1 GBP = 102.00 INR                       

BREAKING NEWS

നിരാലംബര്‍ക്ക് ഭക്ഷണവും സമ്മാനങ്ങളുമൊരുക്കാന്‍ മഞ്ജു ഷാഹുല്‍ ഹമീദ് ചാരിറ്റി ഫൗണ്ടേഷനൊപ്പം ബ്രിട്ടീഷ് മലയാളി ചാരിറ്റി യും; ക്രിസ്മസ് ന്യൂഇയര്‍ അപ്പീലിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Britishmalayali
അജിമോന്‍ ഇടക്കര

ബ്രിട്ടനിലെ മലയാളികളുടെ അഭിമാനവും സുപരിചിതയുമായ ക്രോയ്‌ഡോണ്‍ മേയര്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓര്‍ഗനൈസേഷന്റെ 'ക്രിസ്തുമസ്സ് വിത്ത് ഹോംലെസ്സ്' എന്ന ഈ വര്‍ഷത്തെ പ്രൊജക്ടില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും പങ്കാളിയാവുന്നു. ഈ വരുന്ന ഡിസംബര്‍ 16നു രാവിലെ 11 മണി മുതല്‍ വെസ്റ്റ് ക്രോയ്‌ഡോണ്‍ മെത്തഡിസ്റ്റ് പള്ളിയില്‍ വച്ച്  ജാതി മത രാഷ്ട്രീയ ഭേദമെന്യേ, റോഡരികിലും  കടത്തിണ്ണകളിലും കിടന്നുറങ്ങാന്‍ വിധിക്കപ്പെട്ട  എഴുപതോളം അഗതികള്‍ക്കാണ് ഭക്ഷണപ്പൊതിയും ആവശ്യവസ്തുക്കള്‍ അടങ്ങിയ സമ്മാനപ്പൊതിയും തികച്ചും സൗജന്യമായി വിതരണം ചെയ്യുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ ആഴ്ചയിലും വിവിധ കൂട്ടായ്മകള്‍ ഇവിടെ സൗജന്യ ഭക്ഷണ വിതരണം നടത്തി വരുന്നുണ്ട്. എല്ലാ മാസത്തിലെയും ആദ്യ ബുധനാഴ്ച്ചയിലെ ഭക്ഷണവിതരണം നടത്തുന്നത് മഞ്ജു ഷാഹുല്‍ ഹമീദ് ചാരിറ്റി ഫൗണ്ടേഷന്‍ ആണ്. ഇതിനു പുറമെ ഓണം,  ക്രിസ്തുമസ്, ബക്രീദ്, ദീപാവലി, ഈസ്റ്റര്‍, ചൈനീസ് ന്യൂ ഇയര്‍ തുടങ്ങിയായ വിശേഷ ദിവസങ്ങളില്‍ മാത്രം ആണ് മറ്റ്  ചാരിറ്റി ഓര്‍ഗനൈസേഷനുകളുടെയോ വ്യക്തികളുടെയോ സഹായത്തോടെ  ഭക്ഷണത്തോടൊപ്പം സമ്മാനപ്പൊതികളും നല്‍കുന്നത്. ഈ ക്രിസ്തുമസ്സ് കാലത്തെ ഭക്ഷണ വിതരണത്തിന്റെയും സമ്മാനപ്പൊതികളുടെയും മുഴുവന്‍ ചിലവും വഹിക്കുന്നത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടില്‍ നിന്നാണ്. പ്രധാനമായും മെന്റല്‍ ഹെല്‍ത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ജു ഷാഹുല്‍ ഹമീദ് ചാരിറ്റി ഫൗണ്ടേഷന്‍ യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള വിവിധ അംഗീകൃത പരിശീലന പരിപാടികള്‍ ഒരുക്കാറുണ്ട്. 

980 പൗണ്ടാണ് ചാരിറ്റി ഫൗണ്ടേഷന്റെ ജെനറല്‍ ഫണ്ടില്‍ നിന്നും ഇതിനായി നല്‍കുന്നത്. കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് പുറമെ നമ്മള്‍ അധിവസിക്കുന്ന അന്നം തരുന്ന നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയുള്ള തദ്ദേശീയ ചാരിറ്റികളെ പിന്തുണയ്ക്കുന്നത്. ഈ നയത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞയിടെ ലൂട്ടണിലെ മലയാളി നഴ്സായ എലിസബത്ത് ജോണ്‍ നാമനിര്‍ദേശം ചെയ്ത റോള്‍ഡ് ഡാല്‍ മാര്‍വെല്ലസ് ചില്‍ഡ്രന്‍സ് ചാരിറ്റിയ്ക്കു 500 പൗണ്ട് നല്‍കിയിരുന്നു.

