1 GBP = 98.80INR                       

BREAKING NEWS

സിപിഐയെ പിണക്കിയും പരമാധികാരം ഉറപ്പാക്കാന്‍ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി; കോടിയേരിയുടെ മകനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രകോപനത്തിന് സിബിഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിക്കുന്നതും പരിഗണനയില്‍; ശിവശങ്കറിന്റെ അറസ്റ്റില്‍ ഭയമില്ലെന്ന സന്ദേശം നല്‍കാന്‍ രണ്ടും കല്‍പ്പിച്ച് പിണറായി; കൈവിട്ട കളി വേണമോ എന്ന സംശയത്തില്‍ കോടിയേരിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു സംസ്ഥാനത്തു സിബിഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിക്കുമെന്ന ആശങ്ക സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുണ്ട്. കോടിയേരിയുടെ മകന്‍ ബിനീഷ് ബംഗ്ലുരുവില്‍ ഇഡി കസ്റ്റഡിയിലാണ്. കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്ന തീരുമാനം എടുത്താല്‍ അത് തിരിച്ചടിയാകുമെന്നാണ് കോടിയേരിയുടെ വിലയിരുത്തല്‍. എന്നാല്‍ തീരുമാനവുമായി മുമ്പോട്ട് പോകാനാണ് പിണറായിയുടെ തീരുമാനം. വരുന്ന നാലിനു ചേരുന്ന മന്ത്രിസഭ തീരുമാനം എടുത്തേക്കും.

മന്ത്രിമാരുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയും മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നേക്കും. ഘടകകക്ഷി മന്ത്രിമാരുടെ എതിര്‍പ്പു മൂലം വിവാദത്തിലായ വിഷയമാണിത്. ഇതും അംഗീകരിക്കും. സിപിഐയുടെ എതിര്‍പ്പ് ഈ വിഷയത്തിലുണ്ട്. മുഖ്യമന്ത്രിക്ക് പരമാധികാരം നല്‍കാനുള്ള നീക്കമാണ് ഇത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നേതൃത്വത്തിലാണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഇതിനൊപ്പം ബാറുകള്‍ തുറക്കുന്നതും പരിഗണനയിലാണ്. നിബന്ധനകളോടെ ആയിരിക്കും ഇതിനു നടപടി സ്വീകരിക്കുക. നിലവില്‍ ബാറില്‍ നിന്നു മദ്യം പാഴ്സല്‍ വില്‍ക്കാനാണ് അനുമതിയുള്ളത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ഡിസംബര്‍ അവസാനമേ ബാര്‍ തുറക്കാനാകൂ. അതുകൊണ്ടാണ് ബാര്‍ ഉടന്‍ തുറക്കുന്നത്.

മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം എത്തിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയില്‍ മന്ത്രിസഭാ ഉപസമിതിയുടെ അവസാനം ചേര്‍ന്ന യോഗത്തിലും ഘടകകക്ഷി മന്ത്രിമാര്‍ ശക്തമായി എതിര്‍ത്തതിനാല്‍ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കാനാണു സാധ്യത. അതേസമയം, മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അമിതാധികാരം നല്‍കുന്ന വ്യവസ്ഥകളില്‍ കുറവ് വരുത്തില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു കൊണ്ടുവരണമെന്നു മന്ത്രിസഭാ ഉപസമിതിയോടു മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഈ തീരുമാനം നടപ്പാക്കാനുള്ള നീക്കം. ഇതും വിവാദമായി മാറും. സംസ്ഥാനത്തു സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ നല്‍കിയ പൊതുവായ അനുമതി റദ്ദാക്കാനാണ് നീക്കം. ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിണക്കുന്നതിനോട് കോടിയേരിക്ക് താല്‍പ്പര്യമില്ല. എന്നാല്‍ പഴയ അതേ ധാര്‍ഷ്ട്യവുമായി മുമ്പോട്ട് നീങ്ങുന്നവര്‍ ഉറച്ച മനസ്സിലും.

