1 GBP =99.70INR                       

BREAKING NEWS

ബ്ലാക്ക് ഫ്രൈഡെക്ക്‌ രണ്ടാഴ്ച കൂടി; ഓഫറുകള്‍ തുടങ്ങി; സാംസങ്ങ് എസ്20 മൊബൈല്‍ മുതല്‍ ആപ്പിള്‍ ഐ പാഡുവരെ ഓഫറുകളുടെ പെരുമഴ; നിലവിലുള്ള ഓഫറുകള്‍ അറിയാം

Britishmalayali
kz´wteJI³

ഷോപ്പിംഗ് പ്രേമികളെ കാത്തിരിക്കുന്നത് കൈനിറയേ വന്‍ ഓഫറുകള്‍. ബ്ലാക്ക് ഫ്രൈഡേയ്ക്ക് ഇനി രണ്ടാഴ്ച്ച മാത്രം. ഈവര്‍ഷം മിക്ക ചില്ലറ വില്പന ശാലകളും ക്രിസ്ത്മസിനു മുന്‍പുള്ള ആദായ വില്പന വളരെ നേരത്തേ ആരംഭിച്ചിട്ടുണ്ട്. കൊറോണ പ്രതിസന്ധിയില്‍ നിന്നും ചെറിയൊരു ആശ്വാസം പ്രതീക്ഷിച്ചാണ് ഇത്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഈ സീസണില്‍ ഇംഗ്ലണ്ടിലെ അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്നതല്ലാത്ത എല്ലാ കടകളും അടഞ്ഞു കിടക്കും. രണ്ടാം ലോക്ക്ഡൗണ്‍ ഡിസംബര്‍ 2 വരെ നീളുന്ന പശ്ചാത്തലത്തിലാണിത്. അതുകൊണ്ടുതന്നെ പ്രശസ്ത ബ്രാന്‍ഡുകളെല്ലാം ഇത്തവണ കച്ചവടത്തിനായി ഓണ്‍ലൈന്‍ ഷോപ്പുകളേയാണ് കൂടുതലായി ആശ്രയിക്കുന്നത്.

എന്നിരുന്നാലും, നിങ്ങള്‍ക്ക് വമ്പിച്ച ആദായം ലഭിക്കുന്നു എങ്കില്‍ ഷോപ്പിംഗ് ചെയ്യുന്നത് വളരെ നല്ലതുതന്നെയാണ്. ബ്ലാക്ക് ഫ്രൈഡേ വന്നെത്തുന്നതിന് വളരെ മുന്‍പ് തന്നെ നിങ്ങളെ തേടിയെത്തിയ അത്തരത്തിലുള്ള ചില ഓഫറുകള്‍ അറിയാം.

സ്‌കൈ മൊബൈലില്‍ സാംസങ്ങ് ഗാലക്സി എസ് 20 യ്ക്ക് 50% കിഴിവ്
ബ്ലാക്ക് ഫ്രൈഡേയെ വരവേല്‍ക്കുന്നതിനായി 30 ജി ബി മൊബൈല്‍ ഫോണുകളുടെ വിലയില്‍ വന്‍ കിഴിവാണ് സ്‌കൈ മൊബൈല്‍ നല്‍കുന്നത്. സാംസങ്ങ് ഫോണുകള്‍ക്കും ഐ ഫോണ്‍ ഹാന്‍ഡ് സെറ്റുകള്‍ക്കും ഇത് ബാധകമായിരിക്കും. നവംബര്‍ 30 വരെ, 12 മാസത്തേയോ 24 മാസത്തേയോ ഘടുക്കളായി പണമടയ്ക്കാനുള്ള കരാറില്‍ എത്തിയാലും നിങ്ങള്‍ക്ക് 50% വരെ ലാഭിക്കാന്‍ കഴിയും.ഇതിലെ ഏറ്റവും ലാഭകരമായ ഇടപാട് മാസം 23 പൗണ്ട് വീതം 24 മാസം കൊണ്ട് തവണകള്‍ അടയ്ക്കാവുന്ന സാംസങ്ങ് ഗാലക്സി എസ് 20 നുള്ള ഓഫറാണ്.

