1 GBP = 101.50 INR                       

BREAKING NEWS

ദുരന്തങ്ങളുടെ 'അറ്റുപോകാത്ത ഓര്‍മകളുമായി' പ്രൊഫ ടി ജെ ജോസഫ് ഫേസ്ബുക്ക് ലൈവില്‍; എസ്സെന്‍സ് ഗ്ലോബല്‍ യുകെ ലൈവ് പ്രോഗ്രാം നാളെ വൈകിട്ട്

Britishmalayali
kz´wteJI³

കേരളത്തിലെ മതഭ്രാന്തന്മാരുടെ ക്രൂര പീഡനത്തിന് വിധേയനായ പ്രൊഫ ടി ജെ ജോസഫ് യുകെയിലെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന്, ഇന്ത്യന്‍ സമയം വൈകിട്ട് എട്ടുമണിയ്ക്ക് എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ ഫേസ് ബുക്ക് ഗ്രൂപ്പില്‍ വരുന്നു.

മാനവികതയും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുകെയില്‍ പ്രവര്‍ത്തിക്കുന്ന എസ്സെന്‍സ് ഗ്ലോബല്‍ സമൂഹത്തിലെ അന്ധ വിശ്വാസങ്ങള്‍ക്കെതിരെയും മത മൗലികവാദങ്ങള്‍ക്കെതിരെയും പോരാടുന്ന വിദ്യാസമ്പന്നരുടെയും സ്വതന്ത്ര ചിന്തകരുടെയും ഒരു കൂട്ടായ്മയാണ്. നവോത്ഥാനത്തിന്റെ സഹായത്തോടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ലോകത്തില്‍ ജീവിക്കുന്ന യൂറോപ്യന്‍ സമൂഹത്തില്‍ വന്നിട്ടും മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ചങ്ങലകളില്‍ തളച്ചിടാന്‍ മതവാദികള്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ശക്തമായി എതിര്‍ത്തുകൊണ്ട് നിരവധി സെമിനാറുകളും പ്രഭാഷണങ്ങളും നടത്തികൊണ്ടിരിക്കുന്ന എസ്സെന്‍സ് ഗ്ലോബല്‍ യുകെ നവമാധ്യമങ്ങളുടെ സഹായത്താല്‍ നിരവധി ഓണ്‍ലൈന്‍ പരിപാടികളും നടത്തുന്നതിന്റെ ഭാഗമാണ് ഈ എഫ് ബി ലൈവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category