1 GBP = 98.30INR                       

BREAKING NEWS

ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ വിരട്ടുക പതിവാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ക്ഷമാപണം നടത്തി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച് പ്രീതി പട്ടേല്‍; രാജി ഒഴിവാക്കാന്‍ ബോറിസ് ജോണ്‍സനും; ഹോം ഓഫീസ് ജീവനക്കാര്‍ അതൃപ്തിയില്‍

Britishmalayali
kz´wteJI³

ര്‍ക്കാര്‍ ഉദ്യോഗസ്ഥരൊട് ജനപ്രതിനിധികള്‍ തട്ടിക്കയറുന്നത് ഇന്ത്യയില്‍ ഒരുവാര്‍ത്തയേയല്ല. മന്ത്രിസ്ഥാനം പോലെ അധികാര പദവികളില്‍ ഇരിക്കുന്നവരാണെങ്കില്‍, ഉദ്യോഗസ്ഥര്‍ അവരുടെ മുന്നില്‍ പഞ്ച പുഛമടക്കി നില്‍ക്കുന്നതും നാം കണ്ടിട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷ് രാജ് എന്ന് നാം പരിഹസിക്കുന്ന പാരമ്പര്യം ഇവിടെ ഉപേക്ഷിച്ചിട്ടുപോയ ബ്രിട്ടനില്‍ സംഗതികള്‍ നേരെ തിരിച്ചാണ്. ഉദ്യോഗസ്ഥരായാലും മന്ത്രിമാരായാലും പരിധി ലംഘിച്ചാല്‍ പണികിട്ടും. ഇപ്പോള്‍ അത് അനുഭവിക്കുകയാണ് ഇന്ത്യന്‍ വംശജായായ അഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍.

ഉദ്യോഗസ്ഥരോട് തട്ടിക്കയറി എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ പെടാപാട് പെടുകയാണിവര്‍. തന്റെ ഉദ്യോഗസ്ഥരോടുള്ള പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തി അവര്‍ ഇന്നലെ മുന്നോട്ടുവന്നു. താന്‍ മനപ്പൂര്‍വ്വം ആരേയും വേദനിപ്പിക്കാന്‍ ആയിരുന്നില്ല അത്തരത്തില്‍ പെരുമാറിയതെന്ന് വ്യക്തമാക്കിയ അവര്‍ അത്തരത്തില്‍ പെരുമാറിയതിന് മാപ്പ് ചോദിക്കുകയും ചെയ്തു.

അതേസമയം പ്രീതി പട്ടേലിനെ സംരക്ഷിക്കാനുള്ള ബോറിസ് ജോണ്‍സന്റെ ശ്രമത്തില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ എത്തിക്സ് ഉപദേഷ്ടാവ് രാജിവച്ചു. മാത്രമല്ല, പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തലവന്‍ അതില്‍ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്ന ആക്ഷേപത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. സെപ്റ്റംബര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, റിപ്പോര്‍ട്ടിനു മേല്‍ നടപടികളെടുക്കാതെ അത് വച്ച് താമസിപ്പിക്കുകയായിരുന്നു ബോറിസ് ജോണ്‍സണ്‍. കഴിഞ്ഞ ദിവസം അത് വീണ്ടും വിവാദമായതോടെ പ്രീതി പട്ടേലിന്റെ ക്ഷമാപണത്തോടെ എല്ലാം അവസാനിപ്പിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ശ്രമിക്കുന്നത്. എന്നാല്‍, മന്ത്രിമാര്‍ക്കുള്ള പെരുമാറ്റം ചട്ടം ലംഘിച്ച പ്രീതിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ലെന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. ഇത്തരത്തില്‍ പെരുമാറ്റ ചട്ടം ലംഘിച്ചതായി കണ്ടെത്തിയാല്‍ മന്ത്രിമാര്‍ സ്വയമേവ രാജിവച്ചൊഴിയുന്ന പാരമ്പര്യമാണ് ബ്രിട്ടനിലുള്ളത്.

സര്‍ക്കാര്‍ കാര്യപരിപാടികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ താന്‍ ദിവസേന നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ടെന്നും അതിനിടയില്‍ ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ അതില്‍ ക്ഷമിക്കണമെന്നും ഇന്നലെപ്രീതി പട്ടേല്‍ അപേക്ഷിച്ചു. എന്നാല്‍, പ്രധാനമന്ത്രിയുടെ എത്തിക്സ് ഉപദേഷ്ടാവിന്റെ രാജി കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണ് ഇതിനെ തുടര്‍ന്നാണ് പര്‍ലമെന്റര്‍ സ്റ്റാന്‍ഡേര്‍ഡ്സ് കമ്മിറ്റിയുംപ്രീതിക്ക് എതിരെ രംഗത്തെത്തിയത്.

മുന്‍ എം 15 ഉദ്യോഗസ്ഥന്‍ കൂടിയായ സ്റ്റാന്‍ഡേര്‍ഡ്സ് കമ്മിറ്റി ചെയര്‍മാന്‍ ലോര്‍ഡ് ഇവാന്‍സ് പറഞ്ഞത്, സത്യസന്ധനും ആത്മാഭിമാനമുള്ളവനും ആയതുകൊണ്ടാണ് സര്‍ അലക്സ് അല്ലന്‍, പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവ് പദവിയില്‍ നിന്നും രാജിവച്ചത് എന്നാണ്. ഇത് മന്ത്രിമാരുടെ പെരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച പുതിയ വിവാദമുയര്‍ത്തിയിരിക്കുകയാണ്. അതേസമയം, പ്രീതി പട്ടേലിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോറിസ് ജോണ്‍സന്‍ ഇന്നലെ ഭരണകക്ഷി എം പിമാരുടെ വാട്ട്സ്അപ് ഗ്രൂപ്പില്‍ ഒരു സന്ദേശം ഇട്ടിരുന്നു.

കഴിഞ്ഞയാഴ്ച്ച ഡൊമിനിക് കമ്മിംഗ്സ് രാജിവച്ചതിനു പിന്നാലെ മറ്റൊരു പ്രതിസന്ധി ഒഴിവാക്കുവാനാണ് ബോറിസ് ശ്രമിക്കുന്നത്. അതേസമയം, തികച്ചും ആത്മാര്‍ത്ഥമായാണ് പ്രീതി ക്ഷമാപണം നടത്തിയതെന്നും അവര്‍ക്ക് കൂടുതല്‍ ശിക്ഷയുടെ ആവശ്യമില്ലെന്നും ഉള്ള വാദവും സജീവമാകുന്നുണ്ട്.

അതേസമയം, ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ നിശിതവിമര്‍ശനവുമായി പ്രതിപക്ഷംരംഗത്തെത്തിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ കടുത്ത ഭാഷയില്‍ പ്രധാനമന്ത്രിയുടെ സമീപനത്തെ വിമര്‍ശിച്ചു. താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍, ഹോം സെക്രട്ടറി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരുകയില്ലയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിലെ സംസ്‌കാരത്തിന് മാതൃകയാകേണ്ട സര്‍ക്കാര്‍ ഓഫീസുകളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഒട്ടും അനുവദനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, പല സന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഹോം സെക്രട്ടറിയെ ചൊടിപ്പിച്ചിട്ടുള്ളത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതൊരു കാര്യവും ശുഷ്‌കാന്തിയോടെ പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ നിര്‍ബന്ധ ബുദ്ധികാണിക്കുന്ന പ്രീതി പട്ടേല്‍ ഈ സ്വഭാവം കാരണമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തെയും അലസതയേയും സഹിക്കാത്തത് എന്നും ഇക്കൂട്ടര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category