1 GBP = 98.30INR                       

BREAKING NEWS

സ്വന്തം അമ്മയുടെ അവിഹിതബന്ധത്തെ കുറിച്ച് കേള്‍ക്കുന്ന പതിമൂന്നു കാരന്‍; അച്ഛനും അമ്മയും തമ്മിലുള്ള പിണക്കത്തില്‍ നഷ്ടപ്പെട്ട ബാല്യകാല സുഖങ്ങള്‍; ഡയാനയുടെ വിവാദ അഭിമുഖത്തെ കുറിച്ച് വീണ്ടും അന്വേഷണം; സ്വാഗതം ചെയ്ത് വില്യം രാജകുമാരന്‍

Britishmalayali
kz´wteJI³

''നിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലാണ്'' ഒരു പതിമൂന്നുകാരന്‍ ഒരിക്കലും തന്റെ അമ്മയുടെ വായില്‍ നിന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വാക്കുകള്‍. പ്രത്യേകിച്ചും ഇതില്‍ ഉള്‍പ്പെട്ട പുരുഷന്‍ തന്നെ കുതിരസവാരി പഠിപ്പിക്കാന്‍ എത്തിയ പരിശീലകന്‍ കൂടിയാകുമ്പോള്‍. അമ്മ ഇത് പറയുന്നത് ഒരു സ്വകാര്യ സംഭാഷണത്തിലല്ല, മറിച്ച് 23 ദശലക്ഷത്തോളം പേര്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് എന്നതുകൂടി ഓര്‍ക്കുക..

ഒരു കൗമാരക്കാരന്റെ മനസ്സിനെ ഇത് എങ്ങനെ സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് ഊഹിക്കാവുന്നതല്ലേയുള്ളു. അമ്മയ്യൂ അഭിമുഖം താത്പര്യപൂര്‍വ്വം കണ്ടുകൊണ്ടിരുന്ന ആ കൊച്ചുപയ്യന് അശനിപാതം ഏറ്റതുപോലെയായിരുന്നു ആ വാക്കുകള്‍. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സോഫയില്‍ തന്നെ കിടന്നുറങ്ങി. അന്ന് വില്യം രാജകുമാരന്‍ താമസിച്ചിരുന്ന ഈറ്റണ്‍ ഹൗസിലെ കാര്യക്കാരനായിരുന്ന ഡോ. ആന്‍ഡ്രൂ ഗെയ്ലിയാണ് ഇക്കാര്യം ആദ്യം ഡയാനയെ അറിയിക്കുന്നത്. സ്വന്തം അമ്മയുടെ വാക്കുകള്‍ ഒരു മകന്റെ ഹൃദയത്തിലുണ്ടാക്കിയ മുറിവിനെ കുറിച്ച്.

1995-ല്‍ ബി ബി സിയില്‍ വന്ന ഡയാനാ രാജകുമാരിയുടെ ഒരു അഭിമുഖമാണ് വിഷയം. തന്റെ മക്കളുടെ പരിശീലകനൗമായുള്ള തന്റെ ബന്ധം ഡയാന തുറന്നു പറഞ്ഞത് ഈ അഭിമുഖത്തിലൂടെയാണ്. ഇതോടെയാണ്, അപ്പോള്‍ തന്നെ വഷളായിരുന്ന അവരുടെ ദാമ്പത്യബന്ധം കൂടുതല്‍ ഇളകിമറിഞ്ഞതും വിവാഹമോചനത്തില്‍ കലാശിച്ചതും. ഈ അഭിമുഖം വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പായി ചാള്‍സ് രാജകുമാരന്‍ മറ്റൊരു ടെലിവിഷന്‍ അഭിമുഖത്തില്‍ കാമില പാര്‍ക്കറുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തിയിരുന്നു. അതിനുള്ള മറുപടിയാണ് ഈ അഭിമുഖം എന്നാണ് അന്ന് പൊതുവേയുണ്ടായിരുന്ന ധാരണ.

എന്നാല്‍, അന്നു തന്നെ ഡയാനയുടെ സഹോദരന്‍ ഏള്‍ സ്പെന്‍സര്‍, ഈ അഭിമുഖത്തിനു പിന്നില്‍ ഗൂഢാലോചന ആരോപിച്ചിരുന്നു. കൃത്രിമമായി ചില ബാങ്കിംഗ് രേഖകള്‍ ചമച്ച്, അതുപയോഗിച്ച് ഡയാനയെ കൊണ്ട് അപ്രകാരം അഭിമുഖത്തില്‍ പറയിപ്പിക്കുകയായിരുന്നു എന്ന് ഈ വര്‍ഷവും അദ്ദേഹം ആരോപിച്ചിരുന്നു. ഡയാനയെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കാന്‍ സെല്യുരിറ്റി സര്‍വ്വീസിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് ഈ അഭിമുഖം ചെയ്ത ബഷീര്‍ ഡയാനയെ തെറ്റിദ്ദരിപ്പിക്കുകയായിരുന്നു എന്നാണ് സ്പെന്‍സര്‍ പറയുന്നത്. ഇതിനായി പണം നല്‍കി എന്ന് ബോദ്ധ്യപ്പെടുത്താനായിരുന്നു കൃത്രിമ ബാങ്ക് രേഖകള്‍ ചമച്ചത്.

ആരോപണം ചൂടുപിടിച്ചതോടെ ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ബി ബി സി തയ്യാറായിരിക്കുകയാണ്. രാജ്യത്തെ മുതിര്‍ന്ന റിട്ടയേര്‍ഡ് ജഡ്ജിമരില്‍ ഒരാളും മുന്‍ സുപ്രീംകോര്‍ട്ട് ജഡ്ജിയുമായിരുന്ന ലോര്‍ഡ് ഡൈസണ്‍ ആയിരിക്കും ഇത് അന്വേഷിക്കുക എന്നും ബി ബി സി അറിയിച്ചു. ഡയാനയുടെ സഹോദരനും വില്യം രാജകുമാരനും ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടറിനായി ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
യുകെയിലെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടര്‍ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും പുറത്തിറങ്ങുകയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10,000 പേര്‍ക്കാണ് സൗജന്യ കലണ്ടര്‍ നല്‍കുക. ഇക്കുറി ഡിസംബര്‍ പാതിയോടെ തന്നെ കലണ്ടറുകള്‍ അയച്ചു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള രണ്ടാം ലോക്ക്ഡൗണും നിയന്ത്രണങ്ങളും മാത്രമല്ല, ഡിസംബറില്‍ ക്രിസ്തുമസ് കാര്‍ഡുകളും സമ്മാനങ്ങളും എത്തി തപാലില്‍ തിരക്ക് കൂടും മുമ്പ് കലണ്ടര്‍ വീടുകളില്‍ എത്തിക്കാന്‍ ആണ് ബ്രിട്ടീഷ് മലയാളി ടീമിന്റെ തീരുമാനം. ഇതിനോടകം അച്ചടി തുടങ്ങി കഴിഞ്ഞ കലണ്ടര്‍ 15നും 25നും ഇടയില്‍ നാട്ടില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയച്ചു തീര്‍ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category