1 GBP = 98.10INR                       

BREAKING NEWS

വാങ്ങി കൊടുത്തത് ആറു ഐഫോണ്‍; അതു കിട്ടിയത് ശിവശങ്കറിനും പ്രോട്ടോകോളിലെ പ്രമുഖനും അടക്കം നാലു പേര്‍ക്ക്; കേന്ദ്ര ഏജന്‍സിയോട് സന്തോഷ് ഈപ്പന്‍ പറഞ്ഞത് അഞ്ചു ഫോണിന്റെ മാത്രം കാര്യവും; അഞ്ചാമത്തെ ഫോണ്‍ തേടി പോയ സിബിഐ തിരിച്ചറിഞ്ഞത് ഇന്‍വോയിസിലെ ആറാമത്തെ ഐ ഫോണ്‍; 1.14 ലക്ഷം വിലപിടിപ്പുള്ള ആ ആപ്പിള്‍ ഫോണ്‍ അതിനിര്‍ണ്ണായകം; ലൈഫ് മിഷനില്‍ കള്ളന്റെ തൊട്ടടുത്തെത്തി കേന്ദ്ര ഏജന്‍സി

Britishmalayali
എം മനോജ് കുമാര്‍

കൊച്ചി: ലൈഫ് മിഷന്‍ മൊബൈല്‍ ഫോണ്‍ വിവാദത്തില്‍ പലതും മറച്ച് വയ്ക്കാന്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ശ്രമിക്കുന്നു എന്ന സിബിഐ വാദത്തിനു പ്രസക്തിയേറുന്നു. ലൈഫ് മിഷനില്‍ പ്രത്യുപകാരമായി സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നല്‍കിയ ആറു മൊബൈല്‍ ഫോണുകളില്‍ ഒരു മൊബൈല്‍ ഫോണ്‍ എവിടെ എന്ന് ഇതുവരെ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടില്ല. ലൈഫ് മിഷന്‍ സിബിഐ കേസില്‍ 5ാമത്തെ ഫോണ്‍ ആരുടെ പക്കലാകും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അത് മുഖ്യമന്ത്രിയുടെയോ മറ്റാരുടെയോ കയ്യിലാണ് എന്ന രീതിയില്‍ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമൊക്കെ ആരോപണ ശരങ്ങള്‍ എയ്യുന്നുണ്ട്. വിവാദത്തില്‍ ഇതുവരെ അഞ്ചു ഐ ഫോണ്‍ മാത്രമാണ് ഇതുവരെ പൊന്തി വന്നത്. ആറാമത്തെ മൊബൈല്‍ ഫോണ്‍ എവിടെ എന്ന കാര്യം ഈപ്പന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഹൈക്കോടതിയില്‍ ഈപ്പന്‍ നല്‍കിയ ഇന്‍വോയ്സില്‍ ആറു ഐഫോണ്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആറു ഐഫോണും സ്വപ്ന ആവശ്യപ്പെട്ട പ്രകാരം വാങ്ങി നല്‍കിയതാണ്. എന്നാല്‍ അഞ്ച് ഐഫോണിന്റെ കാര്യം മാത്രമെ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടുള്ളൂ. ആറാമത്തെ ഐഫോണ്‍ ആര്‍ക്ക് നല്‍കി എന്ന കാര്യം ഇപ്പോഴും രഹസ്യമായി വയ്ക്കുകയാണ്. അഞ്ചാമത് ഐ ഫോണ്‍ മാത്രമാണ് ഇപ്പോള്‍ വിവാദമായി നില്‍ക്കുന്നത്. ആറാമത് ഐഫോണ്‍ ചിത്രത്തിലില്ല. ഇപ്പോള്‍ ഇ ഐ ഫോണ്‍ എവിടെപ്പോയി എന്ന കാര്യത്തിലും സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ്. ആ ഫോണ്‍ സര്‍ക്കാര്‍ തലത്തിലെ ആരുപയോഗിച്ചാലും അഴിമതി-എഫ്സിആര്‍എ ചട്ടലംഘന പരിധിയില്‍ വരും. ഈപ്പന്‍ എന്തുകൊണ്ട് ആറാമത്തെ ഫോണ്‍ രഹസ്യമാക്കി വയ്ക്കുന്നു എന്നും ഇതാര്‍ക്ക് നല്‍കി എന്ന് എന്തുകൊണ്ട് തുറന്നുപറയാന്‍ മടിക്കുന്നു എന്നുമാണ് സിബിഐ പരിശോധിക്കുന്നത്. ഈ ഫോണ്‍ പ്രശ്നത്തില്‍ ഈപ്പനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ സിബിഐ ആലോചിക്കുന്നുമുണ്ട്.

യൂണിടാക് ഹൈക്കോടതിയില്‍ നല്‍കിയ ഇന്‍വോയ്സില്‍ ആറു ഫോണുകള്‍ എന്ന് പറഞ്ഞിട്ടുണ്ട്. ഒരു 1.14 രൂപ വിലയുള്ള ആറാമത് ഐഫോണ്‍ എവിടെ എന്ന് ഈപ്പന്‍ പറയാന്‍ മടിക്കുന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു എന്ന് തന്നെയാണ് സിബിഐയും കരുതുന്നത്. 99,900 രൂപ വിലയുള്ള ഒരു ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ കൈയിലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് അഴിമതിയുടെയും എഫ്സിആര്‍എ ചട്ടലംഘനത്തിന്റെ വഴിയില്‍ വരുന്നതുമാണ്.

അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിലേക്ക് സിബിഐ അന്വേഷണം അന്വേഷണം കേന്ദ്രീകരിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്നെയാണ് ആറാമത് ഫോണിലേക്കും സിബിഐ അന്വേഷണം വരുന്നത്. ലൈഫ് മിഷന്‍ അല്ലാതെ മറ്റെന്തോ ഡീല്‍ യൂണിടാക്കും യുഎഇ കോണ്‍സുലെറ്റും തമ്മില്‍ നടന്നിട്ടുണ്ട് എന്നാണ് സിബിഐ സംശയിക്കുന്നത്. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ടു യുഎഇ കോണ്‍സുലെറ്റിലെ അക്കൗണ്ടന്റ് ഖാലിദിന് നല്‍കിയത് ലൈഫ് മിഷന്‍ കരാറിലെ കമ്മിഷന്‍ തുക തന്നെയാണോ എന്ന കാര്യത്തില്‍ സിബിഐ സംശയത്തിലാണ്.

സ്വപ്നയും യൂണിടാക്കിന്റെ എംഡി സന്തോഷ് ഈപ്പനും തമ്മിലുള്ള മൊഴികളില്‍ ഉള്ള വൈരുധ്യമുണ്ട്. ലൈഫ് മിഷനിലെ കമ്മിഷന്‍ തുക തന്നെയാണ് ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ് ലി ഷൗക്രിക്ക് നല്‍കിയിരിക്കുന്നത് എന്നാണ് സ്വര്‍ണ്ണക്കടത്തിലെ മുഖ്യമന്ത്രി സ്വപ്നാ സുരേഷും യൂണിടാക് എംഡി സന്തോഷ് ഈപ്പനും പറയുന്നത്. ഈ തുക കൈമാറിയത് 2019 മെയ് മാസത്തിലാണ് എന്നാണ് സ്വപ്ന സിബിഐയ്ക്ക് നല്കിയ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത് 2019 ഓഗസ്റ്റ് മാസമെന്നും. ഈ മൊഴികളിലെ വൈരുധ്യമാണ് ഈ സംശയം ഉയര്‍ത്തുന്നത്.

ബെല്‍ഹെവന്‍ ഗാര്‍ഡന്‍സില്‍ നിന്നും തുക കൈമാറിയപ്പോള്‍ ഈ തുകയുമായി കാറില്‍ ഖാലിദ് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ബംഗ്ലാവിലേക്ക് കാര്‍ ഓടിച്ചു പോകുന്നത് താന്‍ കണ്ടു എന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്. ഈ രീതിയില്‍ ഒരു ബംഗ്ലാവ് അവിടെയില്ലെന്നാണ് ലഭിക്കുന്ന വിവരം. അവിടെയുള്ള രണ്ടു ബംഗ്ലാവുകളില്‍ ഒന്ന് റിസര്‍വ് ബാങ്ക് ബംഗ്ലാവ് ആണ് മറ്റേത് മന്മോഹന്‍ ബംഗ്ലാവും. വേറെ ഒരു ബംഗ്ലാവ് അവിടെയില്ല. സന്തോഷ് ഈപ്പന്റെ മൊഴിയില്‍ പറഞ്ഞ ഈ കാര്യവും സംശയം ജനിപ്പിക്കുന്നുണ്ട്.

