1 GBP = 98.30INR                       

BREAKING NEWS

ബ്രിട്ടനിലെ ഇന്ത്യന്‍ നഴ്സുമാരുടെ സ്വന്തം ശബ്ദം ഉയര്‍ന്നു തുടങ്ങി; ബിനയ്ക്കു ആവേശോജ്വല തുടക്കം; ആയിരം നഴ്സുമാര്‍ രജിസ്റ്റര്‍ ചെയ്ത സമ്മേളനത്തില്‍ 800 ലേറെ പ്രതിനിധികളും ഓണ്‍ലൈനില്‍ എത്തി; ആദ്യ സമ്മേളനത്തില്‍ മലയാളികള്‍ക്ക് വേണ്ടി താരമായി ഡോ മഞ്ജു സി പള്ളം; അണിയറയില്‍ സൗത്താംപ്ടണിലെ സൈമണും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ബ്രിട്ടീഷ് സര്‍ക്കാരിനെ വരെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ബാപിയോയുടെ തണലില്‍ നട്ട നഴ്സുമാരുടെ കൂട്ടായ്മയുടെ ചെറുചെടിയെന്നു വിശേഷിപ്പിക്കാവുന്ന ബിനയ്ക്കു ആദ്യ നാമ്പ് മുളപൊട്ടി. ഇന്നലെ ഓണ്‍ലൈനില്‍ നടന്ന സംഘടനയുടെ പിറവിക്കൊപ്പം നടന്ന വെബ്ബിനറില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത ആയിരത്തോളം നഴ്സുമാരില്‍ 600 പേരും ഓണ്‍ലൈനില്‍ എത്തിയതോടെ ബിനാ എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി നിരവധി പ്രൊഫഷണലുകള്‍ ഒറ്റയ്ക്കും കൂട്ടായും ചേര്‍ന്ന് നടത്തിയ ആലോചനകളാണ് ഇപ്പോള്‍ ബിനയായി രൂപമെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും പങ്കെടുത്ത ആരോഗ്യ രംഗത്തെ മുന്‍ നിരക്കാര്‍ക്കൊപ്പം പുത്തന്‍ ആശയങ്ങള്‍ പങ്കിട്ട സെമിനാറുകളില്‍ മലയാളികള്‍ക്ക് വേണ്ടി എത്തിയ മാഞ്ചസ്റ്ററിലെ ഡോ മഞ്ജു സി പള്ളം ശ്രദ്ധ നേടിയത് ഉത്ഘാടന ദിവസത്തില്‍ പ്രധാന കാഴ്ചയായി. മുഴുനീള ഉത്ഘാടന പരിപാടികളില്‍ അണിയറയില്‍ ആദ്യാവസാനം നിറഞ്ഞ സൗത്താപ്റ്റന്‍ മലയാളിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രെഷറുമായ സൈമണ്‍ ജേക്കബിന്റെ സാന്നിധ്യവും ബിനയുടെ വരുംകാല പ്രവര്‍ത്തനത്തിനുള്ള കാല്‍വയ്പുകള്‍ ഉറച്ച ചുവടുകളോടെ ഉള്ളതായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായി വിലയിരുത്തപ്പെടുന്നു.

ലോക്ഡോണ്‍ പ്രയാസങ്ങള്‍ ഒക്കെ മറികടന്നു ഫേസ്ബുക് ട്വിറ്റര്‍, വാട്‌സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചാരണം നടത്തിയ വെബ്ബിനറിനു ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ആയിരത്തിലേറെ രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. ഇതില്‍ 800 ലധികം പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമായി എന്നത് ബിനാ ഉയര്‍ത്തിയ ആവേശമാണ് വ്യക്തമാക്കുന്നത്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ജോലി സംബന്ധമായ തിരക്കുകള്‍ മൂലമാണ് പങ്കെടുക്കാന്‍ സാധിക്കാതെ പോയതെന്ന് സംഘാടക സമിതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ യുകെയിലെ ഇന്ത്യന്‍ നഴ്സുമാര്‍ തങ്ങളുടെ കരുത്തുറ്റ ശബ്ദം സമൂഹത്തില്‍ എത്തിക്കാന്‍ എത്ര ആവേശത്തോടെയാണ് കാത്തിരുന്നത് എന്നതിനും വ്യക്തമായ തെളിവായി. പ്രൊഫഷണല്‍ പാടവം ആവശ്യമായ ഇത്തരം സംഘാടക വേദികളില്‍ മലയാളികളും തീരെ മോശമല്ല എന്നതാണ് ഡോ മഞ്ജുവിന്റെയും സൈമണ്‍ ജേക്കബിന്റെയും സാന്നിധ്യം തെളിയിച്ചതും.

സമ്മേളനത്തിലെ പ്രധാന ശബ്ദങ്ങള്‍
രൂത്ത് മേ - ചീഫ് നേഴ്സിങ് ഓഫിസ് ഓഫ് എന്‍എച്എസ് ഇംഗ്ലണ്ട് - ബ്രിട്ടനിലെ ഇന്ത്യന്‍ നഴ്സുമാരുടെ സേവനത്തിനും അര്‍പ്പണ ബോധത്തിനും രാജ്യം കടപ്പെട്ടിരിക്കുന്നു. എപ്പോഴും എക്കാലവും ബിനക്കു ആവശ്യമായ സഹായവുമായി കൂടെയുണ്ടാകും. ഇത്തരം ഒരു സംഘാടനം ഉണ്ടായതു തീര്‍ച്ചയായും അഭിനന്ദനീയം.

ഗായത്രി ഇസ്സര്‍ കുമാര്‍ - ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ - ഇന്ത്യന്‍ നേഴ്സുമാരുടെ കഠിനാധ്വാനം ലോകത്തെവിടെ പോയാലും കാണാം. ഈ മഹാമാരിക്കാലത്തു അത് കൂടുതല്‍ ദൃശ്യവുമാണ്. പ്രത്യേകിച്ചും സ്വന്തം ജീവന്‍ റിസ്‌കില്‍ ആണെന്നറിഞ്ഞിട്ടും ഓരോ ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന ധീരമായ സേവനം വാക്കുകള്‍ കൊണ്ട് വരച്ചിടാനാകില്ല.

ഡോ ടി ദിലീപ്കുമാര്‍ - പ്രസിണ്ടന്റ് , ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ - ഇന്ത്യയില്‍ പരിശീലനം നേടുന്ന നഴ്സുമാര്‍ എങ്ങനെ കടല്‍ കടക്കുന്നു എന്നതിന്റെ റൂട്ട് മാപ്പ് വ്യക്തമാക്കുന്ന അവതരണം നടത്തി ശ്രദ്ധ നേടി. ഇന്ത്യന്‍ നഴ്സുമാര്‍ക്ക് വിദേശ തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ പരിശീലന പദ്ധതികള്‍ നല്കാന്‍ ഭാവിയില്‍ ബീനക്കു കഴിയട്ടെയെന്നു പ്രത്യാശിച്ചു.

ജെയ്ന്‍ വൈറ്റ് - സി എന്‍ ഓ, എന്‍എച്എസ് വെയ്ല്‍സ് - ഇന്ത്യന്‍ നഴ്സുമാരുടെ തൊഴിലിടത്തെ വൈദഗ്ധ്യം പ്രത്യേക പ്രശംസ നേടുന്നതാണ്. കൂടെ പ്രവര്‍ത്തിക്കുന്നവരെ കൈപിടിച്ച് നടത്താന്‍ ഇന്ത്യന്‍ നഴ്സിങ് സമൂഹം കാട്ടുന്ന താല്പര്യം ഏറെ ആദരണീയവുമാണ്.

പ്രൊഫ ഡെയിം ഡോന്ന കിനൈര്‍, ആര്‍ സി എന്‍ - ബിനയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ബ്രിട്ടനിലെ മറ്റു പ്രൊഫഷണല്‍ സംഘടനകള്‍ക്കും സാധിക്കട്ടെ. എല്ലാ രംഗത്തും മാറ്റവും സാന്നിധ്യവുമാകാന്‍ ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് സാധിക്കണം.

പ്രൊഫ് റോയ് , പ്രസിഡന്റ്, ട്രെയ്ന്‍ഡ് നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ - ഇന്ത്യന്‍ രജിസ്‌ട്രേഷന്‍ നേടിയ നഴ്‌സ് സമൂഹത്തിനു ബിനായില്‍ അംഗത്വം നല്കാന്‍ കാട്ടിയ ദീര്‍ഘ വീക്ഷണത്തിന് പ്രത്യേക നന്ദി. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ദൂരം കുറയാന്‍ ഇതുവഴി സാധിക്കുമെന്ന് പ്രത്യാശ.

ആശ ഡേയ് - നഴ്സില്‍ നിന്നും നഴ്സിങ് ഡയറക്ടറിലേക്കു - ഒരു നേഴ്സിന് എങ്ങനെ കരിയറില്‍ ഉയരങ്ങളില്‍ എത്താം എന്ന് സ്വന്തം അനുഭവം വരച്ചിട്ടാണ് ആശ സംസാരിച്ചത്. കിട്ടാവുന്ന ഏതവസരവും പ്രയോജനപ്പെടുത്തിയാല്‍ ആരെയും ഒന്നും തടയാന്‍ മുന്നില്‍ ഉണ്ടാവില്ലെന്ന് ആശ വ്യക്തമാക്കി. സ്വന്തം കഴിവില്‍ ഉള്ള ആത്മവിശ്വാസത്തിനൊപ്പം അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കൂടി യുകെയിലെ  ഇന്ത്യന്‍ നഴ്സുമാര്‍ ശ്രമിക്കണമെന്നും ആശാ വ്യക്തമാക്കി.

ഡോ ഭുവനേശ്വരി കൃഷ്ണമൂര്‍ത്തി - നഴ്സില്‍ നിന്നും സീനിയര്‍ ലെക്ച്ചറിലേക്കു - വ്യത്യസ്തമായി ചിന്തിക്കുക , അതിലൂടെ ആശയങ്ങള്‍ പ്രകടിപ്പിക്കുക എന്നതാണ് പ്രധാനം. കരിയറില്‍ ഉയരങ്ങള്‍ താണ്ടണം എന്ന മനോഭാവത്തിന് സി പി ഡി എന്താണ് എന്ന് ഓരോ നേഴ്സും അറിഞ്ഞിരിക്കണം. ഇന്നും വിദ്യാര്‍ത്ഥിയായി ജോലി ചെയ്യുന്ന അനുഭവം കൂടിയുള്ള തന്നെ തേടിയെത്തിയ ഡോക്ട്രേറ്റ് അടക്കമുള്ള നേട്ടങ്ങളും അവര്‍ വിവരിച്ചു.

ഉത്ഘാടന ശേഷമുള്ള അല്പം കൂടി ഗൗരവം നിറഞ്ഞ രണ്ടാം ഘട്ടത്തില്‍ ഡോ മഞ്ജു സി പള്ളം, ഡങ്കന്‍ ബാര്‍ട്ടന്‍ , പ്രൊഫ് മാര്‍ക്ക് റാഡ്ഫോര്‍ഡ് എന്നിവര്‍ എന്‍എച്ചഎസ്ല്‍ ഇന്ത്യന്‍ നേഴ്സുമാരുടെ സംഭാവനകളാണ് ഉയര്‍ത്തിക്കാട്ടിയത്. ഒബി അഹ്മദി (സ്റ്റാന്‍ഡ് അപ് ആന്‍ഡ് ചലഞ്ച് ), ഹബീബ് നഖ്വി( മാനേജിങ് റേസിസം) , പ്രൊഫ് ഷാര്‍ലറ്റ് മക്ള്‍ര്‍ഡില്‍, സ്റ്റുവര്‍ട്ട് ട്കവൂക് , ഗെയില്‍ കാര്‍മല്‍ എന്നിവരാണ് പ്രധാനമായും ക്ളാസുകള്‍ നയിച്ചത്.
ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടറിനായി ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
യുകെയിലെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടര്‍ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും പുറത്തിറങ്ങുകയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10,000 പേര്‍ക്കാണ് സൗജന്യ കലണ്ടര്‍ നല്‍കുക. ഇക്കുറി ഡിസംബര്‍ പാതിയോടെ തന്നെ കലണ്ടറുകള്‍ അയച്ചു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള രണ്ടാം ലോക്ക്ഡൗണും നിയന്ത്രണങ്ങളും മാത്രമല്ല, ഡിസംബറില്‍ ക്രിസ്തുമസ് കാര്‍ഡുകളും സമ്മാനങ്ങളും എത്തി തപാലില്‍ തിരക്ക് കൂടും മുമ്പ് കലണ്ടര്‍ വീടുകളില്‍ എത്തിക്കാന്‍ ആണ് ബ്രിട്ടീഷ് മലയാളി ടീമിന്റെ തീരുമാനം. ഇതിനോടകം അച്ചടി തുടങ്ങി കഴിഞ്ഞ കലണ്ടര്‍ 15നും 25നും ഇടയില്‍ നാട്ടില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയച്ചു തീര്‍ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category