
കൊറോണ കാലത്ത് യുകെയിലെ മലയാളികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ യുകെയില്‍ കുടുങ്ങിപ്പോയവരുടെ ആവശ്യമനുസരിച്ച് ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുവാനും അവിടെ കുടുങ്ങി പോയവരെ തിരിച്ചെത്തിക്കുന്നതിനുമായി എയര്‍ഇന്ത്യയുടെ വന്ദേ ഭാരത് മിഷന് ആഴ്ചയില്‍ രണ്ടു് സര്‍വ്വീസുകള്‍ അനുവദിച്ചിരുന്നു.
ഇത് ലണ്ടന്‍ ഹീത്രു- കൊച്ചി സര്വ്വീസുകളായതിനാല് കൂടുതല്‍ ആള്ക്കാര് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുവാനും തിരികെ തിരുവനന്തപുരത്തു നിന്നും യുകെയിലേക്ക് വരുന്നതിന്റെയും ആവശ്യകതയുടെ അടിസ്ഥാനത്തില്‍ ലണ്ടന്‍ ഗാറ്റ്വിക് നിന്ന് തിരുവനന്തരപുരം സര്‍വ്വീസ് ഒരു ആഴ്ചയില്‍ ഒന്ന് എന്ന കൃമത്തില്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു ഒഐസിസി അടക്കം യുകെയിലെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടുകൊണ്ടു് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്കും, കേന്ദ്ര മന്ത്രി മുരളീധരനും, പ്രതിപക്ഷ നേതാവിനും, കത്തുകള്‍ അയച്ചിരുന്നു.
ഇതിന്‍പ്രകാരം എയര്‍ഇന്ത്യ വീണ്ടും കഴിഞ്ഞ മാസം മുതല്‍ ഒരു സര്‍വ്വീസ് കൂടി അനുവദിച്ചു തന്നത് ഹീത്രൂ വില്‍ നിന്നും കൊച്ചിയിലേക്ക് ആയിരുന്നു. എന്നാല്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനായുള്ള കൂടുതല്‍ യാത്രക്കാര്‍ യുകെയില്‍ ബുദ്ധിമുട്ടുന്നുണ്ടു.ഈ ആവശ്യം കണക്കിലെടുത്ത് ഈ കൊറോണ കാലത്ത് ആളുകളുടെ കൂടുതല്‍ യാത്രാ ഒഴിവാക്കി കൂടുതല്‍ സൗകര്യം ഉണ്ടാകുന്ന വിധത്തില്‍ തിരുവനന്തപുരം ലണ്ടന്‍ സര്‍വ്വീസ് തുടരണമെന്നാവശ്യപ്പെട്ടു കൊണ്ടു് ഒഐസിസി ജോയന് കണ്‍വീനര്‍, കെകെ മോഹന്‍ദാസ് ഇന്ത്യന്‍ വ്യേമയാന മന്ത്രിക്കും, കേന്ദ്ര മന്ത്രി വി,മുരളീധരനും, പ്രതിപക്ഷ നേതാവിനും വീണ്ടും കത്തുകള്‍ അയച്ചിട്ടുണ്ട്.
OICC UK കണ്‍വീനര്‍ തെക്കുംമുറി ഹരിദാസ് അദ്ധ്യക്ഷനായുള്ള Online യോഗത്തില്‍, എടുത്ത തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിട്ടുള്ളത്. പ്രസ്തുത യോഗത്തില്‍ സുജുഡാനിയേല്‍ ,അള്സഹാര് അലി, രാജേഷ്, അപ്പാഗഫൂര്, സോണി ചാക്കോ, ഗിരി മാധവന്, ജന്‍സണ്‍, മകേഷ് മിച്ചം, ബേബിക്കുട്ടി ജോര്‍ജ്, ജവഹര്‍ ,സുനുദത്ത്, ജയന് റാന്‍, സുനില്‍ രവീന്ദ്രന്, ബിബിന്‍ കുഴി വേലില്‍, നോയിച്ചന്‍, സുലൈമാന്‍ സാംജിത്ത്, അഷറഫ്, പുഷ്പരാജ്,എന്നിവര്‍ ഈ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു .
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam