1 GBP = 100.50 INR                       

BREAKING NEWS

സഖാക്കളേ ഇതു താന്‍ കമ്മ്യൂണിസം

Britishmalayali
പോള്‍ മണ്ഡലം

ര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന മുദ്രാവാക്യവുമായി തൊഴിലാളിവര്‍ഗ്ഗത്തെ സംഘടിപ്പിച്ച് അധികാരം കയ്യാളി കമ്മ്യൂണിസ്റ്റു നേതാക്കന്മാര്‍. അദ്ധ്വാനിക്കുന്നവന്റെ പാര്‍ട്ടി, തൊളിലാളികളുടെ പാര്‍ട്ടി, വിശക്കുന്നവന്റെ പാര്‍ട്ടി എന്നിങ്ങനെ ഓമനപ്പേരുകള്‍! എന്നാല്‍ തൊഴിലാളികളെ ഇത്രയേറെ വഞ്ചിച്ച ഒരു പ്രസ്ഥാനം ലോക ചരിത്രത്തിലില്ല.

തൊഴിലാളികളുടെ വോട്ടു വാങ്ങി മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുന്നു.

തൊഴിലാളികളുടെ വോട്ടു വാങ്ങി മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി. സ്പിരിറ്റു കച്ചവടക്കാരന്‍ മണിച്ചന്‍ മുതല്‍ കഞ്ചാവു മാഫിയാതലവന്‍ അനൂപ് മുഹമ്മദ് വരെയുള്ള മാഫിയാത്തലവന്മാര്‍ക്കുവേണ്ടി ഇവര്‍ നില കൊള്ളുന്നു. ഇവരുടെ അഴിമതിപ്പണവും കള്ളപ്പണവും കൊണ്ട് നേതാക്കന്മാര്‍ കോടീശ്വരന്മാരാകുന്നു. എന്നാല്‍ ഇവര്‍ കുതിരകയറുന്നതോ സാധാരണക്കാരായ കൃഷിക്കാരുടെമേല്‍ മാത്രം. വന്‍കിടപണക്കാരെ ഒന്നും ഇവര്‍ നോവിക്കില്ല അതിനുള്ള ധൈര്യവുമില്ല.

നാവിനാല്‍ നക്കി ചുടുചോരയെ ക്ഷീരമാക്കുവാനും ക്ഷീരത്തെ ചോരയാക്കുവാനും ഈ കുട്ടി സഖാക്കള്‍ക്കുള്ള കഴിവ് അസാധാരണമാണ്. ഏത് അനീതിയേയും അഴിമതിയേയും നീതീകരിച്ചു വെളുപ്പിക്കുവാനും സത്യത്തെ അസത്യമാക്കുവാനും അസത്യത്തെ   സത്യമാക്കുവാനും ഇവര്‍ക്കുള്ള അസാധാരണമായ പാഠവം അറിയണമെങ്കില്‍ ചാനല്‍ ചര്‍ച്ചകള്‍ കണ്ടാല്‍ മാത്രം മതി. സഖാക്കള്‍ കൊള്ള ചെയ്താലും കൊലയും ബലാല്‍സംഗവും ചെയ്താലും അവര്‍ ന്യായീകരിച്ചു വെളുപ്പിക്കും. അവിടെ യാതൊരു മനസ്സാക്ഷിയോ ധാര്‍മ്മികതയോ ഒന്നും ഇവര്‍ക്കില്ല.

ഒന്നു പ്രസംഗിക്കുക നേര്‍ വിപരീതം ചെയ്യുക.