ഇതുകൊണ്ട് തന്നെയാണ് സന്തോഷ് ഈപ്പന്‍ പലതും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ പുലര്‍ത്തുന്നത്. സ്വപ്ന പറയുന്ന രീതിയില്‍ മെയ് മാസമാണ് കമ്മിഷന്‍ ഇടപാട് നടന്നതെങ്കില്‍ ഓഗസ്റ്റ് മാസമാണ് കമ്മിഷന്‍ തുക കൈമാറിയത് എന്ന് സന്തോഷ് ഈപ്പന്‍ പറയുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്. സ്വപ്ന പറയുന്നത് ശരിയാണെങ്കില്‍ കരാര്‍ ഒപ്പ് വെച്ച ജൂലായ് മാസത്തിനു മുന്‍പ് തുക കൈമാറിയത് എന്തുകൊണ്ട്? ഈ തുക ലൈഫ് മിഷന്‍ ഇടപാടിലെ തുകയല്ലേ? മെയ് മാസത്തില്‍ തുക കൈമാറിയിട്ടുണ്ടെങ്കില്‍ വേറെ എന്തൊക്കെയോ ഇടപാടുകള്‍ യുഎഇ കോണ്‍സുലെറ്റുമായി സന്തോഷ് ഈപ്പന്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പന് കരാര്‍ ലഭിച്ചത്.

സര്‍ക്കാര്‍ വഴിയല്ല കരാര്‍ ലഭിച്ചത് എന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖത്തില്‍ സന്തോഷ് ഈപ്പന്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ വഴി ആണെങ്കില്‍ യുഎഇ കോണ്‍സുലെറ്റിനു ഈ വന്‍ തുക കൈമാറേണ്ട ആവശ്യമേ വരില്ലായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്. ഈ വാദത്തില്‍ പിടിച്ചാണ് സന്തോഷ് ഈപ്പനും യുഎഇ കോണ്‍സുലെറ്റുമായി എന്തൊക്കെ ഇടപാടുകള്‍ നടന്നു എന്ന കാര്യത്തില്‍ സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്. യുഎഇ കോണ്‍സുലെറ്റിലെ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം തന്നെയാണ് ആറു മൊബൈല്‍ ഫോണുകള്‍ സ്വപ്നയ്ക്ക് യൂണിടാക് വാങ്ങി നല്‍കിയിരുന്നത്.

ഫോണ്‍ കണ്ടുപിടിക്കാന്‍ അന്വേഷണം നടക്കുന്നുണ്ട് എന്നാണ് വിജിലന്‍സ് പറയുന്നത്. ശിവശങ്കറിന് യൂണിടാക്കിന്റെ ഫോണ്‍ കിട്ടിയെന്നു വന്നതോടെ ലൈഫ് മിഷന്‍ കമ്മിഷന്‍ തുകയും ലോക്കറുമൊക്കെ ഉള്‍പ്പെടുന്ന സിബിഐയുടെ അന്വേഷണവും ശിവശങ്കറിന്റെ അടുത്തേക്ക് തന്നെ എത്തുകയാണ്. അതേസമയം, ഫോണ്‍ വിവാദം കത്തിയതോടെ സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോക്കോള്‍ ഓഫിസര്‍ എംപി. രാജീവന്‍ തനിക്കു യുഎഇ കോണ്‍സുലേറ്റില്‍ നറുക്കെടുപ്പില്‍ ലഭിച്ച ഐ ഫോണ്‍ പൊതുഭരണവകുപ്പ് സെക്രട്ടറിക്കു കൈമാറി. ഫോണ്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലാണുള്ളത്. ഇനി ഈ ഫോണ്‍ എന്തുചെയ്യണമെന്നു ചോദിച്ച് ഹൗസ് കീപ്പിങ് വിഭാഗം പൊതുഭരണവകുപ്പു സെക്രട്ടറിക്കു ഫയല്‍ അയച്ചിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റിലെ ആഘോഷത്തിന് 5 ഫോണ്‍ സ്വപ്നയ്ക്ക് വാങ്ങി നല്‍കിയെന്നും ഇതില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ഒരു ഫോണ്‍ കൊടുത്തെന്നുമാണ് ആദ്യം യൂണിടാക് ഉടമ പറഞ്ഞത്. . ഇതു നിഷേധിച്ച രമേശ് ചെന്നിത്തല വക്കീല്‍ നോട്ടിസയച്ചതോടെ യൂണിടാക് ഉടമ തന്നെ ഇതു തിരുത്തി. ഇതിനുശേഷം അന്ന് ഐ ഫോണ്‍ കിട്ടിയത് രാജീവനാണെന്നു തെളിയിക്കുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category