1 GBP = 98.80INR                       

BREAKING NEWS

തദ്ദേശ തിരഞ്ഞെടുപ്പില്‍ 'നോട്ട' ഇല്ല; പകരം എന്‍ഡ് ബട്ടന്‍: സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് എന്‍ഡ് ബട്ടന്‍ അമര്‍ത്തി മടങ്ങാന്‍ അവസരം

Britishmalayali
kz´wteJI³

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ'നോട്ട' ഇല്ല. പകരം വോട്ട് ചെയ്യാതിരിക്കാന്‍ അവസരം നല്‍കി 'എന്‍ഡ്' എന്നൊരു ബട്ടന്‍ വോട്ടിഷ് മെഷീനില്‍ ഉണ്ടാവും.

തദ്ദേശതിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ആദ്യമേ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്കു വോട്ടുചെയ്തശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താനും അവസരമുണ്ട്. വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ പോളിങ് ഉദ്യോഗസ്ഥന്‍ ബട്ടണ്‍ അമര്‍ത്തി യന്ത്രം സജ്ജീകരിക്കണം.

നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ ആരെയും താല്‍പര്യമില്ലെങ്കില്‍ അതു രേഖപ്പെടുത്താനാണു നോട്ട (NOTA) ബട്ടണ്‍. ഒരു ബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എന്‍ഡ് ബട്ടണുമാണുണ്ടാവുക. സ്ഥാനാര്‍ത്ഥികള്‍ 15ല്‍ കൂടുതലുണ്ടെങ്കില്‍ 2 ബാലറ്റ് യൂണിറ്റുകളുണ്ടാകുമെങ്കിലും എന്‍ഡ് ബട്ടണ്‍ ഒന്നാമത്തേതിലാകും.

മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളില്‍ എന്‍ഡ് ബട്ടണ്‍ ഇല്ല. എന്നാല്‍, വോട്ടര്‍ കയ്യില്‍ മഷി പുരട്ടിയ ശേഷം വോട്ടു ചെയ്യാതെ മടങ്ങിയാല്‍ അതു രേഖപ്പെടുത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category