1 GBP = 98.80INR                       

BREAKING NEWS

ഷേയ്ഖ് മുഹമ്മദിന്റെ ഭാര്യയായിരിക്കവെ ബ്രിട്ടീഷ് ബോഡി ഗാര്‍ഡുമായി അവിശുദ്ധബന്ധം; ആരും അറിയാതിരിക്കാന്‍ ബോഡി ഗാര്‍ഡുമാര്‍ക്ക്‌ കോടികള്‍ നല്‍കി; യുഎഇ രാജകുമാരനെ ഉപേക്ഷിച്ച് പോയ ഭാര്യയുടെ ഞെട്ടിക്കുന്ന കഥകള്‍

Britishmalayali
kz´wteJI³

ന്റെ പ്രണയത്തെക്കുറിച്ച് മൗനം പാലിക്കാന്‍ യു എ ഇ രാജകുമാരി കാമുകനായ ബോഡി ഗാര്‍ഡിന് നല്‍കിയത് 1.2 ദശലക്ഷം പൗണ്ട്. ഈ വിവരം രഹസ്യമാക്കി സൂക്ഷിക്കാന്‍ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് ബോഡിഗാര്‍ഡുമാര്‍ക്കും 1.2 മില്ല്യണ്‍ പൗണ്ട് വീതം നല്‍കി. മാത്രമല്ല, 12,000 പൗണ്ട് വിലവരുന്ന വാച്ച് ഉള്‍പ്പടെ നിരവധി വിലപിടിച്ച സമ്മാനങ്ങളും നല്‍കി. റസല്‍ ഫ്ളവേഴ്സ് എന്ന ബ്രിട്ടീഷ് ബോഡി ഗാര്‍ഡിന്റെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ മക്തൂം രാജകുമാരന്റെ ആറാമത്തെ ഭാര്യയായ ഹയാ രാജകുമാരി ചെലവാക്കിയത് ലക്ഷങ്ങള്‍ എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തന്റെ ഭര്‍ത്താവിനെതിരെയുള്ള കേസ് ലണ്ടനിലെ ഹൈക്കോടതിയില്‍ വിചാരണയ്ക്ക് വന്നപ്പോഴാണ് രാജകുമാരിയും അംഗരക്ഷകനും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായുള്ള അവിഹിതബന്ധത്തിന്റെ കഥ ആദ്യമയി ലോകമറിഞ്ഞത്. കേസില്‍ വിധി രാജകുമാരിക്ക് അനുകൂലമായിരുന്നു. അവരുടെ രണ്ട് കുട്ടികളുടെയും അവകാശം രാജകുമാരിക്ക് ലഭിക്കുകയും ചെയ്തു. ഈ വാര്‍ത്ത പുറത്തുവന്നതോടെ അംഗരക്ഷകനായ ഫ്ളവറിന്റെഭാര്യ അയാളെ ഉപേക്ഷിക്കുകയും ചെയ്തു. വിശ്വാസ വഞ്ചനയായിരുന്നു അവര്‍ കാരണമായി പറഞ്ഞത്.

ഫ്ളവറിന്റെ ഭാര്യയാണ് തന്റെ മുന്‍ഭര്‍ത്താവിന് രാജകുമാരി നല്‍കിയ വിലപിടിച്ച സമ്മാനങ്ങളെ കുറിച്ച് ആദ്യമായി പുറത്തു പറയുന്നത്. 37 കാരനായ തന്റെ മുന്‍ഭര്‍ത്താവിനെ സമ്മാനങ്ങള്‍ നല്‍കി 46 കാരിയായ രാജകുമാരി വലയിലാക്കുകയായിരുന്നു എന്നാണ് അവര്‍ പറയുന്നത്. വിദേശയാത്രകളിലെല്ലാം അടുത്തടുത്ത മുറികള്‍ തനിക്കും ഫ്ളവറിനുമായി വേണമെന്ന് രാജകുമാരി എപ്പോഴും നിര്‍ബന്ധം പിടിക്കുകായിരുന്നത്രെ. ബ്രിട്ടനിലായിരുന്ന സമയത്ത് മിക്ക രാത്രികളിലും ഹയ രാജകുമാരി തന്റെ അംഗരക്ഷകനോടൊപ്പം വെളിയില്‍ പോകുമായിരുന്നു. ചില ദിവസങ്ങളില്‍ മടങ്ങിയെത്തുക പിറ്റേന്നായിരിക്കും.

ഇത് തുടര്‍ന്നതോടെ, സ്നേഹനിധിയായ ഒരു ഭര്‍ത്താവായിരുന്ന ഫ്ളവര്‍ തീരെ മാറിപ്പോയതായി അയാളുടെ മുന്‍ഭാര്യയുടെ ഒരു സുഹൃത്ത് പറയുന്നു. നേരത്തേ പ്രിന്‍സസ് ഓഫ് വെയില്‍സ്‌റോയല്‍ റെജിമെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്ളവേഴ്സ് 2016 മുതലാണ് ഹയ രാജകുമാരിയുടെ സ്വകാര്യ അംഗരക്ഷകനായി എത്തുന്നത്. അതിനു ശേഷം നിരവധി വിദേശയാത്രകളില്‍ രാജകുമാരിയെ അനുഗമിച്ചിരുന്നത് ഇയാളായിരുന്നു. സാവധാനം, ജോലി ഇല്ലാത്ത ദിവസങ്ങളിലും ഫ്ളവേഴ്സിന് രാജകുമാരിയുടെ ഫോണ്‍ വിളികളും ടെക്സ്റ്റ് സന്ദേശങ്ങളും എത്താറുണ്ടായിരുന്നു എന്നും ഈ കുടുംബ സുഹൃത്ത് പറയുന്നു.

