1 GBP = 98.20INR                       

BREAKING NEWS

യുകെ മലയാളികളെ ഞെട്ടിച്ച് അയര്‍ലന്റില്‍ നിന്നും മറ്റൊരു മരണ വാര്‍ത്ത കൂടി; വിട വാങ്ങിയത് ഡബ്ലിന്‍ ആഷ്ടൗണ്‍ നിവാസിയായ സുനീത് ശ്രീകുമാര്‍; മരണം സംഭവിച്ചത് ഉറക്കത്തിനിടെയെന്ന് പ്രാഥമിക നിഗമനം

Britishmalayali
kz´wteJI³

യര്‍ലന്റ് മലയാളികളെയും യുകെ മലയാളികളെയും ഞെട്ടിച്ച് വീണ്ടും ഒരു മരണ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഡബ്ലിന്‍-15 ലെ ആഷ്ടൗണ്‍ നിവാസിയുമായ സുനീത് ശ്രീകുമാര്‍ ആണ് ഇന്നലെ അര്‍ദ്ധരാത്രി മരണത്തിനു കീഴടങ്ങിയത്. 45 വയസ് മാത്രമായിരുന്നു സുനീതിന് പ്രായം. 

ഇന്നലെ രാത്രിയോടെ ഉറങ്ങാന്‍ കിടന്ന സുനീതിന് അര്‍ദ്ധരാത്രിയോടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും വളരെ പെട്ടെന്നു തന്നെ മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

തിരുവനന്തപുരം ജഗതി സ്വദേശിയായ സുനീത് ഡബ്ലിനില്‍ സ്മിത്ത് ഫീല്‍ഡില്‍ അനിമേഷന്‍ ജോലിയുമായി ബന്ധപ്പെട്ട് ബ്രൗണ്‍ ബാഗ് ഫിലിംസ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ജോലിചെയ്തു വരിക ആയിരുന്നു. ആഷ്ടൗണില്‍ ഭാര്യ പ്രീതിയും രണ്ടു കുട്ടികളും ആയി താമസിച്ചു വന്നിരുന്ന സുനീഷിന് ഉറങ്ങുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് എന്ന് കരുതപ്പെടുന്നു. 


സുനീതിന്റെ അകാല വിയോഗത്തില്‍ ബ്രിട്ടീഷ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.

സുനീതിന്റെ വിയോഗത്തോടെ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടെ യുകെ- അയര്‍ലന്റ് മലയാളികളെ തേടിയെത്തുന്ന നാലാമത്തെ മരണമാണ് സംഭവിച്ചത്. രണ്ടു നാള്‍ മുമ്പ് ലണ്ടനിലെ ചെംസ്‌ഫോര്‍ഡില്‍ മകനൊപ്പം താമസിക്കുവാന്‍ എത്തിയ ലക്ഷ്മണന്‍ നായരും ഇന്നലെ അയര്‍ലന്റിലെ ഗ്ലാസ്‌ഗോയില്‍ നഴ്‌സായിരുന്ന ജെയിന്‍ ഫിലിപ്പും ബര്‍മിങാമിലെ ജെയ്‌സമ്മ ടോമിയുമാണ് വിട വാങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category