1 GBP = 98.30INR                       

BREAKING NEWS

സെക്കന്റില്‍ 11 ട്രില്ല്യണ്‍ ഓപ്പറേഷന്‍സ് ചെയ്യുന്ന സിലിക്കോണ്‍ എം 1 ചിപ്പ്; പി സി ചിപ്പിന്റെ ഇരട്ടി പവര്‍ നല്‍കുന്നു; 15 മണിക്കൂര്‍ വയര്‍ലെസ് വെബ് ബ്രൗസിംഗ്; ദീര്‍ഘനേരത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ്; ആപ്പിളിന്റെ പുതിയ മാക്ബുക് ലൈനപ്പിനെ കുറിച്ച് കൂടുതലറിയാം

Britishmalayali
kz´wteJI³

പുതിയ ഇന്‍-ഹൗസ് എം 1 ചിപ്പുമായി ആപ്പിളിന്റെ ആദ്യ മാക് കമ്പ്യുട്ടറുകള്‍ ഇന്നലെ പുറത്തിറങ്ങി. 'വണ്‍ മോര്‍ തിംഗ്'' എന്ന ഓണ്‍ലൈന്‍ ഇവന്റിലൂടെയാണ് ഇത് പുറത്തിറക്കിയത്. പി സി ചിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതി വാട്ടിലും ഇരട്ടി പെര്‍ഫോര്‍മന്‍സാണ് എം 1 നല്‍കുന്നത്. ഇതോടെ അപ്പിള്‍ ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വേഗതയേറിയ കമ്പ്യുട്ടര്‍ ആവുകയാണ് മാക്ബുക്ക്. യൂണിഫൈഡ് മെമ്മറി ആര്‍ക്കിടെക്ചര്‍, ഇന്റഗ്രേറ്റഡ് ജി പി യു, ന്യുറല്‍ എഞ്ചിന്‍ എന്നിവ ഈ പുതിയ ചിപ്പിന്റെ സവിശേഷതകളാണ്.

15 മണിക്കൂര്‍ വയര്‍ലസ്സ് വെബ് ബ്രൗസിംഗ്, 18 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് എന്നീ സവിശേഷതകളുള്ള മാക്ബുക്ക് എയറിന്റെ വില 999 ഡോളറില്‍ നിന്നും ആരംഭിക്കുന്നു. മാത്രമല്ല, ഇതിനു മുന്‍പത്തെ മോഡലുകളേക്കാള്‍ ഇരട്ടിനേരം വീഡിയോ കോണ്‍ഫറന്‍സ് നടത്താനും കഴിയും. കോവിഡ് കാലത്ത് ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം നിലനില്‍ക്കുമ്പോള്‍, വിപണിയറിഞ്ഞുള്ള ഒരു അപ്ഡേറ്റിംഗ് തന്നെയാണിതെന്നാണ് ബിസിനസ്സ് രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

13.3 ഇഞ്ച് ഡിസ്പ്ലേയുള്ള കമ്പ്യുട്ടറില്‍ 16 ജി ബി മെമ്മറിയാണ് പ്രാഥമികമായി ഉള്ളത്. ഇത് 2 ടി ബി വരെയായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും. ഇതോടൊപ്പം മാക് മിനിയിലും അപ്പിള്‍ എം 1 ചിപ്പ് നല്‍കുന്നുണ്ട്. ഇത് ഈ മോഡലിന്റെ പ്രവര്‍ത്തനം മൂന്നിരട്ടികണ്ട് മെച്ചപ്പെടുത്തുന്നുണ്ട്. അപ്ഗ്രേഡ് ചെയ്ത ഈ പുതിയ സിസ്റ്റത്തിന്റെ വില 699 ഡോളറില്‍ നിന്നും ആരംഭിക്കുന്നു. ഇതിന്റെ കഴിഞ്ഞവര്‍ഷത്തെ വിലയില്‍ നിന്നും 100 ഡോളര്‍ കുറവാണ്ഈ വില.

