1 GBP = 99.40INR                       

BREAKING NEWS

ഒരാഴ്ചയ്ക്കുള്ളിലെ ആറാമത്തെ മരണവും യുകെ മലയാളികളെ തേടിയെത്തി; വിടവാങ്ങിയത് റെഡ്ഡിംഗിലെ റെയ്ചല്‍ സുനില്‍; രണ്ടാഴ്ച മുമ്പ് മാത്രം സ്ഥിരീകരിച്ച കാന്‍സര്‍ രോഗം മലയാളി യുവതിയുടെ ജീവന്‍ കവര്‍ന്നപ്പോള്‍

Britishmalayali
kz´wteJI³

റെഡ്ഡിംഗ്: റെഡ്ഡിംഗിലെ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിനിയായ റെയ്ച്ചന്‍ സുനില്‍ ആണ് കാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. ഇന്നലെ രാത്രി 8.30ഓടെയാണ് റെയ്ച്ചലിന്റെ മരണം സംഭവിച്ചത്. 33 വയസു മാത്രമായിരുന്നു പ്രായം.

ട്രാവല്‍ പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന റെയ്ച്ചലിനെ രണ്ടാഴ്ച മുമ്പാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് കേംബ്രിഡ്ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.

രോഗം അവസാന സ്‌റ്റേജുകളോട് അടുത്തതിനാല്‍ രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയത്. വീട്ടില്‍ കഴിഞ്ഞു വരവേയാണ് ഇന്നലെ രാത്രിയോടെ റെയ്ച്ചലിന്റെ മരണം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ സുനിലാണ് ഭര്‍ത്താവ്. ലണ്ടനില്‍ തന്നെ ഒരൂ ടൂറിസ്റ്റ് ഹോം മാനേജരായി ജോലി ചെയ്യുകയാണ് സുനില്‍. മക്കളില്ല.

ഇടുക്കി കട്ടപ്പന സ്വദേശികളായ ടി എസ് ബേബിയുടെയും മണിയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെ ആളാണ് റെയ്ച്ചല്‍. റെയ്ച്ചലിനെയും ഭര്‍ത്താവിനെയും കാണുവാന്‍ കഴിഞ്ഞ ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ മാതാപിതാക്കള്‍ റെഡ്ഡിംഗില്‍ എത്തിയിരുന്നു. കോളേജില്‍ ജോലി ചെയ്യുന്ന മൂത്തമകള്‍ ട്രീസ ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ മിനിസോട്ടയിലും ഡോക്ടറായ ഇളയ മകള്‍ ആന്‍ട്രിയ ന്യൂയോര്‍ക്കിലും ആണ്. ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

റെയ്ച്ചലിന്റെ വിയോഗത്തില്‍ ബ്രിട്ടീഷ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.

അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ യുകെ മലയാളികളെ തേടിയെത്തുന്ന ആറാമത്തെ മരണ വാര്‍ത്തയാണ് റെയ്ചലിന്റേത്. ലണ്ടന് അടുത്ത് ചെംസ്ഫോര്‍ഡില്‍ ഹൃദയാഘാതം സംഭവിച്ചു നാട്ടില്‍ നിന്നും മകനെയും കുടുംബത്തെയും കാണാന്‍ എത്തിയ പിതാവ് ലക്ഷ്മണന്‍ നായര്‍, ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ഗ്ലാസ്ഗോയില്‍ മരിച്ച ജെയ്ന്‍, ബര്‍മിങാമില്‍ മരിച്ച ജെയ്സമ്മ, ഹൃദയാഘാതത്തെ തുടര്‍ന്ന് അയര്‍ലണ്ടില്‍ ഉറക്കത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനീത് ശ്രീകുമാര്‍. കോവിഡ് ബാധിച്ചു മരിച്ച ലിവര്‍പൂളിലെ എബ്രഹാം സക്കറിയ എന്നിവരുടെ മരണ പരമ്പരയിലെ അവസാന കണ്ണിയായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ റെയ്ചലും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category