1 GBP = 98.30INR                       

BREAKING NEWS

എല്ലാ ദിവസവു ഒരോ മൊട്ട കഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ പ്രമേഹം പിടിപെടാന്‍ സാധ്യത 60 ശതമാനം ഉയരും; മൊട്ടയ്ക്ക് പിന്നിലെ പ്രമേഹക്കാഴ്ച്ചകള്‍ അറിയാം

Britishmalayali
kz´wteJI³

ആരോഗ്യ രംഗത്ത് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ ദിനംപ്രതി പുതിയപുതിയ കണ്ടുപിടുത്തങ്ങളും ഉണ്ടാകുന്നുണ്ട്. ഏറ്റവും പുതിയ ഒരു പഠനം വെളിപ്പെടുത്തുന്നത്, ദിവസേന ഓരോ മുട്ടവീതം കഴിച്ചാല്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 60% വരെ കൂടുതലാണെന്നാണ്. 8,545 മുതിര്‍ന്ന ചൈനാക്കാരില്‍ ആസ്ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മുട്ടയുടെ അമിത ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്.

മുട്ട,ഒരു പോഷകാഹാരം തന്നെയാണ്. മാത്രമല്ല, ബ്രിട്ടന്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു പോഷകാഹാരമായാണ് മുട്ടയെ കണക്കാക്കുന്നതും. എന്നാല്‍, അതിപ്പോള്‍ പ്രമേഹത്തെ സംബന്ധിച്ച് ഒരു പ്രശ്നക്കാരനെന്ന് തെളിഞ്ഞിരിക്കുകയാണ്. നേരത്തേ ചില പഠനങ്ങള്‍ തെളിയിച്ചത് മുട്ട കഴിക്കുന്നത് പ്രമേഹത്തെ തടയാന്‍ സഹായിക്കും എന്നായിരുന്നു. ഈ പുതിയ കണ്ടുപിടുത്തത്തോടെ ശാസ്ത്രലോകത്ത് ഒരു പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്.

പുതിയ ഗവേഷണത്തില്‍ കണ്ടെത്തിയത് ദിവസേന ഒരു മുട്ടവീതം പുഴുങ്ങിയോ, പൊരിച്ചോ, എങ്ങനെ കഴിച്ചാലും അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായ അവസ്ഥയില്‍ എത്തിക്കും എന്നാണ്. മുട്ടയുടെ ഉപയോഗവും പ്രമേഹവും തമ്മിലുള്ള ബന്ധം ചര്‍ച്ചചെയ്യുവാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മുട്ടയുടെ ഉപയോഗവും പ്രമേഹവും തമ്മിലുള്ള ബന്ധം ഇതുവരെ ഗവേഷണ വിഷയം ആയിരുന്നില്ല. മാത്രമല്ല, ഈ ഗവേഷണം നടത്തിയത് ചൈനീസ് വംശജരിലായിരുന്നു. പരമ്പരാഗത ഭക്ഷണത്തില്‍ നിന്നും വ്യതിചലിച്ച് കൂടുതല്‍ പ്രൊസസ്സ്ഡ് ഭക്ഷണം ഉപയോഗിക്കുന്നവരിലായിരുന്നു ഇത് നടത്തിയത്.

1991 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ചൈനയില്‍ മുട്ട കഴിക്കുന്നവരുടെ എണ്ണം ഇരട്ടിയായിരുന്നു. അതുപോലെ തന്നെ പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ ചെലവുകളും വര്‍ദ്ധിച്ചു. ഇതില്‍ പങ്കെടുത്തവരുടെ മുട്ടയുടെ ഉപയോഗം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ പ്രമേഹം നിര്‍ണ്ണയിച്ചിരുന്നു. പ്രതിദിനം 38 ഗ്രാമിലധികം മുട്ട ദീര്‍ഘനാളത്തേക്ക് കഴിക്കുന്നത് 25% ആളുകളില്‍ പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചു എന്ന് പഠനത്തില്‍ കണ്ടെത്തി. അതേസമയം പ്രതിദിനം 50 ഗ്രാമോ അതിലധികമോ കഴിക്കുന്നവരില്‍ പ്രമേഹത്തിന്റെ സാധ്യത 60% ആയിരുന്നു.

സ്ത്രീകളിലാണ് മുട്ട കൂടുതലായും പ്രമേഹത്തിന് കാരണമായത്. നേരത്തേ മറ്റൊരു പരീക്ഷണത്തില്‍ സ്ഥിരമായി മുട്ട കഴിക്കുന്ന പുരുഷന്മാരില്‍ ഒരു നിശ്ചിത ലിപിഡ് പ്രൊഫൈലിന്റെ സാന്നിദ്ധ്യം കണ്ടെത്തി. സാധാരണയായി പ്രമേഹം ഇല്ലാത്ത പുരുഷന്മാരിലാണ് ഇത് കണ്ടുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തേ പ്രതിദിനം ഒരു മുട്ട കഴിക്കുന്നത് പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category