1 GBP = 102.00 INR                       

BREAKING NEWS

ഈ ക്രിസ്തുമസ് കാലത്തും ദുരിതം അനുഭവിക്കുന്നവരെ നിങ്ങള്‍ക്കറിയാമോ? എങ്കില്‍ ബിഎംസിഎഫിന്റെ മുന്നിലെത്തിക്കാന്‍ മടിക്കരുതേ; അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി മാത്രം സമയം

Britishmalayali
അജിമോന്‍ ഇടക്കര

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ക്രിസ്തുമസ് & ന്യൂ ഇയര്‍ അപ്പീലിലേയ്ക്ക് വായനക്കാരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നത് ഒരാഴ്ച കൂടി തുടരും. നവംബര്‍ പതിനഞ്ചു വരെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് അതില്‍ നിന്ന് ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി, ഡിസംബര്‍ ഒന്നിന് തന്നെ നിഷ്പക്ഷമായി തിരഞ്ഞെടുക്കപ്പെട്ട സഹായാഭ്യര്‍ത്ഥനകള്‍ സുമനസ്സുകളുടെ മുന്നിലേയ്ക്ക് എത്തിക്കുന്നതായിരിക്കും എന്ന് നിലവിലെ ട്രസ്റ്റ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ആന്റണി ട്രസ്റ്റിന് വേണ്ടി അറിയിച്ചു.

ജീവകാരുണ്യവുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും അസ്സോസിയേഷനുകള്‍ക്കും അവരുടെ മുന്‍പില്‍ വന്നിരിക്കുന്ന സഹായ അഭ്യര്‍ത്ഥനകള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി പ്രത്യേക വിര്‍ജിന്‍ മണി ലിങ്ക് തുറന്ന്, കൂടുതല്‍ ഉദാരമതികളുടെ മുന്നിലേക്കെത്തിക്കുവാനും അത് വഴി സമാഹരിക്കുന്ന തുക ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് നേരിട്ട് അപേക്ഷകനിലേക്ക് എത്തിക്കുവാനും കഴിയുന്നതാണ്.

വ്യക്തിപരമായും പ്രാദേശിക കൂട്ടായ്മകള്‍ വഴിയും നിസ്വാര്‍ത്ഥമായി അഗതികളെ സഹായിക്കുവാന്‍ പാടുപെടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കൂടുതല്‍ ഫലപ്രദമായും സുതാര്യമായും പ്രവര്‍ത്തിക്കുവാന്‍ ട്രസ്റ്റിന്റെ ഈ തീരുമാനം സഹായകമാകും. ഇങ്ങനെ വരുന്ന അപേക്ഷകളും പരിഗണിക്കുക, ചാരിറ്റി കമ്മീഷന്റെ നിയമാവലികള്‍ക്ക് അനുസൃതമായിട്ട് തന്നെയാവും.

രോഗവും ദുരിതവും മൂലം മുന്നോട്ടു ജീവിക്കുവാനും  ഈ വരുന്ന ക്രിസ്തുമസ്സ് ആഘോഷിക്കുവാനും  പരസഹായം ഇല്ലാതെ കഴിയില്ല എന്ന് നിങ്ങള്‍ക്കുറപ്പുള്ള ഏതെങ്കിലും വ്യക്തികളെയോ കുടുംബത്തെയോ അറിയാമെങ്കില്‍, അവരുടെ പേരും മേല്‍വിലാസവും അവസ്ഥകളും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഔദ്യോഗിക ഇമെയില്‍ അഡ്രസിലേയ്ക്ക് ([email protected]) ഈ മാസം പതിനഞ്ചാം തീയതിക്ക് മുന്‍പായി അയയ്ക്കുക. അംഗീകൃത ചാരിറ്റി ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ പരിഗണിക്കാവുന്ന കേസുകള്‍ നിഷ്പക്ഷമായി തിരഞ്ഞെടുത്ത്  ഡിസംബര്‍ ഒന്നാം തീയതി ആരംഭിക്കുന്ന ക്രിസ്തുമസ്സ് & ന്യൂ ഇയര്‍ അപ്പീലില്‍ ഉള്‍പ്പെടുത്തി ലഭിക്കുന്ന തുക അര്‍ഹമായ തോതില്‍ നല്‍കി  നമുക്കവരെ സാമ്പത്തികമായി സഹായിക്കാം.

കോവിഡിന്റെ പിടിയിലമര്‍ന്ന ഈ കഴിഞ്ഞ ഓണക്കാലത്ത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയ ഏഴു നിരാലംബ കുടുംബങ്ങള്‍ക്ക് 8600 പൗണ്ടോളം ആണ് ബ്രിട്ടനിലെ ഉദാരമതികള്‍ നല്‍കിയത്. കോവിഡുമായി ബന്ധപ്പെട്ട അരാജകാവസ്ഥയും ദുരിതങ്ങളും ദിവസം തോറും കൂടി വരുകയും എന്നാണിതിനൊരറുതി എന്ന ചോദ്യത്തിനു വ്യക്തമായ  രുത്തരം ആര്‍ക്കും അറിയാതിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നിരാലംബരും അഗതികളും ആയവരുടെ അവസ്ഥ കൂടുതല്‍ ദയനീയവും മോശവുമായിരിക്കുകയാണ്.

അവരുടെ കണ്ണീരൊപ്പുവാന്‍  കഴിയുന്ന സഹായം ചെയ്യുക എന്നത് ആരോഗ്യവും, നിലവില്‍ സാമ്പത്തിക ഭദ്രതയുമുള്ള നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഭരണ ചുമതല കഴിഞ്ഞ മാസം ഏറ്റെടുത്ത പുതിയ ബോര്‍ഡ് മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഒരു ക്രിസ്തുമസ് & ന്യൂ ഇയര്‍ അപ്പീലിലൂടെ വായനക്കാര്‍ തന്നെ നിര്‍ദ്ദേശിക്കുന്നവരില്‍ നിന്ന് സഹായം അത്യാവശ്യമായിരിക്കുന്ന ഏതാനും കുടുംബങ്ങളെ നിങ്ങളുടെ ഉദാരമനസ്സിനു മുമ്പില്‍ നിര്‍ത്തണമെന്ന് ആഗ്രഹിക്കുകയാണ്.

ലോകത്തിന്റെ മുഴുവന്‍ പ്രകാശമായി കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിന്റെ ലാളിത്യവും നൈര്‍മല്യവും നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും ഏറ്റുവാങ്ങുവാന്‍ ഈ സത്കൃത്യം നമ്മെ സഹായിക്കും.  

സംഭാവനകളില്‍ നിന്ന് ട്രസ്റ്റിന്റെ നടത്തിപ്പിലേക്കോ ട്രസ്റ്റിമാരുടെ ചിലവിലേക്കോ ഒരു പെന്‍സുപോലും ഉപയോഗിക്കാതെ സുതാര്യമായി, സമാഹരിക്കുന്ന മുഴുവന്‍ തുകയും നേരിട്ട് അര്‍ഹരിലേയ്ക്ക് എത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇത് വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനവിവരങ്ങളും ചാരിറ്റി ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.bmcharity.org) ലഭ്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category