നവകേരളം ലഹരിമുക്തകേരളം:-

കേരളത്തിലെ കെ.എസ്. ആര്‍ റ്റി.സി ബസുകളില്‍ കാണുന്ന പരസ്യമാണിത്. പിണറായിയുടെ ഇളിക്കുന്ന മുഖത്തോടു കൂടിയുള്ള പരസ്യം.
ഒന്നും പറയുക നേര്‍ വിപരീതം പ്രവര്‍ത്തിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണമാണീ പരസ്യം. നല്ല കാര്യം പ്രസംഗിച്ചശേഷം അതിന്റെ പിന്നില്‍ അഴിമതി കാണിയ്ക്കുന്ന കുടിലതന്ത്രം. മദ്യത്തിനെതിരെ ഇവര്‍ ബോധവല്‍ക്കരണവും പ്രചരണവും നടത്തുകയും മറുവശത്തു മുട്ടിനു മുട്ടിനു മദ്യശാലകള്‍ തുറക്കുകയും മദ്യ മുതലാളിമാരെ എല്ലാവിധ വളഞ്ഞതും കുത്സിതലുമായ മാര്‍ഗ്ഗത്തിലൂടെ സഹായിക്കുകയും ചെയ്യുന്നു.

ലഹരി മരുന്നിനെതിരെ ബോധവല്‍ക്കരണം നടത്തുകയും മറുവശത്തു ലഹരിമരുന്ന കഞ്ചാവുമാഫിയാകളെ സഹായിക്കുകയും ചെയ്യുന്നു. ബിനാമികളെ മുന്‍നിര്‍ത്തി  ഇവര്‍ ലഹരിമരുന്നു കച്ചവടവും കള്ളക്കടത്തും നടത്തി കോടികള്‍ കൊയ്യുന്നു. ആയിരക്കണക്കിനു യുവാക്കളെ ലഹരിമരുന്നിനടിമയാക്കുന്നു. ഇതു പൊതുജനം മനസ്സിലാക്കാതിരിക്കുവാന്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം എന്ന പ്രഹസനം!

ബീഹാറില്‍ സി.പി.എം കാര്‍  പശുപരിപാലകരായി അവതരിച്ചു. ഗോമാതാവിന്റെ സംരക്ഷകരായി വോട്ടു പിടിച്ചു. എന്നാല്‍ കേരളത്തിലോ ബീഫ് ഫെസ്റ്റ്വല്‍!
കൊക്കോകോളാ സമരം

കൊക്കോകോളാവിഷമെന്നു പ്രചരിപ്പിക്കുന്നു. കാരണം ഇതൊരു അമേരിക്കന്‍ ഉല്പന്നമാണ്. എന്നാല്‍ ഇതൊരു ചൈനീസ് ഉല്‍പ്പന്നമായിരുന്നുവെങ്കില്‍ നമ്മുടെ സഖാക്കന്മാര്‍ ഇതിനെതിരേ സമരം ചെയ്യുമായിരുന്നോ? അപ്പോള്‍ കൊക്കോകോളായും മറ്റും നമ്മുടെ കരിക്കിന്‍ വെള്ളത്തേക്കാള്‍ മഹനീയ പാനീയമായി മാറിയേനേ! അങ്ങനെ ഒരു വശത്ത് കോളായ്‌ക്കെതിരെ സമരം ചെയ്യുകയും മറുവശത്ത് വിഷമദ്യക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. കൊക്കോ കോളാ കുടിച്ച് ആരും മരിച്ചിട്ടില്ല.  ഒരു കുടുംബവും തര്‍ന്നിട്ടില്ല. എന്നാല്‍ മദ്യം അനേകായിരങ്ങളെ മരണത്തിലേയ്ക്കു തള്ളിവിടുകയും അനേകലക്ഷം കുടുംബങ്ങളെ വഴിയാധാരമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കോളയ്‌ക്കെതിരേ സമരം ചെയ്യുന്ന സഖാക്കള്‍ക്ക് വിഷമദ്യങ്ങള്‍ക്കെതിരെ സമരം ചെയ്യുവാന്‍ ധൈര്യമുണ്ടോ?

പ്രതിപക്ഷത്തിരിക്കുമ്പോള്‍ തൊഴിലില്ലായ്മക്കെതിരേ സമരം ചെയ്യുക. മനുഷ്യച്ചങ്ങല നിര്‍മ്മിക്കുക.

തൊഴിലില്ലായ്മക്കെതിരേ ഒരു വശത്തു സമരം ചെയ്യുക. മറുവശത്ത് ബോധപൂര്‍വ്വം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുക. കേരളത്തില്‍ വന്നതും വരേണ്ടിയതുമായ എത്രയോ ഫാക്ടറികളും വ്യവസായശാലകളും അന്യസംസ്ഥാനങ്ങളിലേക്കു കുടിയേറി തൊഴില്‍ രഹിതരായ യുവാക്കളാണ് പാര്‍ട്ടിയുടെ വോട്ട് ബാങ്കുകള്‍. അങ്ങനെ പാര്‍ട്ടി അടിമകളെ സൃഷ്ടിക്കുവാന്‍ വേണ്ടി ബോധപൂര്‍വ്വം തൊഴില്‍ സമരങ്ങള്‍ നടത്തി തൊഴിലില്ലായ്മ സൃഷ്ടിച്ചു.

പുരോഗമനം പ്രസംഗിക്കുക. മറുവശത്ത് എല്ലാ പുരോഗമനത്തേയും ഇല്ലാതാക്കുക.

ട്രാക്ടര്‍ കൊയ്‌ത്തെന്ത്രം, കമ്പ്യൂട്ടര്‍ എന്നല്ല എല്ലാ ആധുനിക സംരഭങ്ങള്‍ക്കെതിരേയും സമരം ചെയ്തു ഇവര്‍. വിമാനത്താവളം വന്നാല്‍ സമരം. നാലുവരിപ്പാത വന്നാല്‍, എന്തിന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വന്നാല്‍കൂടി സമരം!

വിദ്യാഭ്യാസത്തിനുവേണ്ടി മുറവിളി കൂട്ടുക.

 വിദ്യാഭ്യാസത്തിനുവേണ്ടി മുറവിളി കൂട്ടുകയും വിദ്യാഭ്യാസ ബന്ദുകളും സമരങ്ങളും നടത്തി വിദ്യാഭ്യാസം തകര്‍ക്കുകയും ചെയ്യുക. ഇവിടെ എഞ്ചിനീയറിംങ് കോളേജുകള്‍ വരുന്നതിനെതിരേ എത്രയോ സമരങ്ങള്‍ നടത്തി. കൊടിപിടിക്കുകയും കൊലപാതകങ്ങള്‍ നടത്തുകയും സമരം ചെയ്യുകയും ചെയ്യേണ്ടിയ യുവാക്കള്‍ എന്‍ജീനീയര്‍മാരായാല്‍ പാര്‍ട്ടിനേതാക്കള്‍ സഹിക്കുമോ? അവരുടെ മക്കളെ എല്ലാം വിദേശത്ത് വിട്ട് പഠിപ്പിക്കും. പാവം അണികള്‍ ഇവിടെ കിടന്നു തുലയട്ടെ!
തൊഴിലാളിളെ തൊഴിലാളികളാക്കി വിടുക.

തൊഴിലാളിയും അവന്റെ തലമുറകളും തൊഴിലാളി ആയിരിക്കണം. അവന്‍ പാര്‍ട്ടിയുടെ അടിമകള്‍ മാത്രമായിരിക്കണം എന്ന് നേതാക്കന്മാര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തൊഴിലാളി മുതലാളിയാകുവാന്‍ പാര്‍ട്ടി നേതാക്കന്മാര്‍ സമ്മതിക്കില്ല. അവരുടെ വായില്‍ തിരുകികയറ്റുന്നതാകട്ടെതത്ത്വശാസ്ത്രത്തിന്റെ എല്ലിന്‍ കഷണങ്ങള്‍

