1 GBP = 102.00 INR                       

BREAKING NEWS

സില്‍വര്‍ ജൂബിലി നിറവില്‍ സ്വിറ്റ്‌സര്‍ലന്റിലെ ഡബ്ല്യുഎംസി പ്രൊവിന്‍സിന്റെ കേരളപ്പിറവി ആഘോഷം; പൊലിമ കൂട്ടി മ്യൂസിക് ആല്‍ബവും ഗാനോപഹാരവും

Britishmalayali
kz´wteJI³

സില്‍വര്‍ ജൂബിലിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഏറ്റവും പ്രമുഖ പ്രവാസി സംഘടനയായ ഡബ്ല്യുഎംസി പ്രൊവിന്‍സ് സംഘടിപ്പിച്ച 2020ലെ ജനറല്‍ ബോഡി യോഗവും കേരളപ്പിറവി ദിനാഘോഷവും വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. നവംബര്‍ ഏഴിനു ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങില്‍ ആവേശഭരിതരായാണ് അംഗങ്ങള്‍ പങ്കെടുത്തത്.

പ്രോവിന്‍സ് പ്രസിഡണ്ട് സുനില്‍ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍ ജോണി ചിറ്റക്കാട്ട് സെക്രട്ടറി മിനി ബോസ് ട്രഷറര്‍ ജിജി ആന്റണി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. റോഷിണി കാശാങ്കാട്ടിലിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് സുനില്‍ ജോസഫ് സ്വാഗതമാശംസിച്ചു. ചെയര്‍മാന്‍ ജോണി ചിറ്റക്കാട്ടിന്റ ആശംസപ്രസംഗത്തിന് ശേഷം പ്രസിഡണ്ട് വിശദമായ വര്‍ക്കിംഗ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി മിനി ബോസ് 2019ലെ ജനറല്‍ ബോഡി യോഗത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ ജിജി ആന്റണി 2020ലെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

വനിതാ ഫോറത്തെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് റോസിലി ചാത്തംകണ്ടം സംസാരിക്കുകയും സെക്രട്ടറി റോസിലി നമ്പുശേരിയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബേസില്‍ ആന്റണി വിശദീകരിച്ചു. യൂറോപ്യന്‍ വനിതാ ഫോറം പ്രസിഡണ്ട് മോളി പറമ്പേട്ട്, റീജിയന്‍ വൈസ് പ്രസിഡണ്ട് വില്‍സണ്‍ ചാത്തംകണ്ടം റീജിയന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.

കേരളപ്പിറവി ദിനാഘോഷത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി മുരളീധരന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഡബ്ല്യുഎംസി സ്വിസ്സ് പ്രൊവിന്‍സിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ലോകമലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുവാന്‍ ഡബ്ല്യുഎംസി നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോട് ഉള്ള നന്ദിയും ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ എ വി അനൂപ് നല്‍കിയ ആശംസ സന്ദേശത്തില്‍ ഡബ്ല്യുഎംസി സ്വിസ് പ്രൊവിന്‍സിനെ സില്‍വര്‍ ജൂബിലിയുടെ അനുമോദനം  അറിയിക്കുകയും അദ്ദേഹം 2004ല്‍ നടന്ന കേരള പിറവി ചടങ്ങില്‍ നേരിട്ട് പങ്കെടുത്ത ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഗ്ലോബല്‍ പ്രസിഡണ്ട് ജോണി കുരുവിള നടത്തിയ ആശംസാ പ്രസംഗത്തില്‍ സ്വിസ്സ് പ്രൊവിന്‍സിനെ യൂറോപ്പിന്‍ റീജിയന്റെ തിലകകുറി എന്നാണ് വിശേഷിപ്പിച്ചത്. ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ഡേവിസ് തെക്കുംതല തന്റെ ആശംസയില്‍ ഡബ്ല്യുഎംസി സ്വിസ്സ് പ്രൊവിന്‍സിന്റെ കെട്ടുറപ്പുള്ള പ്രവര്‍ത്തനശൈലിയെ പറ്റി എടുത്തുപറയുകയുണ്ടായി.

ഇത്തവണത്തെ കേരള പിറവി ആഘോഷങ്ങളുടെ ഏറ്റവും വലിയ സവിശേഷത സ്വിസ് പ്രൊവിന്‍സിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് മലയാളത്തിന്റെ മനോഹാരിതയും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പ്രകൃതി ചാരുതയും ഒത്തുചേര്‍ത്ത് തയ്യാറാക്കിയ മ്യൂസിക് വീഡിയോ ആല്‍ബം ആയിരുന്നു. ഈ സംഗീത വീഡിയോ വിസ്മയത്തില്‍ പങ്കുചേര്‍ന്ന എല്ലാവരും പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. ഈ മ്യൂസിക് വീഡിയോ ആല്‍ബം തയ്യാറാക്കുവാന്‍ നേതൃത്വം നല്‍കിയ സെക്രട്ടറി മിനി ബോസിനെ യോഗത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളും പ്രശംസിച്ചു.

യോഗ സമാപനത്തോടനുബന്ധിച്ച് കൊറിയോഗ്രാഫറും കലാകാരിയും ആയ റോസ് മേരി തയ്യാറാക്കി അവതരിപ്പിച്ച ഗാനോപഹാരം ഹൃദ്യമായ അനുഭവമായി. കോവിഡ് സാഹചര്യത്തില്‍ സൂമില്‍ നടത്തിയ മീറ്റിംഗിനു സാങ്കേതിക സഹായം നല്‍കിയ ജിസ്സു പുറവക്കാട്ടിനു യോഗം പ്രത്യേകം നന്ദി പറഞ്ഞു. സെക്രട്ടറി മിനി ബോസിന്റ നന്ദി പ്രകടത്തിനു ശേഷം യോഗം പര്യവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category