ഐ ഡി മൊബൈലില്‍അണ്‍ലിമിറ്റഡ് ഡാറ്റ സിം 20% കിഴിവില്‍
ഐഡി മൊബൈല്‍ അവരുടെ അണ്‍ലിമിറ്റഡ് ഡാറ്റാ സിംഓഫറില്‍ 20% കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 12 മാസത്തെ ഘടുക്കളായി നിങ്ങള്‍ക്ക് തുക അടയ്ക്കാവുന്നതാണ്. നിങ്ങള്‍ നിലവിലുള്ള ഫോണ്‍ മാറ്റാതെ കൂടുതല്‍ ഡാറ്റയ്ക്കായി അന്വേഷിക്കുന്നുവെങ്കില്‍, ഈ ബ്ലാക്ക്ഫ്രൈഡേയില്‍ ഏറ്റവും നല്ല ഓഫറാണിത്.

ഈ ബേയില്‍ നൈന്റെന്‍ഡോ സ്വിച്ച് ലൈറ്റ് 20% കിഴിവില്‍
നിരവധി ഉദ്പന്നങ്ങളില്‍ റെഡീം ചെയ്യാവുന്ന 20% കിഴിവിന്റെ കോഡ് ആവിഷ്‌കരിച്ചുകൊണ്ടാണ് ഈ ബേ ബ്ലാക്ക് ഫ്രൈഡേയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. നൈന്റെന്‍ഡോ സ്വിച്ച് ലൈറ്റിന്റെ വില 194.99 പൗണ്ട് എന്നതില്‍ നിന്നും 155.99 പൗണ്ടായി ചുരുങ്ങും. ഇതിനായി നിങ്ങള്‍ ആവശ്യമായ സാധനം നിങ്ങളുടെ ബാസ്‌കറ്റില്‍ ചേര്‍ത്ത് നിശ്ചിത കോഡ്, ഡിസ്‌കൗണ്ട് കോഡ് ബോക്സില്‍ അടിക്കണം.

ടെസ്‌കോയില്‍ ജെ വി സി എച്ച് എ - എ 10 ടി വയര്‍ലേസ് ബ്ലാക്ക് ഇയര്‍ബഡ്സ് 40% കിഴിവില്‍
നല്ലൊരു ഇയര്‍ഫോണ്‍ ആവശ്യമുണ്ടോ? എങ്കില്‍ ഇതാണ് അത്തരത്തിലൊന്ന് സ്വന്തമാക്കുവാനുള്ള സുവര്‍ണ്ണാവസരം. ടെസ്‌കോ ഈ ബ്ലാക്ക്ഫ്രൈഡേ കാലത്ത് 40 ശതമാനം കിഴിവാണ് ജെ വി സി ഇയര്‍ഫോണുകള്‍ക്ക് നല്‍കുന്നത്.

സൗജന്യ ഗൂഗിള്‍ നെസ്റ്റ് മിനിയോടുകൂടിയ ഫിറ്റ്ബിറ്റ് ഇന്‍സ്പയര്‍ 35% കിഴിവില്‍ കറീസ് പി സി വേളേഡില്‍
തികച്ചും അവിശ്വസനീയമായ ഓഫറാണ് കറീസ് പി സി വേള്‍ഡ് നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് ഏകദേശം 49 പൗണ്ട് വരെ ഇതിനാല്‍ ലാഭിക്കാന്‍ കഴിയും.

ആമസോണില്‍ ആപ്പിള്‍ ഐ പാഡ് മിനി 10% കിഴിവില്‍
വെറും 334.80 പൗണ്ടിന് ഇപ്പോള്‍ നിങ്ങള്‍ക്ക് ആപ്പിള്‍ ഐ പാഡ് മിനി ആമസോണില്‍ ലഭ്യമാണ്. ഏകദേശം 41.25 പൗണ്ടാണ് ഇതുവഴി ഈ ബ്ലാക്ക് ഫ്രൈഡേയില്‍ നിങ്ങള്‍ക്ക് ലാഭിക്കാന്‍ കഴിയുക. ഈ ബേയിലും കറീസി പി സി വേള്‍ഡിലും ഇതിന് 377 പൗണ്ട് വരെയാണ് വില.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category