സി.പി എമ്മിലെ  ആള്‍ദൈവങ്ങള്‍
ദൈവമില്ലാത്ത ഇവര്‍ക്ക് നേതാവ് ദൈവമായി മാറി കുട്ടി നേതാക്കള്‍ കുട്ടിദൈവങ്ങളും ഈ ദൈവങ്ങള്‍ കല്പിച്ചാല്‍ കൊല്ലാനും ചാവേറുകളാകാനും ആയിരക്കണക്കിന് അണികള്‍. കാരണം അവരുടെ ആള്‍ ദൈവങ്ങള്‍ കല്പിക്കുന്നു അവര്‍ അനുസരിക്കുന്നു. ബന്ദുകള്‍, സമരങ്ങള്‍, ക്രൂരമാം കൊലപാതകങ്ങള്‍ അങ്ങനെ എല്ലാത്തിനും ഈ ചാവേറുകള്‍ തയ്യാറായി വരുന്നു. അതുകൊണ്ടാണ് സി.പി.എമ്മുകാര്‍ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കുവാന്‍ ശ്രമിച്ചതും ശ്രമിക്കുന്നതും വിദ്യാഭ്യാസമുള്ളവര്‍ ഇതുപോലെ ചാവേറുകളാകുവാന്‍ പോകില്ലല്ലോ. അങ്ങനെ ആള്‍ദൈവങ്ങള്‍ക്കെതിരേ പരസ്യ പ്രചരണം നടത്തുകയും പാര്‍ട്ടി നേതാക്കന്മാര്‍ ആള്‍ ദൈവങ്ങളായി മാറുകയും ചെയ്യുന്നു.

അങ്ങനെ നുണകളും വഞ്ചനയും ചതിവും നടത്തി, പൊതുജനത്തെ കഴുതയാക്കിയും പ്രതിപക്ഷനേതാക്കളെ കുരങ്ങു കളിപ്പിച്ചും ഇവര്‍ അധികാരം പിടിച്ചെടുക്കുകയും കൊല്ലും കൊലയുമായി തേരോട്ടം നടത്തുകയും ചെയ്യുന്നു. ഇവരുടെ ഈ തന്ത്രങ്ങളും കുതന്ത്രങ്ങളും കേരളത്തില്‍ വിജയം വരിച്ചു. അതിനു കാരണം ഇവിടുത്തെ നട്ടെല്ലില്ലാത്ത, തന്റേടമില്ലാത്ത പ്രതിപക്ഷനേതാക്കന്മാര്‍. ശക്തമായ ഒരു പ്രതിപക്ഷം ഇവിടുണ്ടായിരുന്നുവെങ്കില്‍  സി.പി.എം ഒരിക്കലും ഇവിടെ അധികാരം പിടിക്കുകയില്ലായിരുന്നു. പാരവയ്പും പരദൂഷണവും കുതികാല്‍വെട്ടുമായി കഴിഞ്ഞുകൂടുന്ന യു.ഡി.എഫ് നേതാക്കള്‍!  ബി.ജെ.പി ഇവിടെ ഉണ്ടായതുകൊണ്ട് കുറച്ചൊക്കെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നിവിടെ.

രണ്ടാമതായി എത്ര ക്രൂരവും പൈശാചികവുമായ കൊലപാതകങ്ങള്‍ നടത്തിയാലും ഇവര്‍ക്ക് വോട്ടു നല്കി വിജയിപ്പിക്കുവാന്‍ മനസാക്ഷിമരവിച്ച ഒരു ജനത കേരളത്തിലുണ്ട്. എന്നാല്‍ യു.ഡി.എഫിന് അധികാരം കിട്ടിക്കഴിഞ്ഞാല്‍ ഈ കൊലപാതകികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഇവര്‍ക്കു സാധിക്കുന്നില്ല. അവിടെയാണ് ജനത്തിന്റെ ധാര്‍മ്മികരോഷം ഇവര്‍ക്കെതിരേ തിരിയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category