1 GBP = 98.80INR                       

BREAKING NEWS

ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത് വിദേശ ഭരണാധികാരി സ്വപ്ന സുരേഷിനു 'ടിപ്' നല്‍കിയ പണം; എല്ലാവരും ചേര്‍ന്ന് ചോദ്യം ചെയ്തത് 50 മണിക്കൂറില്‍ അധികം; ഹൈക്കോടതിയിലെ ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ നിറയുന്നത് സ്വപ്നയെ കുടുക്കുന്ന വാദങ്ങള്‍; കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ ഇഡിയും

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ക്കേസില്‍ അറസ്റ്റിലായ എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിയെ പൊളിക്കാന്‍ കരുതലോട് കേന്ദ്ര ഏജന്‍സികള്‍ നീങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണു ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തുന്നത്. ലോക്കറിലെ പണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കര്‍ വാദിക്കുന്നത്. അതുകൊണ്ട് തന്നെ അതിശക്തമായ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനാണ് ഇഡിയുടെ തീരുമാനം. തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിലും ശിവശങ്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്തയാഴ്ച കോടതി പരിഗണിക്കും.

സ്വര്‍ണക്കടത്തില്‍ കസ്റ്റംസും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായ സ്വപ്നയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നു കള്ളപ്പണം കണ്ടെടുത്തിരുന്നു. ഇതു ശിവശങ്കറിന്റെയാണെന്നാണ് ഇഡിയുടെ നിഗമനം. ഒക്ടോബര്‍ 28 നായിരുന്നു അറസ്റ്റ്. എന്നാല്‍, സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്കു ബന്ധമുണ്ടെന്നു തെളിയിക്കാനുള്ള വസ്തുതകള്‍ അന്വേഷണ സംഘത്തിനു കിട്ടിയിട്ടില്ലെന്നും വിദേശ ഭരണാധികാരി സ്വപ്ന സുരേഷിനു 'ടിപ്' നല്‍കിയ പണമാണു ലോക്കറില്‍ നിന്നു കണ്ടെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. തിരഞ്ഞുപിടിച്ചു ചില വാട്സാപ് സന്ദേശങ്ങള്‍ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറയുന്നു. അതായത് കള്ളപ്പണം സ്വപ്നയുടേതെന്ന് സമര്‍ത്ഥിക്കുകയാണ് ശിവശങ്കര്‍. ഇത് സ്വപ്നയ്ക്ക് കള്ളപ്പണ കേസില്‍ തിരിച്ചടിയാകും.

എല്ലാ ഏജന്‍സികളുടെയും അന്വേഷണത്തോടു പൂര്‍ണമായി സഹകരിച്ചു. പല ദിവസങ്ങളിലായി ഇഡി 50 മണിക്കൂറിലേറെ ചോദ്യം ചെയ്തുവെന്നും ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ട് ഇനി ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ശിവശങ്കറിന് എതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അവകാശമുണ്ട്. എന്നാല്‍ ആരോപണങ്ങളുടെ മെറിറ്റിലേക്ക് ഇപ്പോള്‍ കോടതി പോകുന്നില്ല എന്നായിരുന്നു നേരത്തെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടത്തിയ നിരീക്ഷണം.

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആ ഉദ്യോഗസ്ഥന്‍ ആരാണെന്നോ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇ.ഡിയുടെ കൈവശം ഇല്ലെന്ന കാര്യം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതടക്കം ഇ.ഡി. തനിക്കെതിരെ കളവായ തെളിവുകള്‍ സൃഷ്ടിക്കുന്നു എന്ന ആരോപണവുമായാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കെതിരായ കള്ളപ്പണക്കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്നും കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കീഴ്ക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉയര്‍ത്തിയ അതേ വാദങ്ങളാണ് ശിവശങ്കര്‍ ഹൈക്കോടതിയിലും സമര്‍പ്പിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category