1 GBP = 102.80 INR                       

BREAKING NEWS

മലരെ എന്ന ഗാനം ആദ്യമായി കേട്ടത് ഇന്ത്യക്കാരനായ സുഹൃത്തിനൊപ്പം ദുബായി മാളില്‍ വച്ച്; പ്രേമത്തിലെ ഗാനം ഇഷ്ടമായതോടെ അടുപ്പിച്ചത് മലയാളത്തോട്; പാക്കിസ്ഥാന്‍ കാരി സുന്ദരിക്ക് അവസരം ലഭിച്ചത് ചിത്രക്കൊപ്പവും എം ജയചന്ദ്രനൊപ്പംവരെ പാടാന്‍

Britishmalayali
kz´wteJI³

ദുബായ്: മലരെ എന്ന പാട്ട് കാതില്‍ പതിഞ്ഞതോടെ തുടങ്ങിയ മലയാളം കമ്പം. പിന്നീട് മലയാളം പാട്ടുകളുടെ കല്‍ത്തോഴിയായി മാറിയ പാക്കിസ്ഥാനി പെണ്‍കുട്ടിക്ക് ഇന്ന് മലയാളികളെ കുറിച്ച് പറയാന്‍ നൂറ് നാവാണ്. പ്രേമം എന്ന മലയാള സിനിമ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നാസിയ അമീന്‍ മുഹമ്മദ് എന്ന പാക്കിസ്ഥാനി യുവതിക്കു മലയാളത്തോട് ഇത്ര പ്രേമം തോന്നുമായിരുന്നില്ല.

മലയാളം പാട്ടുകള്‍ ഗാനമേള സൈറ്റുകളിലും എല്ലാം പാടി വൈറലായ ഒരു കാറാച്ചിക്കാരി സുന്ദരിയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. ദുബായില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായ നാസിയ 2015ല്‍ സഹപ്രവര്‍ത്തകന്‍ രാജ്കുമാറും സുഹൃത്തും പ്രേമം സിനിമ കാണാന്‍ പോകുന്നതു കണ്ടപ്പോഴാണ് മലയാളം സിനിമയെക്കുറിച്ചു പോലും അറിഞ്ഞത്.

മലരേ എന്ന പാട്ടു കേട്ടതോടെ മലയാളത്തോട് ഇഷ്ടമായി. രണ്ടു ദിവസമെടുത്ത് കഷ്ടപ്പെട്ടു മലരേ പാടി പഠിച്ചു. സഹപ്രവര്‍ത്തകരുടെ ഈദ് ആഘോഷത്തിനിടെ അതു പാടി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ കലഹം മൂത്ത സമയത്തായിരുന്നു അത്. സഹപ്രവര്‍ത്തകനായ സിറാജ് ഈ പാട്ട് സമൂഹമാധ്യത്തില്‍ പോസ്റ്റ് ചെയ്തതു വൈറലായി. മനസ്സുകള്‍ കീഴടക്കി നാസിയയുടെ പാട്ട് രാജ്യാതിര്‍ത്തികള്‍ കടന്നു. സമൂഹമാധ്യമത്തില്‍ മലയാളികളുടെ സ്നേഹത്തോടെയുള്ള കമന്റുകള്‍ കണ്ടതോടെ രാജഹംസമേ..., കാത്തിരുന്നു..കാത്തിരുന്നു തുടങ്ങിയ പാട്ടുകളും പഠിച്ചു.

എന്നു നിന്റെ മൊയ്തീന്‍, എസ്ര തുടങ്ങിയ സിനിമകളും കണ്ടു. ഇതിനിടെ ദുബായിലും ഷാര്‍ജയിലും കെ.എസ് ചിത്ര, എം.ജയചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം വേദിയില്‍ മലയാളം പാട്ടു പാടാനുള്ള അവസരവും ലഭിച്ചതോടെ മലയാളത്തോട് ഇഷ്ടം കൂടി കുറേ പാട്ടുകള്‍ പഠിച്ചു. കുറേശ്ശെ മലയാളം പറയാനും പഠിച്ചു. 33 ഭാഷകളില്‍ പാടാന്‍ തനിക്ക് കഴിവു തന്നതു മലയാളമാണെന്നും നാസിയ. മലയാളം പഠിച്ചാല്‍ ഏതു ഭാഷയും വഴങ്ങുമത്രേ. ദേശവും ഭാഷയുമൊന്നും നോക്കാതെ നല്ലതിനെ സ്വീകരിക്കുന്ന മലയാളി സ്വഭാവത്തിന് നാസിയയുടെ നൂറു മാര്‍ക്ക്. മനോഹരമായ കേരളം കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഓണത്തിന് ധരിക്കുന്ന കസവ് സാരിയോട് ഏറെ പ്രിയം. ദോശയും സദ്യയും ഏറ്റവും ഇഷ്ടം. ഇഷ്ടമാണെന്നു പറയാന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category