
കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ മുന്‍നിരയില്‍ നിന്ന് പോരാടിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കെയറര്‍മാര്‍ക്കും ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ വമ്പന്‍ കിഴിവുകളുമായി മോട്ടോര്ഫിനിറ്റി എത്തുന്നു. 11,700 പൗണ്ട് വരെ കിഴിവാണ് ഇവര്‍ക്ക് ലഭിക്കുക. ഇതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അത് സ്വീകരിക്കപ്പെടുകയാണെങ്കില്‍, ഉദ്പാദകരുടെ അംഗീകൃത ഡീലര്‍മാരില്‍ നിന്നും നിങ്ങള്‍ക്ക് കാര്‍ വാങ്ങാവുന്നതാണ്. ഒരു ഓഡി എ 4 അവാന്റ് എ ലൈന്‍ മോഡലില്‍ 11,778 പൗണ്ട് വരെ ലാഭിക്കാന്‍ ഈ ഓഫര്‍ സഹായിക്കും.
ഏകദേശം 40,000 പൗണ്ടിനടുത്ത് വിലയുണ്ടായിരുന്ന ഈ മോഡല്‍ ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി മോട്ടോര്ഫിനിറ്റിയില് 27,456 പൗണ്ടിന് ലഭ്യമാണ്. മണിക്കൂറില്‍ 131 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ഈ മോഡല്‍ വെര്‍ച്വല്‍ കോക്ക്പീറ്റ് ഫീച്ചറുകള്‍, പാര്‍ക്കിംഗ് സിസ്റ്റം എന്നിവയും ഉള്ളതാണ്. അതുപോലെ പുതിയ ഫോക്സ്വാഗന് ടി- റോക് മോഡലില്‍ 3,765 പൗണ്ട് വരെ കിഴിവ് ലഭിക്കുമെന്നും മോട്ടോര്ഫിനിറ്റി പറയുന്നു. മണിക്കൂറില്‍ 127 മൈല്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ളവയാണ് ഈ കാറുകള്‍.
അതുപോലെ 25,000 പൗണ്ട് വിലവരുന്ന സ്കോഡ ഓക്ടേവിയ ഇപ്പോള്‍ മോട്ടോര്ഫിനിറ്റിയില് 19,246 പൗണ്ടിന് ലഭ്യമാണ്. കുറഞ്ഞ വിലയ്ക്ക് അത്യധികം ആഡംബരങ്ങള്‍ നല്കുന്ന ഒരു മോഡല്‍ കൂടിയാണിത്. ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ, സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡുവല്‍-സോണ്‍ എയര്‍ കണ്ടീഷണിംഗ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
വാക്സോള്‍ കോര്‍സ 1.2 മോഡലിലും ഏകദേശം 4000 പൗണ്ട് വരെ ലാഭിക്കാന്‍ കഴിയും. ഉദ്പാദകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടാണ് മോട്ടോര്ഫിനിറ്റി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ കിഴിവുകള്‍ നല്‍കുന്നത്. മറ്റ് ഫീസുകളോ അധിക ചാര്‍ജ്ജുകളോ ഈടാക്കുന്നില്ല എന്നു മാത്രമല്ല, ഇത്തരത്തില്‍ വാങ്ങുന്ന ഓരോ വാഹനത്തിനൊപ്പവും ഉദ്പാദകര്‍ നല്കുന്ന വാറന്റിയും ഉണ്ടായിരിക്കും. പേഴ്സണല്‍ കോണ്‍ട്രാക്ട് പര്‍ച്ചേസ് ഉള്‍പ്പടെയുള്ള ഫിനാന്‍സ് ഓപ്ഷനുകളും ലഭ്യമാണ്.
പുതിയ മോഡല്‍ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ട്ട് എക്സ്ചേഞ്ച് സര്‍വ്വീസും ലഭ്യമാണ്. കോവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഗതാഗത സൗകര്യം അത്യാവശ്യമാണെന്ന വസ്തുതയും കണക്കിലെടുത്താണ് ഇത്തരത്തിലുള്ള ഓഫറുമായി വന്നതെന്ന് മോട്ടോര്ഫിനിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡാനിയല്‍ ബ്രിഗ്ഗ്സ് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam