
പെട്രോള്‍-ഡീസല്‍ കാറുകളുടെ യുഗം അവസാനിക്കുവാന്‍ പോകുന്നു. പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്പന 2030 ഓടെ നിരോധിക്കുന്ന ഉത്തരവ് ബോറിസ് ജോണ്സണ് ഇന്നിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യൂത കാര്‍ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള , 12 ബില്ല്യണ്‍ പൗണ്ടിന്റെ ഒരു പത്തിന പരിപാടി ഇന്ന് അദ്ദേഹം പ്രഖ്യാപിക്കും. ആണവോര്‍ജ്ജം, വാതോര്‍ജ്ജം, ഡൊമെസ്റ്റിക് ഹീറ്റിംഗ്, കാര്‍ബണ്‍ കാപ്ച്ചര്‍ പോലുള്ള അതീവ നൂതന സാങ്കേതിക വിദ്യ എന്നിവയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഇതില്‍ ഉള്ളത്.
നേരത്തേ ഉദ്ദേശിച്ചിരുന്നതില്‍ നിന്നും ഒരു ദശാബ്ദം മുന്നേ, ഇനി ഒമ്പതു വര്‍ഷത്തിനുള്ളില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കുന്ന നടപടി ആരംഭിക്കും. രാജ്യത്തിന്റെ കാര്‍ബണ്‍ വികിരണം കുറയ്ക്കുക മാത്രമല്ല, ഏകദേശം 2.5 ലക്ഷത്തോളം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും ഈ ഹരിത വ്യാവസായിക വിപ്ലവത്തിന് സാധിക്കും. എന്നിരുന്നാലും, പെട്രോള്‍-ഡീസല്‍ കാറുകളേക്കാള്‍ ഇലക്ട്രിക് കാറുകള്‍ക്ക് വില കൂടുതലാണ് എന്നുള്ളത്, കാറുകളുടെ ഉപയോഗം ഒരു പ്രത്യേക വിഭാഗത്തില്‍ ഒതുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
മറ്റൊന്ന്, ഇത്തരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് സമ്പദ്ഘടനയെ വിപരീതമായി ബാധിക്കും എന്ന് വാദിക്കുന്നവരും ഉണ്ട്. ഒരു പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് പറയുന്നത് റോഡ് ടാക്സ് ഇനത്തില്‍ മാത്രം പ്രതിവര്‍ഷം 40 ബില്ല്യണ്‍ നഷ്ടപ്പെടും എന്നാണ്. ഇലക്ട്രിക് വാഹനങ്ങള്‍ റോഡ് ടാക്സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കുവാന്‍, ഓടുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കുന്ന റോഡ് പ്രൈസിംഗ് പദ്ധതി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, അത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ തന്നെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഡ്രൈവിംഗ് പരിമിതികള്‍, ചാര്‍ജിംഗ് സംബന്ധിച്ച പ്രശ്നങ്ങള്‍ എന്നിവയാല്‍ പല വാഹനമുടമകള്‍ക്കും ഈ വൈദ്യൂതി വത്ക്കരണം പേടിസ്വപ്നമായിരിക്കുംഎന്നുള്ള ആരോപണവും ഉയരുന്നുണ്ട്. ഉയര്‍ന്ന വാഹന വില തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. 2050 ആകുമ്പോഴേക്കും ഹരിതവാതകം ഇല്ലാതെയാക്കണം എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് ബ്രിട്ടന്. ഇതിനായി വാതക വികിരണം വന്‍തോതില്‍ തടയേണ്ടതായി ഉണ്ട്. മാത്രമല്ല, വ്യോമയാനം പോലുള്ള മേഖലകളിലെ ഹരിതവാതക വികിരണം തടയുവാന്‍ ധാരാളം വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കേണ്ടതായും ഉണ്ട്.
2021-ലെ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടി ബ്രിട്ടനില്‍ നടക്കാനിരിക്കെ ഈ മേഖലയില്‍ കൂടുതല്‍ കാല്‍വയ്പുകള്‍ നടത്തുവാന്‍ ബ്രിട്ടന്റെ മേല്‍ അതിയായ സമ്മര്‍ദ്ദവുമുണ്ട്. മാത്രമല്ല, പരിസ്ഥിതി കാര്യങ്ങളില്‍ അതീവ താത്പര്യമുള്ള പ്രധാനമന്ത്രി ഇക്കാര്യങ്ങളില്‍ മുന്‍കൈ എടുക്കുന്നുമുണ്ട്. ബോറിസ് ജോണ്‍സന്റെ കാമുകി കാരി സിമ്മണ്ട്സ് ഒരു പരിസ്ഥിതി പ്രവര്‍ത്തക കൂടിയാണെന്നത് ഓര്‍ക്കുക.
ഹരിത വ്യാവസായിക വിപ്ലവം ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നുമാത്രമല്ല, ഹരിതവാതക വികിരണം കാര്യമായി കുറയ്ക്കുകയും ചെയ്യും. സ്കോട്ടലാന്ഡിലേയും നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലേയും വാതോര്‍ജ്ജ പ്ലാന്റുകളും മറ്റും ഈ ലക്ഷ്യം വച്ചുകൊണ്ട് വികസിപ്പിക്കുന്നതാണ്. 2030 ഓടെ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്പന പൂര്‍ണ്ണമായും നിരോധിക്കുമെങ്കിലും 2035 വരെ ചില ഹൈബ്രിഡ് വാഹനങ്ങളുടെ വില്പന അനുവദിക്കും.
വാഹന വില്പന നിരോധിക്കുമെങ്കിലും, ഈ കാലയളവിന് ശേഷവും പരമ്പരാഗത കാറുകള്‍ ഓടിക്കുവാന്‍ അനുവാദം ഉണ്ടായിരിക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഈ തീരുമാനം ബ്രിട്ടനിലെ സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വിപണിയെ ഗുരുതരമായി ബാധിക്കും എന്നുതന്നെയാണ് ആ രംഗത്തുള്ളവര്‍ പറയുന്നത്. അടുത്ത നാല് വര്‍ഷക്കാലം ഇലക്ട്രിക് വാഹന ബറ്ററിയുടെ നിര്‍മ്മാണം വിപുലീകരിക്കുവാനായി 500 മില്ല്യണ്‍ പൗണ്ടിന്റെപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഇതിനു സമാനമായി പുതിയ ഡീസല്‍ ഹെവി ഗുഡ്സ് വാഹനങ്ങളും ക്രമമായി നിരോധിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്. ഇതിനായി പക്ഷെ, തീയതി നിശ്ചയിച്ചിട്ടില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam