1 GBP = 98.80INR                       

BREAKING NEWS

തന്റെ താമസസ്ഥലത്ത് പരിക്കെറ്റ് വീണ പക്ഷിയെ സ്‌നേഹത്തോടെ പരിചരിച്ച് ഒരു ഗറില്ല; വീട്ടമ്മയെ സഹായിക്കാന്‍ അലക്കാനിട്ട തുണി തിരുമ്മിക്കൊടുത്ത് കുരങ്ങ്; മൃഗങ്ങളിലെ മനുഷ്യത്വത്തിന്റെ സുന്ദരമായ രണ്ട് കാഴ്ച്ചകള്‍

Britishmalayali
kz´wteJI³

ണ്ണില്‍ മനുഷ്യന് എന്നോ കൈമോശം വന്ന മനുഷ്യത്വത്തെ മൃഗങ്ങള്‍ നെഞ്ചില്‍ ആവാഹിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന രണ്ട് വീഡിയോകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആസ്‌ട്രേലിയയിലെ ന്യു സൗത്ത് വെയില്‍സിലെ ഒരു മൃഗശാലയില്‍ നിന്നുള്ളതാണ് ആദ്യത്തെ വീഡിയോ. ഇന്തോനേഷ്യയിലെ സൗത്ത് കലിനാന്റന്‍ പട്ടണത്തില്‍ നിന്നുള്ളതാണ് രണ്ടാമത്തെ വീഡിയോ. സമൂഹത്തില്‍ ഇന്ന് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനുഷ്യത്വം എന്നതിനാലാകാം, ഈ വീഡിയോകള്‍ വൈറലാകുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ന്യുസൗത്ത് വെയില്‍സിലെ മൃഗശാലയില്‍ നവംബര്‍ 17 ന് ചിത്രീകരിച്ച വീഡിയോയിലെ നായകന്‍ ഒരു ഗൊറില്ലയാണ്. രാക്ഷസാകാരം പൂണ്ട ഈ ഗൊറില്ലയുടെ പഞ്ഞിപോലെ മൃദുവായ മനസ്സിന്റെ കഥയാണ് ഈ വീഡിയോയില്‍ ഉള്ളത്. തന്റെ വാസസ്ഥലത്തെത്തി ചിറകൊടിഞ്ഞുവീണ ഒരു കുഞ്ഞു പക്ഷിയെ സുരക്ഷിതമായി കൈയിലെടുത്ത് അതിനെ പറക്കാന്‍ സഹായിക്കുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്.

താഴെവീണ പക്ഷിക്ക് സമീപമെത്തി, അതിനെ തെല്ലും വേദനിപ്പിക്കാതെ കൈയിലെടുത്ത് മെല്ലേ അതിനെ പറക്കാന്‍ പ്രേരിപ്പിക്കുന്നു. പക്ഷെ ഒരു മിനിറ്റോളം നീണ്ടുനിന്ന ശ്രമത്തിനൊടുവില്‍ പരാജയം സമ്മതിച്ച് ആ പക്ഷിയെ ഉപേക്ഷിച്ച് ഗൊറില്ല നടന്നു നീങ്ങുകയാണ്. ഒരുപക്ഷെ ആ ഗൊറില്ലക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ ജ്ഞാനമുണ്ടായിരുന്നെങ്കില്‍ കാശുവാങ്ങാതെ ആ പക്ഷിയെ ചികിത്സിച്ച് ഭേദമാക്കുമായിരുന്നു എന്നാണ് ഒരാള്‍ അതിന് താഴെ കമന്റിട്ടിരിക്കുന്നത്.

