1 GBP = 98.80INR                       

BREAKING NEWS

ആഹാരം കഴിക്കാതേയും നിഷേധാത്മക മറുപടി നല്‍കിയും നിസ്സഹകരണം; ഒന്നും കഴിക്കാത്തത് ആരോഗ്യം വഷളാക്കി ആശുപത്രിയിലേക്ക് മാറാനുള്ള തന്ത്രമെന്ന് വിലയിരുത്തി കേന്ദ്ര ഏജന്‍സികള്‍; കടുത്ത നടപടികള്‍ ആലോചിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും; തിരിച്ചു പണി കൊടുക്കാന്‍ ശിവശങ്കറിന്റെ സ്വത്തെല്ലാം മരവിപ്പിച്ചേക്കും; പിണറായിയുടെ മൊഴി എടുക്കുന്നതും ആലോചനയില്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടുകളില്‍ ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോടു പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കടുത്ത തീരുമാനങ്ങള്‍ കേന്ദ്ര ഏജന്‍സി എടുത്തേക്കും. അതിനിടെ ആരോഗ്യം വഷളാക്കാന്‍ ബോധപൂര്‍വ്വം ശിവശങ്കര്‍ ശ്രമിക്കുന്നുവെന്ന സംശയവും ഇഡിക്കുണ്ട്. ശിവശങ്കറിന്റെ കസ്റ്റഡി 2 ദിവസം പിന്നിട്ടു. എന്നാല്‍ കാര്യമായ മൊഴിയൊന്നും ശിവശങ്കര്‍ നല്‍കുന്നില്ല. നവംബര്‍ 5 വരെ കസ്റ്റഡി അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്തേ ചോദ്യം ചെയ്യാവൂ എന്നു കോടതിയുടെ നിര്‍ദേശമുണ്ട്.

അതുകകൊണ്ട് തന്നെ കടുത്ത നടപടികളിലേക്ക് ഇഡി കടക്കാനാണ് സാധ്യത. തുടര്‍ന്നും നിസ്സഹകരിച്ചാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) അഞ്ചാം വകുപ്പു പ്രകാരം സ്വത്തു മരവിപ്പിക്കല്‍ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങാം. ശിവശങ്കറിന്റെ ബെനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഏതു സ്വത്തും അന്വേഷണം തീരുംവരെ മരവിപ്പിക്കാം. ഇങ്ങനെ കടുത്ത നടപടികളിലൂടെ ശിവശങ്കറിനെ ചോദ്യം ചെയ്യലുമായി സഹകരിപ്പിക്കാനാണ് നീക്കം. ചോദ്യംചെയ്യലില്‍ വിദഗ്ധരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം തേടും. ഇഡിയുടെ കസ്റ്റഡി കഴിഞ്ഞാലുടന്‍ കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

ഇതെല്ലാം മനസ്സിലാക്കിയാണ് ശിവശങ്കര്‍ നിസ്സഹകരണം തുടരുന്നത്. കസ്റ്റഡിയിലായ ആദ്യ ദിവസം തന്നെ ഭക്ഷണം ഉപേക്ഷിച്ചാണു ശിവശങ്കര്‍ അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കിയത്. ഇന്നലെ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ ഡോക്ടറെ വരുത്തി ആരോഗ്യനില പരിശോധിപ്പിച്ചു. ആരോഗ്യം വഷളാക്കി ആശുപത്രിയില്‍ മാറാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ശിവശങ്കറിന് വിദേശത്ത് ബിനാമി ഇടപാടുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചു. സ്വപ്ന വിദേശത്തേക്ക് കടത്തിയതായി പറയുന്ന 1.90 ലക്ഷം ഡോളറില്‍ ശിവശങ്കറിന്റെ പണമുണ്ടോയെന്ന കാര്യവും ഇ.ഡി പരിശോധിച്ചുവരികയാണ്. ഇതിന് ശേഷം ശിവശങ്കറിന്റെ സ്വത്ത് മരവിപ്പിക്കല്‍ നടപടിയിലേക്ക് കടക്കും.

