1 GBP = 98.50 INR                       

BREAKING NEWS

കമ്മ്യൂണിസത്തിന്റെ ഭീകരമുഖം: നാലാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

ഭീകരങ്ങളായ സോവിയറ്റ് സൈക്കോ പ്രിസണുകള്‍

ഭീകര മര്‍ദ്ദനങ്ങളില്‍ ഏറ്റവും ഭയാനകമായ കേന്ദ്രങ്ങളായിരുന്നു സോവിയറ്റ് സൈക്കോ പ്രിസണുകള്‍. കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയേയും നേതാക്കന്മാരുടെ ചെയ്തികളേയും എതിര്‍ക്കുന്ന ബുദ്ധിജീവികളേയും വിമതരേയും നിര്‍ബന്ധിത മാനസിക ചികിത്സയ്ക്കായി ജയിലറകളിയച്ചു. സൈക്കോപ്രിസണ്‍ എന്നറിയപ്പെടുന്ന ഈ ജയിലറകളില്‍ കൊടിയ മാനസിക പീഡനത്തിന് അവര്‍ ഇരയായി. കമ്മ്യൂണിസ്റ്റു വ്യവസ്ഥിതിക്കെതിരെ ആരെങ്കിലും ഉരിയാടിയാല്‍ അവര്‍ക്ക് മാനസിക രോഗമായും അവരെ മനോരോഗികളായും മുദ്രകുത്തി ക്രൂരമായ ഇലട്രിക് ഷോക്കിന് വിധേയരാക്കി. തലച്ചോറിലൂടെ ഹൈവോള്‍ട്ടേജ് വൈദ്യൂതി കടത്തിവിട്ട് മനോരോഗികളെ ചികിത്സിക്കുന്ന രീതിയ്ക്കാണ് ഷോക്ക് ട്രീറ്റ്‌മെന്റ് എന്നു പറയുന്നത്. മാത്രമല്ല വലിയ അക്രമവാസനയുള്ള രോഗികളുടെ കൂടെ അവരെ സെല്ലിലടയ്ക്കുകയും ചെയ്തു.

ലൈനിന്റെ കാലത്ത് നൂറുകണക്കിന്  പള്ളികള്‍ തകര്‍ത്തു. റഷ്യന്‍ ശില്പകലയുടെ സുന്ദരങ്ങളായ പ്രതിബിംബങ്ങളായിരുന്നു ആ ദേവാലയങ്ങള്‍. മതമേധാവികളെയും നേതാക്കന്മാരേയുമെല്ലാം കമ്മ്യൂണിസ്റ്റ് സ്റ്റേറ്റിന്റെ സ്തുതിപാഠകര്‍ ആക്കിമാറ്റി. മൊണാസ്ട്രികള്‍ എല്ലാം അടച്ചുപൂട്ടി.

എന്നാല്‍ 1930 കളില്‍ സ്റ്റാലിന്‍ വര്‍ദ്ധിത വീര്യത്തോടെ പതിനായിരക്കണക്കിന് പള്ളികള്‍ തകര്‍ത്തു.  അനേകായിരം പുരോഹിതരെ കൊന്നൊടുക്കി. കലാഭംഗിക്കു ലോകപ്രശസ്തി ആര്‍ജ്ജിച്ച സെന്‍ട്രല്‍ മോസ്‌ക്കോയിലെ സെന്റ് സേവ്യേഴ്‌സ് കത്തീഡ്രല്‍ ഡയനറ്റ് വച്ചു തകര്‍ത്തു. അപ്പോള്‍ രൂപം പ്രാപിച്ച ഒരു കുഴിയില്‍ നിന്ന് ഒരു നീരുറവ പുറപ്പെട്ടുവന്നു. നെപ്പോളിയന്റെ ആക്രമത്തില്‍ നിന്നും അപ്രതീക്ഷീതമായി റഷ്യയെ രക്ഷിച്ചതിന്റെ കൃതജ്ഞതാ സൂചകമായി നിര്‍മ്മിച്ച ഒരു മനോഹര ദേവാലയമായിരുന്നു സേവ്യേഴ്‌സ് കത്തീഡ്രല്‍.

(നെപ്പോളിയന്റെ ആക്രമണത്തില്‍ നിന്നും റഷ്യയെ രക്ഷിച്ചത് റഷ്യന്‍ വിന്റര്‍ ആയിരുന്നു. നെപ്പോളിയന്റെ മുന്നേറ്റത്തില്‍ റഷ്യന്‍ സൈന്യം തകര്‍ന്നു തരിപ്പണമായി. എന്നാല്‍ റഷ്യന്‍ വിന്ററിന്റെ നേരത്തേയുള്ള ആക്രമണത്തില്‍ ഫ്രഞ്ചു സൈന്യം അങ്ങനെ ആകെ നശിച്ചു. അങ്ങനെ റഷ്യ രക്ഷപെട്ടു. രണ്ടാം ലോകമഹായുദ്ധത്തിലും റഷ്യയെ രക്ഷിച്ചത് റഷ്യന്‍ വിന്റര്‍ ആയിരുന്നു. ചുഴലി കൊടുംങ്കാറ്റുപോലെ റഷ്യയുടെ ഹൃദയത്തിലേയ്ക്ക് ജര്‍മ്മന്‍ സൈന്യം ഇരമ്പിക്കയറി. ജര്‍മ്മന്‍ ടാങ്കുകളുടേയും പീരങ്കിപ്പടകളുടേയം മുമ്പില്‍ റഷ്യന്‍ പ്രതിരോധനിരകള്‍ ചീട്ടുകോട്ടകള്‍ പോലെ തകര്‍ന്നു തരിപ്പണമായി. അവിടെയും റഷ്യന്‍ വിന്റര്‍ ആണ് നാസികളുടെ ക്രൂരതകളില്‍ നിന്നും റഷ്യയെ രക്ഷിച്ചത്. ഏതാണ്ട് ഒരുമാസം മുമ്പേ ആ വര്‍ഷം വിന്റര്‍ ആരംഭിച്ചു. -40 150 യുള്ള വിന്റര്‍ താങ്ങാനാവാതെ  ഇവിടെയും ജര്‍മ്മനിയുടെ വമ്പിച്ച സൈനിക വ്യൂഹങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു എന്നു പറയാം.)

പിന്നീട് ക്രൂഷേവും സ്റ്റാലിന്റെ ജോലി പൂര്‍ത്തിയാക്കി ശേഷിച്ച പള്ളികളും അടച്ചുപൂട്ടി. ബൈബിള്‍ കര്‍ശനമായും നിരോധിച്ചു. (Reference 1 പൊള്ളുന്ന മഞ്ഞ്  യ്യ  യുറിയോബോനരവ് 2. The 900 dsay. The siege of Leningad  ¿ marrions E. Salisbary. ) മുപ്പതു വര്‍ഷത്തെ സ്റ്റാലിന്റെ ഭീകര ഭരണത്തിലെ ചില സംഭവങ്ങള്‍ മാത്രമാണ് ഗോര്‍ബ്ബച്ചോവ് അനാവരണം ചെയ്തത്. റഷ്യയിലെ വനങ്ങളില്‍ ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ അടക്കം ചെയ്ത അനേകം കുഴികള്‍ കണ്ടെത്തി. (mssa grs¾) തലയ്ക്ക് വെടിയേറ്റു മരിച്ചവര്‍, വീര്‍പ്പുമുട്ടി മരിച്ചവര്‍, ജീവനോടെ കുഴിച്ചുമൂടപ്പെട്ടവര്‍, യന്ത്രങ്ങള്‍ ഉപയോഗിച്ച് വളച്ചൊടിച്ചും, ഞെക്കിഞെരുക്കിയും കൊല്ലപ്പെട്ടവര്‍, ചുമന്ന നക്ഷത്രത്തിന്മേല്‍ തറച്ചുകൊല്ലപ്പെട്ടവര്‍. അങ്ങനെ കൊടിയ പീഡനത്തിന് ഇരയായി മരിച്ച പതിനായിരക്കണക്കിന് നിരപരാധികള്‍. ചില ശരീരങ്ങള്‍ മുള്ളുകമ്പികള്‍ കൊണ്ട് വരിഞ്ഞുമുറുക്കി വലിയ കല്ലിനടിയില്‍ വച്ച് ഞെരുക്കി കൊല്ലപ്പെട്ടതായി കാണപ്പെട്ടു.!

തുടരും....... അടുത്തലക്കം തലമുറകളിലേക്ക് ഒഴുകിയ കണ്ണുനീര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam