1 GBP =98.70INR                       

BREAKING NEWS

യുകെ മലയാളികളെ തേടി വീണ്ടും കോവിഡ് മരണം; യുവ മലയാളി ഡോക്ടര്‍ ലെസ്റ്ററില്‍ അല്‍പസമയം മുന്‍പ് മരണത്തിനു കീഴടങ്ങി; പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണന്‍ സുബ്രഹ്മണ്യത്തിന്റെ മരണത്തില്‍ നടുങ്ങി സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍

Britishmalayali
kz´wteJI³

കവന്‍ട്രി: തുടര്‍ച്ചയായ കോവിഡ് മരണങ്ങള്‍ യുകെ മലയാളികളെ തേടി വീണ്ടും എത്തുകയാണ് എന്നോര്‍മ്മിപ്പിച്ചു അല്‍പം മുന്‍പ് യുവ മലയാളി ഡോക്ടര്‍ ലെസ്റ്ററില്‍ മരണത്തിനു കീഴടങ്ങി. പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണന്‍ സുബ്രമണ്യമാണ് കോവിഡിനോട് പൊരുതി കീഴടങ്ങിയത്. മിഡ്ലാന്‍ഡ്‌സില്‍ എക്മോ വെന്റിലേറ്റര്‍ സൗകര്യമുള്ള ഏക ആശുപത്രിയായ ലെസ്റ്റര്‍ ഗ്ലെന്‍ഫീല്‍ഡില്‍ അദ്ദേഹത്തെ പരിചരിച്ച സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരുടെ സകല ശ്രമങ്ങളും പാഴായതോടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തു മരണം ഔദ്യോഗികമായി വെളിപ്പെടുത്തുക ആയിരുന്നു.

ഇക്കാര്യം ഇന്നലെ തന്നെ കുടുംബ അംഗങ്ങളോട് സൂചിപ്പിച്ചിരുന്നതായി വിവരമുണ്ട്. ചെറിയ പ്രായമുള്ള കുട്ടികളുമായി വീട്ടമ്മ ആയി കഴിഞ്ഞിരുന്ന ഡോ. കൃഷ്ണന്റെ  ഭാര്യ പ്രിയദര്‍ശിനി മേനോന് ആശ്വാസം പകരാന്‍ ശ്രമിക്കുകയാണ് കുടുംബ വൃത്തങ്ങളും അടുത്ത സുഹൃത്തുക്കളും. ഈമാസം ആദ്യം ലിവര്‍പൂളില്‍ കോവിഡ് ബാധിച്ചു മരിച്ച എബ്രഹാം സ്‌കറിയയുടെ സംസ്‌കാരം ഇന്നലെ നടന്നതിനു പിന്നാലെയാണ് വീണ്ടും ഒരു കോവിഡ് മരണ വാര്‍ത്ത കൂടി എത്തിയത്.

ലോക്കം അനസ്തീഷ്യനിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ഡോ. കൃഷ്ണന്‍ ഡെര്‍ബി ഹോസ്പിറ്റലിലാണ് പ്രധാനമായും സേവനം ചെയ്തിരുന്നത്. നോര്‍ത്താംപ്ടണ്‍, ലെസ്റ്റര്‍ ഹോസ്പിറ്റലുകളിലും ഇടക്കാലത്ത് അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. സദാ പ്രസന്ന വദനനായി ജോലിക്കെത്തുന്ന 46 വയസ് മാത്രം പ്രായമുള്ള ഡോ കൃഷ്ണന്റെ മരണം സഹപ്രവര്‍ത്തകര്‍ പോലും അറിഞ്ഞു വരുന്നതേയുള്ളൂ.

തെന്നിത്യന്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവന്‍ ആയിരുന്നു ഡോ. കൃഷ്ണന്‍ എന്ന് ഉറ്റസുഹൃത്തായ ആന്ധ്രാ സ്വദേശിയായ ഡോക്ടര്‍ ബ്രിട്ടീഷ് മലയാളിയോട് വെളിപ്പെടുത്തുന്നു. ഏറെ ദിവസങ്ങളായി ഗുരുതര നിലയില്‍ കഴിയുക ആയിരുന്ന ഡോ. കൃഷ്ണന്‍ ജീവിതത്തിലേക്ക് മടങ്ങി എത്തും എന്ന പ്രതീക്ഷ ആയിരുന്നു ഏവര്‍ക്കും.

രണ്ടാഴ്ചക്കിടയില്‍ എത്തുന്ന മൂന്നാമത്തെ മലയാളി കോവിഡ് മരണമാണ് ഡോ. കൃഷ്ണന്റേത്. നേരത്തെ ലിവര്‍പൂളില്‍ 65കാരനായ എബ്രഹാം സ്‌കറിയയും രണ്ടു നാള്‍ മുന്നേ ബര്‍മിങാമിലെ സ്ട്രെച്ച്‌ഫോഡില്‍ 70 വയസുള്ള ഹര്‍ഷന്‍ ശശിയും മരണത്തിനു കീഴടങ്ങിയിരുന്നു. കോവിഡ് രണ്ടാം വ്യാപനം ശക്തമാക്കിയപ്പോള്‍ ലിവര്‍പൂള്‍, ബര്‍മിങാം, ഡെര്‍ബി, ബ്ലാക് കണ്‍ട്രി, സ്റ്റോക് ഓണ്‍ ട്രെന്റ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ഒക്കെ അനേകം മലയാളികളാണ് രോഗബാധയില്‍ വലയുന്നത്.

ലോക്ഡൗണ്‍ നിലവില്‍ വന്നിട്ടും പലരും അശ്രദ്ധയോടെ കോവിഡിനെ കൈകാര്യം ചെയ്യുന്നുവെന്ന പരാതികളും ഉയരുകയാണ്. മരണങ്ങള്‍ വീണ്ടും ഉയര്‍ന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത് കോവിഡിനോട് മരണഭയത്തോടെയുള്ള ശ്രദ്ധ വേണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് നല്‍കുന്നത്.

ഡോ. കൃഷ്ണന്റെ അകാല വിയോഗത്തില്‍ വ്യസനിക്കുന്ന കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ബ്രിട്ടീഷ് മലയാളി വാര്‍ത്ത വിഭാഗവും ഹൃദയ വേദന പങ്കിടുന്നു, ആത്മാവിനു നിത്യ ശാന്തി നേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category