1 GBP = 102.00 INR                       

BREAKING NEWS

ബിഎം ചാരിറ്റി ഫൗണ്ടേഷന്‍ പ്രാദേശികമായി വളന്റിയര്‍മാരുമായി കൂടുതല്‍ സജീവമാകുന്നു; കോവിഡ് കാലത്ത് സൗജന്യ സഹായത്തിനു തയ്യാറായവര്‍ ചാരിറ്റി അംബാസിഡര്‍മാരാകും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡില്‍ കൂടുതലായി ഒറ്റപ്പെടല്‍ അനുഭവിക്കുന്ന മലയാളി സമൂഹത്തിനു ഗുണകരമാകാനും ഭാവി പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ - ബി എം സി എഫ് - താങ്ങായി മാറാനും താല്‍പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ ടീം രൂപീകരിക്കാന്‍ തീരുമാനം. അടുത്തിടെ ബിഎംസിഎഫ് ചുമതല ഏറ്റെടുത്ത ചെയര്‍മാന്‍ ഫ്രാന്‍സിസ് ആന്റണിയുടെയും വൈസ് ചെയര്‍മാന്‍ സോണി ചാക്കോയുടെയും മേല്‍നോട്ടത്തിലാകും ഈ ടീം പ്രവര്‍ത്തിക്കുക.

യുകെയിലെ ഓരോ പട്ടണത്തിലും രണ്ടോ മൂന്നോ പേരുള്ള വളന്റിയര്‍മാരാണ് ഈ ടീമില്‍ അണിചേരുക. ഇവര്‍ പ്രാദേശിക തലത്തില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കും. സന്നദ്ധ സേവകര്‍ എന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇവര്‍ക്ക് അനുവാദം ഉണ്ടായിരിക്കും. 
മരണം ഉള്‍പ്പെടെ യുകെയുടെ ഓരോ പട്ടണത്തിലും മലയാളി സമൂഹം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടിലും പ്രയാസത്തിലും താങ്ങും തണലുമായി ഓടിയെത്താന്‍ ഉള്ള സന്മനസ് മാത്രമാണ് ഈ വളണ്ടിയര്‍മാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ലോക്ഡൗണും കോവിഡ് പ്രോട്ടോക്കോളും ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുന്ന കാലത്തില്‍ ഓരോ പ്രദേശത്തും ആവശ്യമായ സഹായങ്ങള്‍ അതാതിടത്തു തന്നെ സജ്ജമാക്കുക എന്നതാണ് ബിഎംസിഎഫ് ലക്ഷ്യമിടുന്നത്.

കോവിഡില്‍ കൂടുതലായി ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിനു പ്രാദേശികമായും കൂടുതല്‍ സഹായം ആവശ്യമായി വരുന്നുവെന്ന തിരിച്ചറിവും ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ടീമിനെ പ്രയോജനപ്പെടുത്താന്‍ കാരണമാകുകയാണ്. 

കഴിഞ്ഞ കോവിഡ് വ്യാപന സമയത്തു സഹായം തേടി എത്തിയ അനേകം പേരെ വളന്റിയര്‍മാരിലൂടെ ബിഎംസിഎഫിനു സഹായിക്കാന്‍ കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി നഗരങ്ങളില്‍ ഒറ്റപ്പെട്ടു പോയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും മറ്റും സഹായം എത്തിക്കാന്‍ ബിഎംസിഎഫ് മറ്റു സമാന മനസ്‌കരായ വ്യക്തികളുടെയും സംഘടനകളുടെയും സഹായം തേടിയിരുന്നു. വിദൂര നഗരങ്ങളായ മിഡില്‍സ്ബറോ, യോര്‍ക്ഷയര്‍, പ്ലീമൗത്ത്, സണ്ടര്‍ലന്‍ഡ്, നോര്‍വിച്ച് തുടങ്ങി അനേകമിടങ്ങളില്‍ ബ്രിട്ടീഷ് മലയാളിയിലേക്ക് എത്തിയ സഹായ അഭ്യര്‍ത്ഥനകള്‍ക്കു പണമായും ഭക്ഷണമായും മരുന്നായും സഹായം എത്തിക്കാന്‍ വളന്റിയര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു.

അന്ന് സഹായിക്കാന്‍ കൂടെ നിന്നവര്‍ക്കൊക്കെ ഇപ്പോള്‍ ബിഎംസിഎഫ് ബ്രാന്‍ഡ് അംബാസിഡര്‍മാരാകാനുള്ള അവസരമാണ് ബിഎംസിഎഫ് ട്രസ്റ്റ് ഒരുക്കുന്നതെന്ന് ചെയര്‍മാന്‍ ഫ്രാന്‍സിസ് ആന്റണി, വൈസ് ചെയര്‍മാന്‍ സോണി ചാക്കോ എന്നിവര്‍ അറിയിച്ചു. ഈ സന്നദ്ധ സേനയിലേക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം ഉള്ളവര്‍ 07961805375, 07723306974 എന്ന നമ്പറിലോ ആണ് ബന്ധപ്പെടേണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category