1 GBP = 98.00INR                       

BREAKING NEWS

അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച് സാനിയ മിര്‍സ; ടെന്നീസ് കോര്‍ട്ടില്‍ നിന്നും അഭിനയ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത് വെബ് സീരിസിലൂടെ: ക്ഷയരോഗ ബോധവത്ക്കരണത്തെ കുറിച്ചുള്ള വെബ്സീരിസ് നവംബര്‍ അവസാനം റിലീസ് ചെയ്യും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ടെന്നീസ് കോര്‍ട്ടില്‍ നിന്നും അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച് സാനിയ മിര്‍സ. ക്ഷയരോഗ ബോധവത്ക്കരണത്തെ കുറിച്ചുള്ള ഒരു വെബ്സീരിസിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടക്കുന്നത്.'എംടിവി നിഷേധേ എലോണ്‍ ടുഗെദര്‍' എന്ന വെബ്സീരീസിലാണ് താരം അഭിനയിക്കുന്നത്. ഈ മാസം അവസാനം ഇത് റിലീസ് ചെയ്യും.

'നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ക്ഷയം. രോഗനിര്‍ണയം നടത്തിയ കേസുകളില്‍ പകുതിയോളം പേര്‍ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടത് അത്യാവശ്യമാണ്.' - സാനിയ പറഞ്ഞു.

അഞ്ച് എപ്പിസോഡുകള്‍ ആണ് ഈ വെബ് സീരിസിനുള്ളത്. ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്‌സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിന്‍ നല്‍വാഡെ, അശ്വിന്‍ മുഷ്റന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category