സുരക്ഷാ സംബന്ധിയായ കാര്യങ്ങള്‍ക്കാണ് വിളിക്കുന്നതെന്ന് ഫ്ളവേഴ്സ് തന്റെ ഭാര്യയോട് പറഞ്ഞിരുന്നെങ്കിലും മണിക്കൂര്‍ നീളുന്ന സംഭാഷണവും ചാറ്റിംഗും അവരില്‍ സംശയം ഉയര്‍ത്തിയിരുന്നു. പൊതുവേ ഷെയ്ഖിന്റെ കുടുംബം അംഗരക്ഷകരോട് വളരെ ഉദാരമായിട്ടായിരുന്നു പെരുമാറിയിരുന്നതെങ്കിലും, ഹയ അതിലൊക്കെ അപ്പുറമുള്ള കാര്യങ്ങളാണ് ഫ്ളവേഴ്സിന് നല്‍കിയിരുന്നത്. ഇതെല്ലാം അയാളുടെ ഭാര്യയില്‍ സംശയം ഉയര്‍ത്തിയിരുന്നു.

2016-ല്‍ തന്നെ, ജോര്‍ദ്ദാന്‍ രാജാവിന്റെ മകള്‍ കൂടിയായ ഹയ നീന്തല്‍ വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ഒരു ചിത്രം ഫ്ളവേഴ്സിന് അയച്ചത് അയാളുടെ ഭാര്യ കണ്ടുപിടിച്ചതോടെയാണ് അവരുടെ സംശയം ബലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് അവരുടെയിടയില്‍ വഴക്ക് മൂത്തു. മാസങ്ങള്‍ക്ക് ശേഷം, ഫ്ളവേഴ്സ് അയാളുടെ ഭാര്യയോട് താന്‍ അവരെ സ്നേഹിക്കുന്നില്ല എന്ന് പറയുന്ന ഘട്ടം വരെയെത്തി കാര്യങ്ങള്‍.

അവസാനം ഫ്ളവേഴ്സിന്റെ വാഷ്ബാഗില്‍ കോണ്ടം പാക്കറ്റുകള്‍ കണ്ടെത്തിയതോടെ ഭാര്യയുടെ നിയന്ത്രണം നഷ്ടമായി. ലണ്ടനില്‍ ഷേയ്ഖ് വാങ്ങിയ 3.000 ഏക്കര്‍ പുരയിടത്തിലെ കൂറ്റന്‍ ബംഗ്ലാവില്‍താമസിക്കുമ്പോള്‍, പലപ്പോഴും രാത്രി വൈകി ഹയയും ഫ്ളവേഴ്സും പുറത്തുപോയി മടങ്ങി വരുന്നത് സി സി ടി വി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അവിടത്തെ ജീവനക്കാര്‍ക്ക് ഒക്കെ ഇവരുടെ ബന്ധം അറിയുകയും ചെയ്യാമായിരുന്നു. അവസാനം 2017 ലാണ് ഫ്ളവര്‍ വിവാഹമോചനം നേടുന്നത്.

രണ്ടു വര്‍ഷം നീണ്ടുനിന്ന ഈ പ്രണയബന്ധം പുറത്തറിയുമെന്ന ഘട്ടത്തിലായിരുന്നു ഹയാ രാജകുമാരി തന്റെ രണ്ട് കുട്ടികളുമായി ദുബായ് വിട്ട് ലണ്ടനിലെത്തിയത്. തുടര്‍ന്ന് കുട്ടികളെ തിരിച്ചു തരാന്‍ ആവശ്യപ്പെട്ട് ഷേയ്ഖ് നല്കിയ കേസില്‍ പക്ഷെ, അവര്‍ വിജയിച്ചു. ഈ കേസിനിടയിലും ഹയയും ഫ്ളവേഴ്സും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു. അന്ന് ഫ്ളവേഴ്സിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഒരു അംഗരക്ഷകന്‍ എന്നു മാത്രമായിരുന്നു പറഞ്ഞിരുന്നത്.
ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടറിനായി ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
യുകെയിലെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടര്‍ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും പുറത്തിറങ്ങുകയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10,000 പേര്‍ക്കാണ് സൗജന്യ കലണ്ടര്‍ നല്‍കുക. ഇക്കുറി ഡിസംബര്‍ പാതിയോടെ തന്നെ കലണ്ടറുകള്‍ അയച്ചു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള രണ്ടാം ലോക്ക്ഡൗണും നിയന്ത്രണങ്ങളും മാത്രമല്ല, ഡിസംബറില്‍ ക്രിസ്തുമസ് കാര്‍ഡുകളും സമ്മാനങ്ങളും എത്തി തപാലില്‍ തിരക്ക് കൂടും മുമ്പ് കലണ്ടര്‍ വീടുകളില്‍ എത്തിക്കാന്‍ ആണ് ബ്രിട്ടീഷ് മലയാളി ടീമിന്റെ തീരുമാനം. ഇതിനോടകം അച്ചടി തുടങ്ങി കഴിഞ്ഞ കലണ്ടര്‍ 15നും 25നും ഇടയില്‍ നാട്ടില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയച്ചു തീര്‍ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category