1 GBP = 102.00 INR                       

BREAKING NEWS

നാലു ഗ്രൂപ്പുകളായി അവതരിപ്പിച്ചത് 200 ലധികം കലാപരിപാടികള്‍; രാജകീയ വിജയം കൊയ്തു ട്രാഫോ ര്‍ഡ് മലയാളി അസോസിയേഷന്റെ വെര്‍ച്യുല്‍ കലാമേള

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃതോതില്‍ കേരളപ്പിറവിയോടനുബന്ധിച്ചു നവംബര്‍ ഒന്നു മുതല്‍ നാലു വരെ ദിനങ്ങളിലായി നടത്തിയ വെര്‍ച്യുല്‍ കലാമേള വന്‍വിജയമായി സമാപിച്ചു. അസോസിയേഷനെ നാലു ഗ്രൂപ്പുകളിലായി തിരിച്ചു വിവിധങ്ങളായ 200 ലധികം കലാപരിപാടികള്‍ വിര്‍ച്യുല്‍ രീതിയില്‍ നടത്തി കലാസ്വാദകരെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിച്ച ദിവസ്സങ്ങളായിരുന്നു കേരളപ്പിറവിദിനങ്ങള്‍.

ഗാനങ്ങള്‍, ഡാന്‍സുകള്‍, നാടകങ്ങള്‍, റ്റിക്‌റ്റോക്കുകള്‍, ചിത്രരചനകള്‍, മിമിക്രീകള്‍, ട്രാവല്‍ വ്‌ലോഗുകള്‍, കവിതകള്‍, ചെറുകഥകള്‍ തുടങ്ങി ഒട്ടനവധി പരിപാടികളടങ്ങിയ ഒരു കലാമാമാങ്കം തന്നെയായിരുന്നു അരങ്ങേറിയത്. കഷ്ടപ്പാടേറിയ ഈ കോവിഡിന്റെ കാലത്തു ട്രാഫൊര്‍ഡിലെ ഓരോ കുടുംബങ്ങളിലും സന്തോഷവും സമാധാനവും കൊണ്ടെത്തിക്കുകയും തല്‍ഫലമായി ഇവിടുത്തെ ഓരോ കുടുംബങ്ങളെയും ഓരോ കലാക്ഷേത്രമാക്കിമാറ്റുകയും ചെയ്യുക എന്ന ഉദ്യമമായിരുന്നു അസോസിയേഷന്റെ ഭാഗത്തുണ്ടായിരുന്നതെന്നു ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.

കോവിഡിന്റെ ആലസ്യത്തില്‍ സമചിത്തത കൈവെടിഞ്ഞു അനങ്ങാതിരിക്കുകയല്ല മറിച്ചു കലയുടെ മാസ്മരികത ആസ്വദിച്ചു അവയെ ആവുന്നത്ര  രീതിയില്‍ പുറത്തെടുത്തു തങ്ങളുടെ കമ്മ്യൂണിറ്റിയിലെ  ആസ്വാദക ലോകത്തിലെത്തിക്കുക വഴി തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ശാന്തിയേകുന്നതില്‍ ഒരു പരിധിവരെ വിജയിക്കാനായിയെന്നും സംഘടകരറിയിച്ചു.

സമാപനദിവസ്സത്തില്‍ ട്രാഫൊര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാള-തെലുങ്ക് സിനിമ - സീരിയല്‍ നടന്‍ ഷിജു അബ്ദുല്‍ റഷീദ് പരിപാടി ഉത്ഘാടനം നിര്‍വഹിച്ചു. സ്റ്റാനി ഇമ്മാനുവേല്‍, ബിജു നിടുംബില്‍, ജോര്‍ജ് തോമസ്, സിജു ഫിലിപ്പ്, സിന്ധു സ്റ്റാന്‍ലി, ഫെബിലു സാജു, ഷിബി റെന്‍സണ്‍, ഷോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ദിവസ്സങ്ങളിലായി നടത്തിയ കലാമേളയ്ക്ക് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ കെ. ഡി, ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോജി ജോമോന്‍, മാഞ്ചസ്റ്റര്‍ മലയാളീ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു പി. മാണി എന്നിവര്‍ ആശംസകളറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category