1 GBP = 98.00INR                       

BREAKING NEWS

ലോകത്ത് ഇന്ന് പരക്കെ കാണപ്പെടുന്നത് ജനിതകമാറ്റം സംഭവിച്ച ഡി 614 ജി എന്ന ഇനം സാര്‍സ്-കോവ് 2 വൈറസ്; ആദ്യമായി കഴിഞ്ഞ ഫെബ്രുവരിയില്‍ യൂറോപ്പില്‍ കാണപ്പെട്ട ഈ ഇനം വൈറസിന്റെ വ്യാപനശേഷി, യഥാര്‍ത്ഥ വൈറസിന്റേതിനേക്കാള്‍ വളരെ കൂടുതല്‍; കൊറോണ വൈറസിന്റെ പുതിയ വിശേഷങ്ങള്‍ അറിയാം

Britishmalayali
kz´wteJI³

കൊറോണ വൈറസ് ഇപ്പോഴും മനുഷ്യന്‍ ഇതുവരെ ആര്‍ജ്ജിച്ച ശാസ്ത്രീയ ജ്ഞാനത്തിന് അതീതമായി നില്‍ക്കുകയാണ്. ലോകത്തിന്റെ പലഭാഗങ്ങളിലായി നടക്കുന്ന ഗവേഷണങ്ങളില്‍ പ്രതിദിനം പുതിയ പുതിയ കാര്യങ്ങളാണ് ഈ കുഞ്ഞന്‍ വൈറസിനെ കുറിച്ച് പുറത്തുവരുന്നത്. അതില്‍ ഏറ്റവും അവസാനം പുറത്തുവന്നത്, ഇന്ന് ലോകത്തെ വിഴുങ്ങുന്നത് ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ആദിക കൊറോണ വൈറസ് അല്ല എന്നതാണ്. മ്യുട്ടേഷന്‍ അഥവാ പ്രകീര്‍ണാന്തരം സംഭവിച്ച പുതിയ രൂപമാണ് ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അതിവേഗം പറക്കുന്നത്.

ടെക്സാസിലെ ഹൂസ്റ്റണില്‍ ഒരു ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. 5,000 കോവിഡ് രോഗികളെ പരിശോധിച്ചതില്‍ അതില്‍ 99.9 ശതമാനം പേരിലും കാണാന്‍ കഴിഞ്ഞത് മ്യുട്ടേഷന്‍ സംഭവിച്ച ഡി 614 ജി എന്ന ഇനത്തില്‍ പെട്ട സാര്‍സ്-കോവ് 2 വൈറസായിരുന്നു. ആദിമ രൂപത്തേക്കാള്‍ വ്യാപന ശേഷി കൂടുതലുള്ളതാണ് പ്രകീര്‍ണ്ണാന്തരം സംഭവിച്ച രൂപത്തിനുള്ളതെന്ന അനുമാനം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യൂറോപ്പില്‍ ആദ്യമായി ഈ ഇനത്തില്‍ പെട്ട വൈറസ് കാണപ്പെട്ടത്. ലോക്ക്ഡൗണിന് ശേഷം ഭാഗികമായെങ്കിലും പുനരാരംഭിച്ച അന്താരാഷ്ട്ര യാത്രകള്‍ ഈ വൈറസിനെ അമേരിക്കയിലും, ഏഷ്യയിലും, ഓഷ്യാനയിലുമൊക്കെ എത്തിച്ചു. ഈ ഇനത്തില്‍ പെട്ട വൈറസ് ഇത്രയധികം വ്യാപിക്കാന്‍ ഇടയായ സാഹചര്യം ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നുണ്ട്.

ഒരുപക്ഷെ ഈ ഇനത്തില്‍ പെട്ട മ്യുട്ടേഷന്‍ സംഭവിച്ച ഇനം മേല്‍ ശ്വാസനാളത്തില്‍ അധികമായ അളവില്‍ അടിഞ്ഞു കൂടുന്നുണ്ടാകാം എന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്. ഇത്, സംസാരിക്കുമ്പോഴും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴുമൊക്കെ വൈറസിന്റെ വ്യാപനം എളുപ്പമാക്കുന്നു. ഇന്ന് ഡി സ്ട്രെയിന്‍ എന്ന് വിളിക്കപ്പെടുന്നതായിരുന്നു രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഏറ്റവും വ്യാപകമായ ഇനം വൈറസ്.

വൈറസിന്റെ സ്പൈക്ക് പ്രോട്ടിനിലെ പൊസിഷന്‍ 614 എന്ന് വിളിക്കുന്ന സ്ഥാനത്താണ് മ്യുട്ടേഷന്‍ സംഭവിച്ചിട്ടുള്ളത്. ഈ സ്പൈക്ക് ഉപയോഗിച്ചാണ് മനുഷ്യ കോശങ്ങളിലെ റിസപ്റ്ററുകളില്‍ വൈറസ് തൂങ്ങിക്കിടക്കുന്നത്. വളരെ ലളിതമായ ഒരു മ്യുട്ടേഷനാണ് സംഭവിച്ചിട്ടുള്ളത്. ഒരു അമിനോ ആസിഡ് ഡി (ആസ്പാര്‍ടേറ്റ്) എന്നരൂപത്തില്‍ നിന്നും ജി (ഗ്ലൈസിന്‍) എന്ന രൂപത്തിലേക്ക് മാറുകയായിരുന്നു. അതുകൊണ്ടാണ് ഡി 614ജി എന്ന പേര് വീണത്.

ഫെബ്രുവരിയില്‍ യൂറോപ്പില്‍ കാണപ്പെട്ട ഈ ഇനം വൈറസ് മാര്‍ച്ച് ആരംഭത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടാന്‍ തുടങ്ങി. മേയ് മാസത്തോടെ ഭൂരിഭാഗം രോഗികളിലും ഈ വൈറസിന്റെ സാന്നിദ്ധ്യം കാണപ്പെടാന്‍ തുടങ്ങി. ഹൂസ്റ്റണില്‍ ആദ്യ വരവില്‍ 71 ശതമാനമായിരുന്നു ഈ വൈറസിന്റെ സാന്നിദ്ധ്യമെങ്കില്‍ രണ്ടാം വരവില്‍ ഇത് 99.9 ശതമാനമായി ഉയര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category