1 GBP = 98.50INR                       

BREAKING NEWS

മയക്കു മരുന്ന് കേസിലെ പ്രതിയെ പുറത്താക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടത് വൈകാരികത നിറച്ച്; എക്സിക്യൂട്ടീവിലെ ബഹുഭൂരിപക്ഷവും യോജിച്ചതോടെ പൊട്ടിത്തെറിച്ച് മുകേഷ്; വിശദീകരണം മതിയെന്ന നിര്‍ദ്ദേശത്തെ ഗണേശും പിന്തുണച്ചപ്പോള്‍ കൈയടിച്ചത് മോഹന്‍ലാല്‍; ബിനീഷ് കോടിയേരിയെ രക്ഷിച്ചെടുത്തത് ന്യൂനപക്ഷ പിന്തുണയില്‍

Britishmalayali
kz´wteJI³

കൊച്ചി: ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടനയായി 'അമ്മ'യില്‍ തര്‍ക്കം രൂക്ഷമാകുന്നു. ലഹരിമരുന്നുകേസില്‍ പ്രതിയായ ആളെ സസ്പെന്‍ഡ് ചെയ്യണമെന്ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നടന്‍ സിദ്ദിഖ് ആവശ്യപ്പെട്ടു. എന്നാല്‍ നടപടി ഉടന്‍ വേണ്ടെന്നാണ് മുകേഷിന്റെ വാദം. സസ്പെന്‍ഷന്‍ വേണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ നടിമാരും ആവശ്യപ്പെട്ടു. ദിലീപിനോട് അമ്മ അതിശക്തമായ നിലപാട് എടുത്തു. എന്നാല്‍ മയക്കുമരുന്ന് കേസിലെ പ്രതിക്ക് വേണ്ടി വാദിക്കാന്‍ ചിലരെത്തിയത് ദിലീപ് ക്യാമ്പിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. വിഷയത്തില്‍ മൗനമാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ എടുത്തത്.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ അമ്മ യോഗത്തില്‍ തീരുമാനം. യോഗം ആരംഭിച്ചപ്പോള്‍ തന്നെ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ട് അംഗങ്ങള്‍ക്ക് രണ്ട് നീതി എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം. ഇതിനെ മുകേഷ് അതിശക്തമായി എതിര്‍ത്തു. പിന്തുണയുമായി ഗണേശും എത്തി.

മുകേഷും ഗണേശും ഇടതുപക്ഷ എംഎല്‍എമാരാണ്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് വേണ്ടി ഇരുവരും അതിശക്തമായ വാങ്ങള്‍ ഉയര്‍ത്തി. ഇത് എക്സിക്യൂട്ടീവിലുള്ളവരെ പോലും ഞെട്ടിച്ചു. അമ്മയില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് സിദ്ദിഖ്. സിദ്ദിഖിന്റെ വാക്ക് പോലും ഇവര്‍ കേട്ടില്ല. ബിനീഷിനെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന എക്സിക്യുട്ടീവ് യോഗത്തിലെ ഭൂരിപക്ഷ ആവശ്യം മുകേഷും ഗണേശ് കുമാറുമാണ് എതിര്‍ത്തത്. എന്നാല്‍ അംഗങ്ങള്‍ക്ക് രണ്ടു നീതി പാടില്ലെന്നും അതിനാല്‍ ബിനീഷിനെ ഉടനെ പുറത്താക്കണമെന്നും നടിയെ ആക്രമിച്ച കേസിനെ തുടര്‍ന്നുണ്ടായ നടപടികളെ ചൂണ്ടിക്കാട്ടി ചില അംഗങ്ങള്‍ പറഞ്ഞു.