പരമാവധി സംയമനം പാലിച്ചില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അതിശക്തമായ ഇടപെടല്‍ നടത്തുമെന്ന് കോടിയേരിക്ക് അറിയാം. മന്ത്രി കെടി ജലീലും അന്വേഷണ പരിധിയിലാണ്. ജലീലിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ കേന്ദ്ര ഏജന്‍സികളേയും മോദി സര്‍ക്കാരിനേയും പ്രകോപിപ്പിക്കരുതെന്നാണ് കോടിയേരിയുടെ അഭിപ്രായം. ഇതാണ് പിണറായി അംഗീകരിക്കാത്തത്. വിവാദങ്ങള്‍ക്കൊപ്പം കൈയടി കിട്ടുന്ന ചില തീരുമാനം കൂടി മന്ത്രിസഭ എടുത്തേക്കും. യുജിസി ശമ്പളപരിഷ്‌കരണം ലഭിക്കാതെ കോളജുകളില്‍ നിന്നു വിരമിച്ച അദ്ധ്യാപകര്‍ക്കു യുജിസി നിരക്കില്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നിര്‍ദേശവും പരിഗണിച്ചേക്കും. ഇതു സംബന്ധിച്ച ഫയലിനു ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഏതാനും ജനക്ഷേമ, വികസന പദ്ധതികള്‍ കൂടി പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. ചില സ്ഥാപനങ്ങളിലെ സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഇതും പിന്‍വാതില്‍ നിയമനത്തിന്റെ പരിധിയില്‍ സര്‍ക്കാരിന് വിനയാകും. എന്നാല്‍ പാര്‍ട്ടിക്കാര്‍ക്കെല്ലാം സ്ഥിര ജോലിയെന്ന നിലപാടിലാണ് പിണറായി. കള്ളപ്പണ ലഹരിമരുന്ന് ഇടപാടില്‍ ബിനീഷ് കോടിയേരിയുടെ പങ്ക് ആരോപിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ കോടിയേരി സ്വയം പ്രതിരോധത്തിലാണ്. .

ഓണ്‍ ലൈനായി നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിനായി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ എകെജി സെന്ററില്‍ എത്തിയില്ല. കഴിഞ്ഞ ഓണ്‍ലൈന്‍ കേന്ദ്രകമ്മിറ്റിയില്‍ എകെജി സെന്ററില്‍ എത്തിയാണു കോടിയേരി പങ്കെടുത്തത്. അദ്ദേഹം തലസ്ഥാനത്തെ വീട്ടില്‍ നിന്നു പങ്കെടുത്തുവെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു. ബിനീഷിനെ തള്ളിപ്പറയുക, കോടിയേരിയെ സംരക്ഷിക്കുക എന്ന സമീപനമാണു സിപിഎം സ്വീകരിക്കുന്നത്. എങ്കിലും കേന്ദ്ര സര്‍ക്കാരിനെ പിണക്കാതെ ബിനീഷ് വിഷയത്തില്‍ കരുതലോടെ മുമ്പോട്ട് പോകാനാണ് കോടിയേരിയുടെ ആഗ്രഹം. എന്നാല്‍ പിണറായി അതിന് ഒരുക്കവുമില്ല.

ലഹരിമരുന്ന് കേസിലെ പണമിടപാടില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ലഹരിമരുന്ന് ഇടപാടിനായി അനൂപ് മുഹമ്മദിന് എത്ര തുക കൈമാറിയെന്നത് സംബന്ധിച്ചാണ് ഇഡി പ്രധാനമായിട്ടും ചോദിച്ചറിയുന്നത്. പണം കൈമാറിയിട്ടുണ്ടെന്ന് ബിനീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എത്രയാണ് തുകയെന്നും എപ്പോഴോക്കെയാണ് കൈമാറിയതെന്നും വെളിപെടുത്താന്‍ തയാറായിട്ടില്ല. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും നിശബ്ദത പാലിക്കുകയും ചെയ്യുകയാണെന്ന് ഇ.ഡി പറയുന്നു. അതേസമയം ലഹരി ഇടപാടുകള്‍ ബിനീഷിനു അറിയില്ലായെന്ന അനൂപിന്റെ മൊഴി ഇ.ഡി കാര്യമായിട്ടെടുത്തിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category