1 GBP = 98.00INR                       

BREAKING NEWS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിന് ഇന്ന് ഗോവയില്‍ തുടക്കം; ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും

Britishmalayali
kz´wteJI³

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിന് ഇന്ന് ഗോവയില്‍ തുടക്കം. വൈകിട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്നു കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും. കോവിഡ് കാലമായതിനാല്‍ കാണികള്‍ക്കു പ്രവേശനമില്ലാതെയാണു മുഴുവന്‍ മത്സരങ്ങളും നടത്തുക. ഗോവയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ഐ ലീഗില്‍നിന്ന് ഈസ്റ്റ് ബംഗാള്‍കൂടി എത്തിയതോടെ ഇത്തവണ 11 ടീമുകളാണു രംഗത്ത്. ഫൈനലും സെമിയും ഉള്‍പ്പെടെ ലീഗില്‍ ആകെ 115 മത്സരങ്ങള്‍. ലീഗ് റൗണ്ടില്‍ ഓരോ ടീമും 2 തവണ ഏറ്റുമുട്ടും; ഓരോ ടീമിനും 20 മത്സരങ്ങള്‍ വീതം.

ലീഗ് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആദ്യ 4 സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ സെമിയിലേക്കു യോഗ്യത നേടും. 11ാം റൗണ്ട് വരെയുള്ള മത്സരക്രമമേ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളൂ. എല്ലാ മത്സരങ്ങളും രാത്രി 7.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തല്‍സമയം ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category