കോവിഡിന്റെ പിടിയിലമര്‍ന്ന ഈ കഴിഞ്ഞ ഓണക്കാലത്ത് ബ്രിട്ടീഷ്  മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയ കേരളത്തിലെ ഏഴു നിരാലംബ കുടുംബങ്ങള്‍ക്ക് 8600 പൗണ്ടോളം ആണ് ബ്രിട്ടനിലെ ഉദാരമതികള്‍  നല്‍കിയത്. ആ ഹൃദയ വിശാലതയ്ക്ക് ഒരിക്കല്‍ കൂടി നന്ദി  പറഞ്ഞു കൊള്ളുന്നു. കോവിഡുമായി ബന്ധപ്പെട്ട  അരാജകാവസ്ഥയും ദുരിതങ്ങളും ദിവസം തോറും കൂടി വരുകയും എന്നാണിതിനൊരറുതി എന്ന ചോദ്യത്തിനു വ്യക്തമായ ഒരുത്തരം ആര്‍ക്കും അറിയാതിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നിരാലംബരും അഗതികളും ആയവരുടെ അവസ്ഥ കൂടുതല്‍ ദയനീയവും മോശവുമായിരിക്കുകയാണ്. അവരുടെ കണ്ണീരൊപ്പുവാന്‍ കഴിയുന്ന സഹായം ചെയ്യുക എന്നത് ആരോഗ്യവും വേലയും കൂലിയുമുള്ള നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഭരണ ചുമതല കഴിഞ്ഞ മാസം ഏറ്റെടുത്ത പുതിയ ബോര്‍ഡ്  മുന്‍ വര്‍ഷങ്ങളിലെ  പോലെ  ഈ വര്‍ഷവും ഒരു ക്രിസ്തുമസ് & ന്യൂ ഇയര്‍ അപ്പീലിലൂടെ വായനക്കാര്‍ തന്നെ നിര്‍ദ്ദേശിക്കുന്നവരില്‍ നിന്ന് സഹായം അത്യാവശ്യമായിരിക്കുന്ന ഏതാനും കുടുംബങ്ങളെ  നിങ്ങളുടെ ഉദാരമനസ്സിനു മുന്പില്‍ നിര്‍ത്തണമെന്ന് ആഗ്രഹിക്കുകയാണ്. ലോകത്തിന്റെ മുഴുവന്‍ പ്രകാശമായി കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിന്റെ ലാളിത്യവും നൈര്‍മല്യവും നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും ഏറ്റുവാങ്ങുവാന്‍ ഈ സത്കൃത്യം നമ്മെ സഹായിക്കും.  

രോഗവും ദുരിതവും മൂലം മുന്നോട്ടു ജീവിക്കുവാനും ഈ വരുന്ന ക്രിസ്തുമസ്സ് ആഘോഷിക്കുവാനും പരസഹായം ഇല്ലാതെ കഴിയില്ല എന്ന് നിങ്ങള്‍ക്കുറപ്പുള്ള    ഏതെങ്കിലും വ്യക്തികളെയോ കുടുംബത്തെയോ അറിയാമെങ്കില്‍,  അവര്‍ക്ക് കൈത്താങ്ങാവാന്‍  നമുക്കൊരുമിച്ച് അവര്‍ക്കായി കൈ കോര്‍ക്കാം. അങ്ങനെയുള്ളവരുടെ പേരും മേല്‍വിലാസവും അവസ്ഥകളും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഔദ്യോഗിക ഇമെയില്‍ അഡ്രസിലേയ്ക്ക് [email protected] ഈ മാസം പതിനഞ്ചാം തിയതിക്ക് മുന്‍പായി അയയ്ക്കുക. അംഗീകൃത ചാരിറ്റി ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ പരിഗണിക്കാവുന്ന കേസുകള്‍ നിഷ്പക്ഷമായി തിരഞ്ഞെടുത്ത് ഡിസംബര്‍ ഒന്നാം തിയതി ആരംഭിക്കുന്ന ക്രിസ്തുമസ്സ് & ന്യൂ ഇയര്‍ അപ്പീലില്‍ ഉള്‍പ്പെടുത്തി ലഭിക്കുന്ന തുക അര്‍ഹമായ തോതില്‍ നല്‍കി നമുക്കവരെ സാമ്പത്തികമായി സഹായിക്കാം. 

സഹായം അര്‍ഹിക്കുന്നവരെന്ന് നിങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുള്ളവരുടെ വിവരങ്ങള്‍ അറിയിച്ചാല്‍ ചാരിറ്റി ഫൗണ്ടേഷന്റെ ആപ്ലിക്കേഷന്‍ ഫോം അയച്ചുതരുന്നതാണ്. പൂരിപ്പിച്ച് അപേക്ഷകന്‍ തന്നെ ഒപ്പിട്ട അപേക്ഷ കള്‍ ലഭിക്കുന്നതനുസരിച്ച് ട്രസ്റ്റിമാര്‍ അന്വേഷണം നടത്തി അപ്പീലില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റുന്നവയെങ്കില്‍ അപ്രകാരം അറിയിക്കുന്നതാണ്.

സംഭാവനകളില്‍ നിന്ന് ട്രസ്റ്റിന്റെ നടത്തിപ്പിലേക്കോ ട്രസ്റ്റിമാരുടെ ചിലവിലേക്കോ ഒരു  പെന്‍സുപോലും ഉപയോഗിക്കാതെ മുഴുവന്‍ തുകയും നേരിട്ട് അര്‍ഹരിലേയ്ക്ക് എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇത് വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനവിവരങ്ങളും ചാരിറ്റി ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.bmcharity.org) ലഭ്യമാണ്. ലഭിക്കുന്ന സംഭാവന കൂടാതെ 25% സര്‍ക്കാരിന്റെ ഗിഫ്റ്റ് എയിഡും ഉള്‍പ്പെടെ 125% തുകയായാണ് സഹായം നല്‍കുന്നത്. വിര്‍ജിന്‍ മണിയുടെ ചെറിയൊരു കമ്മീഷന്‍ മാത്രമാണ് കുറയ്ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category