ബംഗളുരു ലഹരി മരുന്നു ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ച കാര്യം ഉയര്‍ത്തിയായിരുന്നു മുകേഷിന്റെ പ്രതികാരം. സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ സിനിമാക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് ശരിയല്ല. ആനക്കൊമ്പിന്റെ കേസില്‍ മോഹന്‍ലാലിനെതിരേയും കേസില്ലേയെന്ന പരോക്ഷ ചര്‍ച്ചയിലേക്ക് പോലും കാര്യങ്ങള്‍ എത്തിച്ചു. ഇഡി എടുത്ത സാമ്പത്തിക കുറ്റകൃത്യത്തിന് അപ്പുറം ബിനീഷിനെതിരെ ഒന്നും ചുമത്തിയിട്ടില്ലെന്നാണ് സിദ്ദിഖും മുകേഷും പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ബിനീഷിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാവാത്തത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുകളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ എന്‍സിബി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്കു അമ്പതു ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയിട്ടുണ്ട്. ഇതിന് ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നായിരുന്നു തിരക്കിയതെന്നും എന്‍.സി.ബിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു അയച്ചത്. അതുകൊണ്ട് തന്നെ ബിനീഷിനെ ലഹരികടത്തിലെ പ്രതിയായി കാണാനാകില്ലെന്നും വാദമെത്തി.

അമ്മയിലെ ആജീവനാന്ത അംഗമായ ബിനീഷ് കോടിയേരിക്ക് എതിരെ നടപടി വേണം എന്നാണ് സംഘടനാ സെക്രട്ടറിയായ സിദ്ദിഖ് യോഗത്തില്‍ ആവശ്യപ്പെട്ടത്. നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് വാദം ഉന്നയിച്ചത്. എക്‌സിക്യൂട്ടിവിലെ അംഗങ്ങളായ നടിമാരും ബിനീഷിനെതിരെ നടപടി ആവശ്യപ്പെട്ടു. സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും ബിനീഷിനെ പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദിലീപിനെതിരെ സ്വീകരിച്ച നടപടി തന്നെ ബിനീഷിനെതിരെയും വേണമെന്നും ആവശ്യം ഉയര്‍ന്നു. എന്നാല്‍ ബിനീഷിനെ പുറത്താക്കണം എന്ന ആവശ്യത്തെ ഇടത് എംഎല്‍എമാരും അമ്മ സംഘടനയിലെ വൈസ് പ്രസിഡണ്ടുമാരുമായ കെബി ഗണേശ് കുമാറും മുകേഷും ശക്തമായി എതിര്‍ത്തു.

അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എട്ട് പേരാണ് പങ്കെടുത്തത്. ബിനീഷിനെതിരെയുള്ള നടപടിയെച്ചൊല്ലി യോഗത്തില്‍ വാക്കേറ്റമുണ്ടായി. ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്നും താല്‍ക്കാലം വിശദീകരണം തേടിയാല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശമാണ് മുകേഷ് മുന്നോട്ട് വെച്ചത്. ഈ നിര്‍ദ്ദേശം അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ അംഗീകരിച്ചു. എന്നാല്‍ ഈ തീരുമാനത്തെ സിദ്ദിഖ് ശക്തമായി എതിര്‍ത്തു. വിശദീകരണം തേടാന്‍ അമ്മയ്ക്ക് എന്ത് അവകാശമെന്ന് സിദ്ദിഖ് ചോദിച്ചതായാണ് വിവരം. മാത്രമല്ല ബിനീഷിനെതിരെ നടപടിയില്ലെന്ന് വന്ന ഘട്ടത്തില്‍ സിദ്ദിഖ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്നും സൂചനയുണ്ട്. യോഗത്തിന് ശേഷം പുറത്തേത്ത് ഇറങ്ങിയ മോഹന്‍ലാലും ഇടവേള ബാബുവും അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ ജനറല്‍ സെക്രട്ടറിയായ നടന്‍ ഇടവേള ബാബു നടത്തിയ വിവാദ പരാമര്‍ശങ്ങളും അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയായി. അമ്മ അംഗങ്ങളായ രേവതിയും പത്മപ്രിയയും ഇടവേള ബാബുവിനെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതി അമ്മ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. എന്നാല്‍ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നാണ് അമ്മയുടെ തീരുമാനം. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം ബിനീഷിനോട് വിശീകരണം തേടാനാണ് ഒടുവില്‍ തീരുമാനിച്ചത്. യോഗം നടി പാര്‍വതി തിരുവോത്തിന്റെ അമ്മയില്‍ നിന്നുള്ള രാജിയും അംഗീകരിച്ചു.

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേശ് കുമാര്‍ എംഎല്‍എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു. 2009 മുതല്‍ ബിനീഷ് കോടിയേരിക്ക് 'അമ്മ'യില്‍ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉള്ളത്. 'അമ്മ'യുടെ നിയമാവലി അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category