1 GBP = 98.80INR                       

BREAKING NEWS

പി ആര്‍ കിട്ടാനുള്ള ഇംഗ്ലീഷ് ടെസ്റ്റില്‍ അമ്മ പാസ്സാകില്ലെന്ന ആശങ്ക; പ്രധാനമന്ത്രിക്കും ഹോം സെക്രട്ടറിക്കും എംപിമാര്‍ക്കും വധഭീഷണി സന്ദേശം അയച്ചു മകന്‍; ബുദ്ധി കുറവാണെങ്കിലും രണ്ടു വര്‍ഷം ജയിലില്‍ കിടക്കട്ടെയെന്ന് കോടതി

Britishmalayali
kz´wteJI³

വിനാശകാലെ വിപരീത ബുദ്ധി എന്നാണ് ചൊല്ല്. അപ്പോള്‍ ബുദ്ധി തീരെ കുറവാണെങ്കിലോ? ബ്രിട്ടനില്‍ സംഭവിച്ച ഈ കഥ കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വച്ചുപോകും. സ്വന്തം അമ്മയ്ക്ക് ഇംഗ്ലീഷ് പരിജ്ഞാനം തീരെ കുറവായതിനാല്‍ ബ്രിട്ടനില്‍ സ്ഥിര താമസക്കാരന്‍ എന്ന പദവി ലഭിക്കാന്‍ സാധ്യതയില്ലെന്ന ആശങ്കയാണ് 27 കാരനായ വാജിദ് ഷായെക്കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത്. ഭീഷണിപ്പെടുത്തി കാര്യം കാണമെന്നായിരുന്നു ഇത്തിരിബുദ്ധിയില്‍ വാജിദിന് തോന്നിയത്. സംശയിച്ചു നിന്നില്ല. മുന്‍പ്രധാനമന്ത്രി തെരേസാ മാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ വധഭീഷണി സന്ദേശം അയയ്ക്കുക എന്നതായിരുന്നു വാജിദ് കണ്ടുപിടിച്ച വഴി.

തികഞ്ഞ അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്തതിനു ശേഷമായിരുന്നു വധ ഭീഷണി മുഴക്കിയത്. കത്തികൊണ്ട് കുത്തിയോ തോക്ക് കൊണ്ട് വെടിവച്ചോ കൊല്ലും എന്നായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലായി അയച്ച സന്ദേശം. നിരവധി എം പിമാര്‍ക്കും വിവിധ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഈ സന്ദേശം ലഭിച്ചിരുന്നു. അവസാനം പിടിക്കപ്പെട്ടപ്പോള്‍, തന്റെ അമ്മയ്ക്ക് പി ആര്‍ ലഭിക്കില്ലെന്ന ആശങ്കയാണ് തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നായിരുന്നു വാജിദിന്റെ വാദം.

അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് സന്ദേശം അയയ്ക്കുക, വധ ഭീഷണി മുഴക്കുക തുടങ്ങിയ ആറ് കുറ്റങ്ങളാണ് ഇയാളുടെ മേല്‍ ചാര്‍ത്തിയത്. പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാമെങ്കിലും, കുറ്റകൃത്യത്തിന്റെ തീവ്രത കുറച്ചുകാണരുത് എന്നായിരുന്നു പ്രോസിക്യുഷന്‍ വാദിച്ചത്. അന്ന് ഇമിഗ്രേഷന്‍ മന്ത്രിയായിരുന്ന ബാരി മെക് എല്‍ഡഫായിരുന്നു ഭീഷണിക്കത്തിനെതീരെ ആദ്യം പരാതിപ്പെട്ടത്.

അതിനു പിറകെയായി ഇത്തരത്തില്‍ ഭീഷണിക്കത്ത് ലഭിച്ചവര്‍ ഓരോരുത്തരായി മുന്നോട്ട് വരികയായിരുന്നു. എം പി ആയിരുന്നാ ധേശിക്ക് അയച്ച സന്ദേശത്തില്‍ വധഭീഷണിക്കൊപ്പം വംശീയ വിദ്വേഷവും പ്രകടിപ്പിച്ചിരുന്നു. തനിക്ക് ലഭിച്ച അശ്ലീല സന്ദേശം അതിയായ മാനസിക വേദന ഉണ്ടാക്കിയതായി അപ്പോള്‍ പ്രധാനമന്ത്രി ആയിരുന്ന തെരേസാ മായും കോടതിയെ ബോധിപ്പിച്ചു. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പടെ മറ്റു ചിലര്‍ക്കും ജാവേദ് ഇത്തരത്തിലുള്ള സന്ദേശം അയച്ചിരുന്നെങ്കിലും അവര്‍ക്ക് അത് ലഭിച്ചില്ല എന്ന് കണ്ടെത്തി.

അന്വേഷണത്തിനിടയില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ബൗദ്ധിക നിലവാരം വളരെ കുറവാണെന്ന് കണ്ടുപിടിച്ചു. ഐ ക്യൂ ലെവല്‍ 58 മാത്രമുള്ള ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളും ഉണ്ട്.ബുദ്ധി കുറവായിട്ടും, കൃത്യമായി അധികാരത്തിലുള്ളവരെ കണ്ടെത്തി ഭീഷണി സന്ദേശം അയക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു എന്ന് കോടതി നിരീക്ഷിച്ചു. ഇയാളുടെ കുടുംബത്തില്‍ വഴക്കിനെ തുടര്‍ന്ന് ഇയാളും ഇളയ സഹോദരനും അമ്മ നോറിനൊപ്പം താമസിക്കുകയാണ്. അച്ഛന്‍ ഇവരില്‍ നിന്നും അകന്ന് വാജിദിന്റെ മറ്റൊരു സഹോദരനോടൊപ്പമാണ് താമസം.

കുടുംബത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഇയാളുടെ മനസ്സിനെ വല്ലാതെ ബാധിച്ചിട്ടുണ്ടാകാമെന്ന് കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ, തനിക്ക് ഏറെ പ്രിയപ്പെട്ട അമ്മയ്ക്ക് പി ആര്‍ ലഭിക്കാതെ പോകുമെന്ന ആശങ്ക അയാളെ അലട്ടിയിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്ത കുറ്റം സാധൂകരിക്കപ്പെടാനുള്ള ന്യായങ്ങളല്ല എന്നു പറഞ്ഞ കോടതി ഇയാളെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു.
 
ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടറിനായി ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
യുകെയിലെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടര്‍ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും പുറത്തിറങ്ങുകയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10,000 പേര്‍ക്കാണ് സൗജന്യ കലണ്ടര്‍ നല്‍കുക. ഇക്കുറി ഡിസംബര്‍ പാതിയോടെ തന്നെ കലണ്ടറുകള്‍ അയച്ചു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള രണ്ടാം ലോക്ക്ഡൗണും നിയന്ത്രണങ്ങളും മാത്രമല്ല, ഡിസംബറില്‍ ക്രിസ്തുമസ് കാര്‍ഡുകളും സമ്മാനങ്ങളും എത്തി തപാലില്‍ തിരക്ക് കൂടും മുമ്പ് കലണ്ടര്‍ വീടുകളില്‍ എത്തിക്കാന്‍ ആണ് ബ്രിട്ടീഷ് മലയാളി ടീമിന്റെ തീരുമാനം. ഇതിനോടകം അച്ചടി തുടങ്ങി കഴിഞ്ഞ കലണ്ടര്‍ 15നും 25നും ഇടയില്‍ നാട്ടില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയച്ചു തീര്‍ക്കും.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category