1 GBP = 98.30INR                       

BREAKING NEWS

സ്വപ്നാ സുരേഷിന്റെ ശബ്ദത്തില്‍ 'സിബിഐ അന്വേഷണത്തിന്' ഇഡിയുടെ കരുതലോടെയുള്ള നീക്കം; കോടതി നിര്‍ദ്ദേശത്തില്‍ കേന്ദ്ര ഏജന്‍സി എത്തിയാല്‍ വിനയാകുമെന്ന തിരിച്ചറിവിലേക്ക് കേരളാ പൊലീസും; അട്ടിമറിയുണ്ടോ എന്ന് കണ്ടെത്താന്‍ കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റേത് എന്ന നിലയില്‍ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജയില്‍ ഡിജിപിക്കു കത്തു നല്‍കിയതോടെ കേരളാ പൊലീസ് വെട്ടില്‍. ശബ്ദസന്ദേശം പുറത്തു വന്നതു സ്വര്‍ണക്കടത്തു കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നതിനു തെളിവാണെന്ന് ഇഡി കോടതിയിലും അറിയിക്കും. ഇതാണ് വിനായകുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് ഇഡി ശ്രമിക്കുമെന്ന സൂചനകളുണ്ട്. ഇതോടെ അന്വേഷണത്തിന് പൊലീസിലും ആലോചനയുണ്ട്. സിബിഐ അന്വേഷണം എത്തുന്നതിന് മുമ്പ് ക്രൈംബ്രാഞ്ചിനെ കേസ് എല്‍പ്പിക്കാനാണ് ആലോചന.

ഇഡിയുടെ നീക്കം അതിനിര്‍ണ്ണായകമാണ്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദസന്ദേശം പുറത്തു വന്നതിന്റെ ദുരൂഹത കോടതിയെ ധരിപ്പിക്കും. ശബ്ദ സന്ദേശ ഉറവിടം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. അവര്‍ നല്‍കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണ അട്ടിമറി സാധ്യത ഇഡി ഗൗരവമായി എടുത്തത്. കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികളുമായി ചേര്‍ന്നുള്ള നീക്കമാണ് ഇഡി ഉദ്ദേശിക്കുന്നത്. ജയില്‍ ഡിജിപിക്ക് ഈ ശബ്ദരേഖയില്‍ അന്വേഷണത്തിന് പരിമിതികളുണ്ട്. ഇത് ഇഡിയും മനസ്സിലാക്കുന്നു. എന്നാല്‍ ഇഡിയുടെ കത്ത് ജയില്‍ ഡിജിപി തന്നെ പൊലീസിന് കൈമാറുമെന്നാണ് പ്രതീക്ഷ. നേരിട്ട് പൊലീസ് മേധാവിക്ക് കത്ത് നല്‍കുന്നതും പരിഗണനയിലുണ്ട്.

ഇഡി അന്വേഷണം ആവശ്യപ്പെടുകയാണെങ്കില്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കേണ്ടി വരുമെന്നു പൊലീസ് കരുതുന്നു. എന്നാല്‍, ജയില്‍ ഡിജിപി വ്യാഴാഴ്ച നല്‍കിയ കത്തിന്മേല്‍ അന്വേഷണം വേണമോ എന്നതില്‍ പൊലീസ് തീരുമാനമെടുത്തിട്ടില്ല. ജയില്‍ വകുപ്പിന്റെ പരാതിയില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണു പൊലീസ്. അതല്ലെങ്കില്‍ തന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി സ്വപ്ന പരാതി നല്‍കണം. ജയില്‍ വകുപ്പിനു കേസ് അന്വേഷിക്കാനുള്ള അധികാരമില്ല. ജയിലിനുള്ളില്‍ അടിപിടി ഉണ്ടായാല്‍ പോലും അന്വേഷിക്കാന്‍ പൊലീസിനാണ് അധികാരം. അതുകൊണ്ടാണു ജയില്‍ ഡിജിപി പൊലീസിനു കത്തു നല്‍കിയത്. ഇതിനൊപ്പം ഇഡിയുടെ കത്ത് നല്‍കിയിട്ടില്ല.