ഇത്രയും വലിയൊരു മൃഗത്തിന് ഇത്ര മാര്‍ദ്ധവമായി പെരുമാറാന്‍ കഴിയും എന്നത് ആശ്ചര്യജനകമാണെന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി കുറിച്ചിരിക്കുന്നത്. ആപത്തില്‍ പെട്ട ഒരു ജീവിയെ സഹായിക്കാന്‍ തന്നാലാകും വിധം ശ്രമിച്ച ഗൊറില്ല മനുഷ്യനെ മനുഷ്യത്വം പഠിപ്പിക്കുകയാണെന്നാണ് മറ്റൊരാള്‍ പറയുന്നത്. എന്നിട്ട് അതില്‍ പരാജയപ്പെട്ടപ്പോള്‍ പോലും, ആ പക്ഷിക്ക് വേദന അനുഭവപ്പെടാതെ അതിനെ പതുക്കെ താഴെ വച്ച് നടന്നുനീങ്ങുന്ന ഗൊറില്ലയുടെ മനസ്സില്‍ മുഴുവന്‍ ഇന്ന് മനുഷ്യന് നഷ്ടപ്പെട്ട മനുഷ്യത്വമാണെന്ന് മറ്റൊരാള്‍ കുറിക്കുന്നു.

ഇന്തോനേഷ്യയില്‍ നിന്നുള്ള വീഡിയോയില്‍ ഒരു കാട്ടുകുരങ്ങാണ് നായകന്‍. സ്ത്രീ ശാക്തീകരണവും സ്ത്രീ സമത്വവുമൊക്ക് ഉച്ചത്തില്‍ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളില്‍ വലിയ പോസ്റ്റുകളാക്കുകയും ഒക്കെ ചെയ്തിട്ട് ഭാര്യമാരെ വീടുപണിയില്‍ സഹായിക്കാന്‍ പോലും മെനക്കെടാത്ത ചില ഭര്‍ത്താക്കന്മാര്‍ കണ്ടു പഠിക്കേണ്ടതാണ് ഈ വീഡിയോ. സൗത്ത് കലിമാന്റന്‍ പട്ടണത്തിലെ തന്റെ വീടിന് പുറത്ത്, അലക്കിയെടുക്കേണ്ട വസ്ത്രങ്ങളെല്ലാം സോപ്പു വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് അകത്തേക്ക് പോയതാണ് ആയു സരസ്യാനി എന്ന വീട്ടമ്മ.

വീടു വൃത്തിയാക്കലും, പാചകവുമടക്കം എല്ല ജോലികളും ചെയ്തു തീര്‍ക്കേണ്ട വീട്ടമ്മയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ മനുഷ്യര്‍ക്കായില്ലെങ്കിലും, മനുഷ്യരുടെ പൂര്‍വ്വികരെന്ന് പറയപ്പെടുന്ന കുരങ്ങന്മാര്‍ക്കാകും. അകത്തെ ജോലിയൊതുക്കി, വസ്ത്രം അലക്കാനെത്തിയ ആയു കണ്ടത്, നീണ്ടവാലുള്ള ഒരു കാട്ടുകുരങ്ങന്‍ താന്‍ കുതിര്‍ത്തുവച്ച വസ്ത്രങ്ങളെല്ലാം ഭംഗിയായി അലക്കുന്നതാണ്. ഇടയ്ക്ക് ചില വസ്ത്രങ്ങള്‍ നിലത്ത് വിരിച്ച് ഉരച്ച് കഴുകുന്നുമുണ്ട്.

വസ്ത്രങ്ങള്‍ക്ക് നാശം സംഭവിക്കാതിരിക്കാന്‍ വളരെ മൃദുവായിട്ടാണ് ഈ കുരങ്ങന്‍ അതൊക്കെ അലക്കിയിരുന്നത്. തന്റെ ജോലി ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതെന്ന് ആ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു. ഇത് കണ്ട ഉടനെ ആയു വീടിനകത്ത് കയറി, കുരങ്ങനറിയാതെ ആ സംഭവം മുഴുവന്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. അധികം ദൂരെയല്ലാതെയുള്ള വനത്തില്‍ നിന്നും കൂട്ടം തെറ്റി എത്തിയതാകാം ഈ കുരങ്ങനെന്നാണ് ആയു പറയുന്നത്. ഏതായാലും ഈ അലക്കുകാരന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category