മാക് ലൈനപ്പിന്റെ 36 വര്‍ഷത്തെ ചരിത്രത്തിലിതാദ്യമായാണ് ഒരു ആപ്പിള്‍ -ഡിസൈന്‍ഡ് പ്രൊസസ്സര്‍ ഉപയോഗിച്ച് മാക്ക് ലൈനപ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് പ്രകടന മികവ് ഉറപ്പാക്കുന്നു എന്നു മാത്രമല്ല കൂടുതല്‍ ബാന്‍ഡ് വിഡ്ത്ത്, കുറഞ്ഞ ഊര്‍ജ്ജോപഭോഗം എന്നിവയും ഉറപ്പുവരുത്തുന്നു. ഇന്റലിന്റെ മെഷിനുകളേക്കാള്‍ കുറവ് ഊര്‍ജ്ജം മതിയാകും ഇത് പ്രവര്‍ത്തിപ്പിക്കാന്‍. മൂന്ന് ഉല്‍പന്നങ്ങളാണ് ഇന്നലെ ആപ്പിള്‍ പുറത്തിറക്കിയത്. മാക് ബുക്ക് എയര്‍ ഭാരം കുറഞ്ഞതും, വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും കൂടിയ ബാറ്ററി ലൈഫ് ഉള്ളതുമാണെങ്കില്‍, മാക്ബുക്ക് പ്രോ കൂടുതല്‍ നീണ്ട അദ്ധ്വാനത്തിന് തയ്യാറായതാണ്. മാക് മിനി ഡെവലപ്പേഴ്സിനുള്ള ഒരു കീ പ്രൊഡക്ടാണ്.

ഈ മൂന്ന് വ്യത്യസ്ത ഉല്‍പന്നങ്ങളിലും എം 1 ചിപ്പ് ഉപയോഗിക്കുക വഴി ഇതിന്റെ ഉപയോഗവൈവിധ്യം തെളിയിക്കുകയാണ് ആപ്പിള്‍. 2005 മുതല്‍ മാക് കമ്പ്യൂട്ടറുകളില്‍ ഇന്റല്‍ ചിപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതോടെ, തങ്ങള്‍ക്ക് ആവശ്യമായ എല്ലാ ചിപ്പുകളും സ്വയം ഉല്‍പാദിപ്പിക്കുവാന്‍ ആരംഭിക്കുകയാണ് ആപ്പിള്‍. അതില്‍ എം 1 ചിപ്പുകള്‍ പൂര്‍ണ്ണമായും മാക്ബുക്കിനു വേണ്ടി ഉള്ളതാണ് ഐഫോണ്‍, ആപ്പിള്‍ വാച്ച്, ഐപാഡ് എന്നിവയില്‍ ഉപയോഗിക്കുന്ന ചിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിപ്പ്.

എം 1 ചിപ്പ് ഘടിപ്പിച്ച 13 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയ മാക്ബുക്ക് പ്രോയും 17 മണിക്കൂര്‍ വയര്‍ലെസ് വെബ് ബ്രൗസിംഗ് നല്‍കുന്നു. ഇന്റല്‍ ഉപയോഗിക്കുന്ന മോഡലിനേക്കാള്‍ 10 മണിക്കൂര്‍ കൂടുതലാണിത്. 20 മണിക്കൂറോളം തുടര്‍ച്ചയായി വീഡിയോ പ്ലേബാക്കും ആസ്വദിക്കാം. മാക്കിലെ ഏറ്റവും കൂടിയ ബാറ്ററി ലൈഫ് ഇതിലാണുള്ളത്. 1,299 ഡോളര്‍ മുതല്‍ വിലയുള്ള മാക്ബുക്ക് പ്രോയിലെ അടിസ്ഥാന മെമ്മറി 16 ജി ബിയാണ്. എന്നാല്‍ ഇത് 2 ടി ബി വരെയായി ഉയര്‍ത്താന്‍ കഴിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category