kz´wteJI³
ആഗോളതലത്തില്‍ വ്യാപിച്ചുകിടക്കുന്ന മലയാളികളെ ഒരു കുടക്കീഴില് അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ യുകെ പ്രൊവിന്സിന് ഊഷ്മളമായ തുടക്കം. കഴിഞ്ഞ ഞായറാഴ്ച യുകെ സമയം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് കോവിഡ് മാനദന്ധങ്ങള്‍ പാലിച്ചു ഗൂഗിള്‍ സൂം മീറ്റിംങ്ങിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോളി പടയാറ്റിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യുകെ പ്രൊവിന്‍സ് പ്രസിഡന്റ് സൈബിന് പാലാട്ടി സ്വാഗതം ആശംസിക്കുകയും, ചെയര്മാന് ഡോ. ജിമ്മി ലോനപ്പന് മൊയ്ലന്‍, വേള്‍ഡ് കൗണ്‍സിലിന്റെ വരുംകാല പ്രവര്‍ത്തനത്തെ അവലോകനം ചെയ്തു സംസാരിക്കുകയുണ്ടായി. പുതിയ ഭാരവാഹികള്‍ക്കുള്ള സത്യപ്രതിഞ്ജാ ചടങ്ങ് ജോര്‍ജ്ജ് മേടയി (wmc europe region president &Global general secretery ) ലിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.
യുകെ പ്രൊവിന്സിന് ആരംഭം കുറിച്ചുകൊണ്ട് ഡോ. പി ഇബ്രാഹിം ഹാജി (wmc global chairman, UAE) സംസാരിക്കുകയുണ്ടായി. നിരവധി പേര് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. താന്‍സി പാലാട്ടി എല്ലാവര്ക്കും നന്ദി പറഞ്ഞു. നോര്‍ക്കയുടെ സഹകരണത്തോടെ മുന്നേറുന്ന ഈ പ്രസ്ഥാനത്തില്‍ ചേരാന്‍ താല്പര്യമുള്ളവര് ഭാരവാഹികള്‍ ആയി ബന്ധപ്പെടണമെന്നു താല്പര്യപ്പെടുന്നു.
പ്രസിഡന്റ് Saibin palatty. Walsall, 07411615189.
വൈസ് പ്രസിഡന്റ് Aji Akkarakaran. Birmingham, 07415653749,
ചെയര്മാന് Dr Jimmy Moylan Lonappan Stevenage, 07470605755,
വൈസ് ചെയര്മാന് Shaju Pallippadan, Coventry, 07707450831,
ജനറല്‍ സെക്രട്ടറി Probin paul kottkkal, Nottingham, 07427265041.
സെക്രട്ടറി Venu Chalakudy, Wooster, 07904221444.
ട്രഷറാര്‍ Tancy Palatty, Walsall, 07475204829.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam