖാവ് വളച്ചെടുത്തത് പ്രണയം നടിച്ച്; പീഡന ചതി അറിഞ്ഞപ്പോള്‍ ബന്ധുക്കള്‍ ആദ്യ അറിയിച്ചത് പൊലീസിനെ; ഡിവൈഎഫ്ഐക്കാരനെ രക്ഷിക്കാന്‍ കള്ളക്കളി നടക്കുന്നുവെന്ന തിരിച്ചറിവില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം; വിദ്യാര്‍ത്ഥിനി മരണത്തോട് മല്ലിടുമ്പോള്‍ മനു മനോജിന്റെ കീഴടങ്ങല്‍ നാടകം; ഒടുവില്‍ കേരളത്തെ ഞെട്ടിച്ച് നരിയമ്പാറ പീഡന ഇരയുടെ മരണവും

Britishmalayali
kz´wteJI³

കട്ടപ്പന: ഇടുക്കി നരിയമ്പാറയില്‍ പതിനാറുകാരി പീഡനത്തിന് ഇരായായി ആത്മഹത്യ ചെയ്യുമ്പോള്‍ വെട്ടിലാകുന്നത് സിപിഎം. ആറന്മുളയിലെ ആംബുലന്‍സ് പീഡനത്തിന് സമാനമായ സാഹചര്യം. ഓട്ടോറിക്ഷ ഡ്രൈവര്‍ മനു മനോജ് (24) പീഡിപ്പിച്ച ദളിത് പെണ്‍കുട്ടിയാണ് മരിച്ചത്.

പീഡനത്തിന് ഇരയായ ദലിത് പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മനുവിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി ഏരിയ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ കൈവിട്ടു പോയപ്പോഴായിരുന്നു നടപടി. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. 30 മുതല്‍ 40 വരെ ശതമാനം പൊള്ളലേറ്റു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലുമാണ് കൂടുതല്‍ പൊള്ളല്‍. ഇതാണ് മരണകാരണമായത്.

പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും തുടക്കത്തില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇതിന് ശേഷമാണ് പ്രതി കീഴടങ്ങിയത്. ഇതും നാടകമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

മനു മനോജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് വീട്ടുകാര്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തും. വിവാദങ്ങള്‍ക്കിടെ മനു മനോജ് രാവിലെ കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നരിയമ്പാറയില്‍ ഓട്ടോ ഓടിക്കുന്ന മനു മനോജ് പ്രണയം നടിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്.

സംഭവം അറിഞ്ഞ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രതി ഒളിവില്‍ പോയി. പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം. ഇതോടെ വലിയ ചര്‍ച്ചയായി. രാഷ്ട്രീയം ഉയര്‍ന്നു. ഇതോടെ കുരുക്ക് മുറുകിയെന്ന് മനസിലാക്കി കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നില്‍ പ്രതി കീഴടങ്ങുകയുമായിരുന്നു.

പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്നു. നരിയമ്പാറയിലെ സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മനുവിനെ പീഡനപരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഐപിസി 376, പോക്‌സോ, എസ്സി എസ്ടി ആക്ടുകള്‍ പ്രകാരമാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ച് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം. ഗുരുതര പരിക്ക് ജീവനെടുക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category