1 GBP = 98.80INR                       

BREAKING NEWS

കാര്‍പാലസ് ഉടമ നല്‍കിയത് ബിനീഷിനെ വെട്ടിലാക്കുന്ന മൊഴികള്‍; കോടിയേരിയുടെ മകനേയും അബ്ദുല്‍ ലത്തീഫിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേയ്ക്കും;അറസ്റ്റിലായ ജികെയുടെ മൊഴിയും നിര്‍ണ്ണായകമാകും; പരപ്പന അഗ്രഹാര ജയിലിലെ ബിനീഷിന്റെ കഷ്ടതകള്‍ തുടരുമ്പോള്‍

Britishmalayali
kz´wteJI³

ബംഗളൂരു: ബിനീഷ് കോടിയേരിയുടെ പ്രധാന ബെനാമിയെന്നു സംശയിക്കുന്ന തിരുവനന്തപുരം കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫിനെ ചോദ്യം ചെയ്തതില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്ന നിഗമനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോവിഡ് ക്വാറന്റീനിലാണെന്നു നേരത്തേ അറിയിച്ചിരുന്ന ലത്തീഫ്, ഇന്നലെയാണു ബെംഗളൂരു ശാന്തിനഗര്‍ ഇഡി സോണല്‍ ഓഫിസില്‍ ഹാജരായത്. ഇനിയും ചോദ്യം ചെയ്യല്‍ തുടരും. മൊഴി വിശദമായി പരിശോധിച്ച് കൂടുതല്‍ നടപടികളിലേക്ക് കടക്കം.

ലത്തീഫിനൊപ്പം നടത്തുന്ന ശംഖുമുഖത്തെ ഓള്‍ഡ് കോഫി ഹൗസിന്റെ പേരില്‍ വായ്പയെടുത്ത തുകയാണ് അനൂപിനു നല്‍കിയതെന്നാണു ബിനീഷ് നേരത്തേ ഇഡിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പുറമേ, കാര്‍ പാലസ്, യുഎഎഫ്എക്സ് സൊല്യൂഷന്‍സ്, കാപ്പിറ്റോ ലൈറ്റ്സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ബിനീഷിന്റെ പങ്കാളിത്തത്തെക്കുറിച്ചും ലത്തീഫില്‍ നിന്ന് ഇഡി വിശദീകരണം തേടി. ബിനീഷിനെ കുടുക്കുന്ന പലതും കാര്‍പാലസ് ഉടമ നല്‍കിയെന്നാണ് സൂചന. നേരത്തെ സ്വര്‍ണ്ണ കടത്ത് കേസിലും ബിനീഷിനെ ഇഡി ചോദ്യം ചെയ്യത് കാര്‍ പാലസ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.

അതിനിടെ അതേസമയം, നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ 4 ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നു ബിനീഷിനെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തിച്ചു. ബിനീഷിനെയും ലത്തീഫിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ഇഡി നീക്കത്തെ തുടര്‍ന്നാണ്, എന്‍സിബി കസ്റ്റഡി നീട്ടിച്ചോദിക്കാത്തതെന്നാണു സൂചന. ബിനീഷിന്റെ കള്ളക്കളികള്‍ പൊളിക്കാന്‍ ഇത് അനിവാര്യമാണെന്ന് ഇഡി കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ ബിനീഷിനെ വീണ്ടും ഇഡി കസ്റ്റഡിയില്‍ വാങ്ങും.

ബിനീഷിനെ വീണ്ടും എന്‍സിബി കസ്റ്റഡിയില്‍ വാങ്ങാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് 50 ലക്ഷത്തിലധികം രൂപ കൈമാറിയതായി ഇഡി കണ്ടെത്തിയെന്നും ഇതിന്, ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നറിയാനാണു ചോദ്യം ചെയ്തതെന്നും എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അനൂപ് മുഹമ്മദ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സുഹൃത്ത് സുഹാസ് കൃഷ്ണ ഗൗഡയെ (ജികെ) ഇന്നലെ എന്‍സിബി അറസ്റ്റ് ചെയ്തു. ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി ഇയാളാണു മൊഴി നല്‍കിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. 25 വരെയാണു ജുഡീഷ്യല്‍ കസ്റ്റഡി. 24നു ജാമ്യാപേക്ഷ പരിഗണിക്കും. നാര്‍കോട്ടിക്സ് കണ്‍ട്റോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ, ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു തിരിച്ചയച്ചു. ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 25 വരെയാണ്.അതിനിടെയാണ് അബ്ദുല്‍ ലത്തീഫ് ബംഗളുരുവിലെ എന്‍ഫോഴ്സ്‌മെന്റ് ഓഫീസില്‍ ഹാജരായത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ ലത്തീഫിന് നോട്ടീസ് നല്‍കിയിരുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ ലഭിക്കുന്ന പണം ലത്തീഫിലൂടെയാണ് ബിനീഷ് കൈകാര്യം ചെയ്തിരുന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

നാലുദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തെങ്കിലും എന്‍സിബി ബിനീഷിനെ പ്രതിയാക്കിയിട്ടില്ല. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേ?റ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുകളുടെ അടിസ്ഥാനത്തില്‍ കസ്?റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ് ചെയ്തത്.ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്കു അമ്പതു ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയിട്ടുണ്ട്. ഇതിന് ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നായിരുന്നു അന്വേഷിച്ചതെന്ന് എന്‍.സി.ബിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category