സ്വര്‍ണക്കടത്തിന് നേരത്തെ കസ്റ്റംസില്‍ ഇടപെടല്‍ നടത്തിയ ശിവശങ്കര്‍ പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് സ്വര്‍ണം പിടിച്ചതിന് ശേഷം ഇടപെടാതെ മാറിനിന്നതെന്നാണ് ഇ.ഡി വിലയിരുത്തുന്നത്. 2019-ല്‍ ബാഗേജ് ക്ലിയറന്‍സിനായി ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിരവധി തവണ വിളിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.. അവസാനഘട്ടത്തില്‍ വിളിക്കാതിരുന്നത് ബോധപൂര്‍വ്വമാണെന്നാണ് നിഗമനം. പിടിക്കപ്പെടാനുള്ള സാധ്യതമുന്നില്‍ കണ്ടാണ് അദ്ദേഹം വിളിക്കാതിരുന്നതെന്നും ഇ.ഡി. അനുമാനിക്കുന്നു. ബാഗേജ് തുറക്കാന്‍ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് ശിവശങ്കര്‍ മനസ്സിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഇടപെടലുകളില്‍ നിന്ന് വിട്ടുനിന്നതെന്നും മനസ്സിലാക്കുന്നു. കസ്റ്റഡിയിലുള്ള ശിവശങ്കര്‍ ചോദ്യങ്ങളോട് പ്രതികരിക്കാത്തതു കാരണം ഈ സംശങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതുമില്ല. ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് നീങ്ങുമെന്ന് സൂചന.വര്‍ഷങ്ങളായി സിപിഎം മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന വ്യക്തിയിലേക്കാണ് കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ നീങ്ങുന്നതെന്നാണ് വിവരം.

ചില ഉന്നതരുടെ ഇടപെടലുകള്‍ സംബന്ധിച്ച് ശിവശങ്കരനില്‍ നിന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ശിവശങ്കറുമായി ഏറെ അടുപ്പം പുലര്‍ത്തുന്നതും മുന്‍ എല്‍ഡിഎഫ് സര്‍ക്കാറുകളുടെ കാലത്ത് വിവിധ മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന വ്യക്തിയിലേക്കുള്‍പ്പടെ അന്വേഷണം നീളുമെന്നാണ് ചില സൂചനകള്‍ പുറത്തുവരുന്നത്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്ന എം.ശിവശങ്കറിനെ സുപ്രധാന ചുമതലയുള്ള സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചതിന് പിന്നിലും ഇപ്പോള്‍ അന്വേഷണം നീളുന്ന വ്യക്തിയുടെ ഇടപെടലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പിഎസായ സിഎം രവീന്ദ്രനെ കേന്ദ്ര ഏജന്‍സി സംശയ നിഴലിലാണ് നിര്‍ത്തുന്നത്.

നയതന്ത്രബേഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് പിടികൂടിയ സമയത്തുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതില്‍ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ആരോപണത്തെ വളരെ ശക്തമായാണ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത്. ആരോപണം ഉന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ മാനസിക നിലയ്ക്ക് പ്രശ്നമുണ്ടെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് അന്വേഷണം ശിവശങ്കറിലേക്ക് നീങ്ങിയപ്പോള്‍ സര്‍ക്കാരിന് മറ്റ് ന്യായങ്ങള്‍ നിരത്തേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൂടി സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം സുരേന്ദ്രന്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

സ്വപ്നയും ശിവശങ്കറുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധത്തിലും അന്വേഷണ സംഘത്തിന് ചില വ്യക്തതകള്‍ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ശിവശങ്കര്‍ കാര്യങ്ങള്‍ വ്യക്തതോടെ പറഞ്ഞാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കാനാകൂ എന്നതാണ് വസ്തുത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category