ശബ്ദ സന്ദേശത്തില്‍ പറയുന്നത് അഭിഭാഷകന്‍ തന്നോടു പറഞ്ഞ കാര്യങ്ങള്‍ എന്നാണ്. കഴിഞ്ഞ 14 ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ശേഷം അഭിഭാഷകനെ കാണാനോ വിളിക്കാനോ സ്വപ്നയ്ക്ക് അനുമതി നല്‍കിയിട്ടില്ല. അഭിഭാഷകനെ കണ്ടതു മറ്റ് ഏജന്‍സികളുടെ കസ്റ്റഡിയിലോ വിയ്യൂര്‍ ജയിലിലോ കഴിയുമ്പോഴാണ്. അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ല ഈ ശബ്ദസന്ദേശം പുറത്തുപോയതെന്ന് ജയില്‍ വകുപ്പ് പറയുന്നതിന് ഒരു കാരണമതാണ്. സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു എന്നതുള്‍പ്പെടെ നിര്‍ണായക മൊഴി ഇഡിക്കു സ്വപ്ന നല്‍കുന്നത് അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞ 10 നു ചോദ്യം ചെയ്തപ്പോഴാണ്. അതിനു മുന്‍പ് ഇത്തരം കാര്യങ്ങള്‍ ഏത് ഏജന്‍സിയാണു ചോദിച്ചതെന്നോ സമ്മര്‍ദം ചെലുത്തിയതെന്നോ വ്യക്തമല്ല.

അതുകൊണ്ട് തന്നെ ശബ്ദരേഖയിലെ വിവാദപരാമര്‍ശം എം. ശിവശങ്കറിനും കുരുക്കാകും. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടായെന്ന തരത്തിലാണു കഴിഞ്ഞദിവസം പുറത്തായ ശബ്ദരേഖയിലുള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി. ശിവശങ്കറിനൊപ്പം ഒക്ടോബറില്‍ സ്വപ്ന നടത്തിയ യുഎഇ സന്ദര്‍ശനം, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസിന്റെ അന്വേഷണ പരിധിയില്‍ ഇതുവരെ വരാത്ത വിഷയമായതിനാലാണു നിയമോപദേശം തേടിയത്.

കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി കേന്ദ്ര ധനകാര്യ വകുപ്പിനും ഇഡി റിപ്പോര്‍ട്ട് നല്‍കും. കോടതിയുടെ അനുമതിയോടെ സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ശബ്ദരേഖയിലുള്ളതു സ്വപ്നയുടെ തന്നെ ശബ്ദമാണെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി. സ്വപ്നയോടും ശബ്ദത്തിന്റെ കാര്യത്തില്‍ വിശദീകരണം തേടാനാണ് തീരുമാനം. നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയുമായി വിദേശത്തു കണ്ടുമുട്ടിയ സാഹചര്യങ്ങള്‍ വെളിപ്പെട്ടിരുന്നു. 2017 ഏപ്രിലില്‍ ഇരുവരും ഒരുമിച്ചു യുഎഇ സന്ദര്‍ശിച്ചിരുന്നു. 2018 ഏപ്രിലില്‍ ശിവശങ്കറിന്റെ ഒമാന്‍ യാത്രയ്ക്കിടയില്‍ സ്വപ്ന അവിടെയെത്തി അദ്ദേഹത്തെ കണ്ടു, അന്ന് മടക്കയാത്രയില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. 2018 ഒക്ടോബറില്‍ പ്രളയദുരിതാശ്വാസ സഹായം തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉദ്യോഗസ്ഥ സംഘത്തിന്റെ യുഎഇ യാത്രയിലും ശിവശങ്കറിനെ സ്വപ്ന അനുഗമിച്ചു.

ഈ യാത്രയെക്കുറിച്ചാണു സ്വപ്നയുടെ പുതിയ ശബ്ദരേഖ യിലുള്ളതെന്നാണ് ഇഡിയുടെ അനുമാനം. പ്രളയദുരിതാശ്വാസം തേടിയുള്ള ഉദ്യോഗസ്ഥ സംഘത്തെ സ്വപ്ന അനുഗമിക്കുന്ന വിവരം മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നുവെന്നാണ് ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികള്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category