
പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് വെര്‍ച്വല്‍ പ്ലാറ്റ്ഫോം ഒരുങ്ങുകയാണ്. ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി നഗറിലാണ് (വെര്‍ച്വല്‍) പതിനൊന്നാമത് യുക്മ ദേശീയ കലാമേള നടക്കുന്നത്.
കഴിഞ്ഞ പത്തു കലാമേളകളില്‍നിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങള്‍ ഈ വര്‍ഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. അംഗ അസ്സോസിയേഷനുകള്‍ക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി അംഗ അസോസിയേഷനുകളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ കൂടി മാനിച്ച് യുക്മ ദേശീയ സമിതി നവംബര്‍ 22 ഞായറാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു.
നവംബര്‍ 30 തിങ്കളാഴ്ചയ്ക്ക് മുന്‍പായി മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണെന്ന് യുക്മ കലാമേളയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സാജന് സത്യന് എന്നിവര്‍ അറിയിച്ചു. മത്സരത്തിന്റെ വീഡിയോ അയക്കേണ്ടതെങ്ങനെയെന്ന് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മത്സരാര്‍ത്ഥികളെ അറിയിക്കുന്നതാണ്.
സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഈ വര്‍ഷം ഒഴിവാക്കിയിരിക്കുകയാണ്. ഇതാദ്യമായി ഉപകരണ സംഗീത മത്സരങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. പുതുക്കിയ വെര്‍ച്വല്‍ കലാമേള മാനുവല്‍ റീജിയണുകള്‍ക്കും അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ചു കഴിഞ്ഞതായി യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സാജന് സത്യനെയും (07946565837), കാലമേളയുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങള്‍ക്ക് ലിറ്റി ജിജോയെയും (07828424575) ആണ് അസോസിയേഷനുകള്‍ ബന്ധപ്പെടേണ്ടതെന്ന് യുക്മ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam