1 GBP = 98.10INR                       

BREAKING NEWS

ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല; പിന്നെന്തിന് കോടിയേരി രാജിവയ്ക്കണം; എം.ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് കേന്ദ്ര കമ്മിറ്റി രംഗത്ത് വന്നതിന് പിന്നാലെ ബിനീഷ് വിഷയത്തില്‍ കോടിയേരിക്ക് പിന്തുണയുമായി സീതാറാം യച്ചൂരി; ആടിയുലയുന്ന ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് ഭരണത്തെ പിടിച്ചുനിര്‍ത്താന്‍ വിയര്‍ത്ത് പി.ബിയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടതിന്റെ ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടി എടുത്തെന്നും യച്ചൂരി പറഞ്ഞു.തിരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുമായി സിപിഎം ധാരണയുണ്ടാക്കുമെന്നും ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.സിബിഐയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുന്നതില്‍ നിയമവശം പരിശോധിച്ച് കേരള സര്‍ക്കാരിനു തീരുമാനമെടുക്കാമെന്ന് കേന്ദ്ര നേതൃത്വം ആവര്‍ത്തിച്ചു. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായില്ല.

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ധാരണ ശനിയാഴ്ച കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരും.അതേ സമയം യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌മെന്റ് ഡയറക്‌റ്റേറ്റ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച ചില ഉത്തരങ്ങളാണ് അന്വേഷണത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കും നീങ്ങുന്നത്.

ക്ലിഫ്ഹൗസില്‍ ബോസിനെ കാണാന്‍ പലതവണ സ്വപ്ന പോയിട്ടുണ്ടെന്നും സ്വപ്ന സമ്മാനിച്ച ഐഫോണ്‍ തന്റെ പക്കലായിരുന്നെങ്കിലും ബോസിന്റെ ഉപയോഗത്തിനായിരുന്നു അതെന്നുമാണ് ശിവശങ്കറിന്റെ മൊഴിയെന്നാണ് റിപ്പോര്‍ട്ടെന്ന് ജന്മഭൂമി പറയുന്നു ഇതോടെയാണ് ബോസിന്റെ പങ്ക് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും വിവരങ്ങള്‍ ആരായാന്‍ ഇഡി തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടെന്നും ആര്‍എസ്എസ് പത്രമായ ജന്മഭൂമി പറയുന്നു.

സ്വപ്നയ്ക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്യാന്‍ എന്തിന് ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കി, യുഎഇ സന്ദര്‍ശനം തുടങ്ങിയ സംഭവങ്ങളില്‍ സംശയനിവാരണത്തിനായാണ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരം തേടുന്നത്. എം. ശിവശങ്കറിനെ പ്രതിചേര്‍ത്തതോടെ സ്വര്‍ണക്കടത്തു കേസില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായിരുന്നു. ഇവരില്‍ പ്രധാനി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്ന് വിവരം. ഓഫീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ഇന്നലെ ശിവശങ്കറില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു. രവീന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും രവീന്ദ്രന്‍ സമാന്തര ഓഫീസ് പ്രവര്‍ത്തനം നടത്തിയെന്ന് സിപിഎമ്മിനുള്ളിലും വലിയ വിമര്‍ശനങ്ങളുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്കു വേണ്ടി വഴിവിട്ട് സര്‍ക്കാര്‍ തലത്തിലും ബിനാമിയായി മറ്റു പല മേഖലകളിലും രവീന്ദ്രന്റെ പ്രവര്‍ത്തനങ്ങളുണ്ടെന്നാണ് ചര്‍ച്ചകള്‍. മുഖ്യമന്ത്രിയുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തിയ പ്രത്യേകം സംവിധാനമാണ് രവീന്ദ്രന്‍ നടത്തുന്നത്.

മുഖ്യമന്ത്രിക്കും രവീന്ദ്രനെ കൈയൊഴിയാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു. മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ, ആ ഓഫീസില്‍ പാര്‍ട്ടി പ്രതിനിധിയായി കോടിയേരി രവീന്ദ്രനെ നിയോഗിച്ചിരുന്നു.

അതേ സമയം മയക്ക് മരുന്ന് കേസില്‍ പിടിയിലായ ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ കാണാന്‍ ബന്ധുക്കളെ അനുവദിക്കാതെയാണ് എന്‍ഫോഴ്‌സെമെന്റ് നടപടി. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ ആപ്പിള്‍ എന്ന സ്ഥാപനവും ഇ.ഡി നിരീക്ഷണത്തിലാണ്. മയക്ക് മരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു നടനും സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷിന്റെ അറസ്റ്റ്. വരും ദിവസങ്ങളില്‍ വിവാദം പുകയുമെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category