1 GBP = 98.30INR                       

BREAKING NEWS

തൃശൂരില്‍ നിന്നും യുകെ യില്‍ എത്തിയ ഡോക്ടര്‍ ഇപ്പോള്‍ ചിത്രകാരിയെന്ന നിലയിലും പ്രസിദ്ധ; മാഞ്ചസ്റ്ററില്‍ തമസിക്കുന്ന ജയശ്രീയുടെ വര്‍ച്ച്വല്‍ എക്സിബിഷന് സായിപ്പന്മാരുടെ കൈയ്യടി

Britishmalayali
kz´wteJI³

മാഞ്ചസ്റ്ററില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ സ്വദേശി ജയശ്രീ മേനോന്റെ തൊഴില്‍ രംഗം ആതുരസേവനമാണെങ്കിലും, താത്പര്യം കൂടുതല്‍ ചിത്ര രചനയിലാണ്.സ്വയം ആര്‍ജ്ജിച്ച ചിത്ര രചനാ പാടവം ഒരു ഡോക്ടറുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ കുറച്ചുകാലം മാറ്റി നിര്‍ത്തേണ്ടതായി വന്നു. ഇപ്പോള്‍, തന്റെ പ്രിയപ്പെട്ട ഹോബിക്കായി കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഡോക്ടര്‍ ജയശ്രീ മേനോന്‍.

19 വ്യത്യസ്ത ചിത്രകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗാലറിയില്‍ ഇപ്പോള്‍ ജയശ്രീയുടെ ''ഓര്‍മ്മകള്‍'' എന്ന ചിത്രവും ഇടംപിടിച്ചിട്ടുണ്ട്. https://www.huunuu.com/art-and-death/ എന്ന ലിങ്കില്‍ ഈ ഗാലറി സന്ദര്‍ശിച്ച് തങ്ങളുടെ പ്രിയപ്പെട്ട ചിത്രത്തിന് വോട്ട് രേഖപ്പെടുത്തുവാനുള്ള അവസരവും സന്ദര്‍ശകര്‍ക്കുണ്ട്. ബ്രിട്ടീഷുകാരുടെ കൈയ്യഴിഞ്ഞ പ്രോത്സാഹനം നേടി ജയശ്രീ മേനോന്‍ ഒരു ചിത്രകാരി എന്ന നിലയിലും മുന്നോട്ട് കുതിക്കുകയാണ്.

മാക്കില്‍സ്ഫീല്‍ഡില്‍ ഒരു ഒഫ്താല്‍മോളജിസ്റ്റായി ജോലിചെയ്യുന്ന ജയശ്രീ മേനോന്‍ ഗ്രെയിറ്റര്‍ മാഞ്ചസ്റ്ററിലെ ആള്‍ട്രിന്‍കാമില്‍ കുടുംബവുമൊത്താണ് താമസിക്കുന്നത്. ജയശ്രീയുടെ ഭര്‍ത്താവും ഒരു ഒഫ്താല്മോളജിസ്റ്റാണ്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. തൃശ്ശൂര്‍ സ്വദേശികളായ ഇവര്‍ നാല് വര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്.

ഈ വെര്‍ച്ച്വല്‍ ഗാലറി കൂടാതെ, https://jayartgallery.com/ എന്ന സൈറ്റിലും ജയശ്രീയുടെ പെയിന്റിംഗുകള്‍ ലഭ്യമാണ്. ചിത്രങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ അമ്പത് ശതമാനം ജയശ്രീ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മയില്‍ അംഗമായ ജയശ്രീ, നിരവധി പ്രാദേശിക ചിത്ര പ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് ഇവര്‍ തന്റെ ഒരു ചിത്രം ഒരു വെര്‍ച്ച്വല്‍ ചിത്ര മത്സരത്തില്‍ സമര്‍പ്പിക്കുന്നത്.

നേരത്തേ പോര്‍ട്രെയിറ്റുകള്‍ മാത്രം ചെയ്തിരുന്ന ജയശ്രീ പിന്നീട് കണ്‍ടംപററി വര്‍ക്കുകളിലേക്കും അബ്സ്ട്രാക്റ്റിലേക്കും നീങ്ങുകയായിരുന്നു. അക്രിലിക്കാണ് ജയശ്രിക്ക് ഏറ്റവും പ്രിയപ്പെട്ട മാധ്യമം. പുതിയ ശൈലികള്‍ കണ്ടെത്താനും അവയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും എന്നും ഇഷ്ടപ്പെടുന്ന ജയശ്രിയുടെ ചിത്രങ്ങളില്‍ ഈ പുതുമ ദൃശ്യമാണ്. വെര്‍ച്ച്വല്‍ മത്സരത്തിന്റെ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളില്‍, തങ്ങള്‍ക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട ഒരു ചിത്രത്തിന് വോട്ട് നല്‍കാനുള്ള സൗകര്യം സന്ദര്‍ശകര്‍ക്കുണ്ട്. മത്സര വിജയിയെ ഡിസംബര്‍ 14 ന് പ്രഖ്യാപിക്കും.

ചിത്രമത്സരത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ https://www.huunuu.com/art-and-death/ ലിങ്ക് സന്ദര്‍ശിച്ച് നവംബര്‍ 28 ന് മുന്‍പായി വോട്ട് ചെയ്യണം. ചിത്രങ്ങള്‍ വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ വ്യക്തിഗത വെബ്സൈറ്റില്‍ പോയി വാങ്ങാവുന്നതാണ്.
ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടറിനായി ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
യുകെയിലെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടര്‍ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും പുറത്തിറങ്ങുകയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10,000 പേര്‍ക്കാണ് സൗജന്യ കലണ്ടര്‍ നല്‍കുക. ഇക്കുറി ഡിസംബര്‍ പാതിയോടെ തന്നെ കലണ്ടറുകള്‍ അയച്ചു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള രണ്ടാം ലോക്ക്ഡൗണും നിയന്ത്രണങ്ങളും മാത്രമല്ല, ഡിസംബറില്‍ ക്രിസ്തുമസ് കാര്‍ഡുകളും സമ്മാനങ്ങളും എത്തി തപാലില്‍ തിരക്ക് കൂടും മുമ്പ് കലണ്ടര്‍ വീടുകളില്‍ എത്തിക്കാന്‍ ആണ് ബ്രിട്ടീഷ് മലയാളി ടീമിന്റെ തീരുമാനം. ഇതിനോടകം അച്ചടി തുടങ്ങി കഴിഞ്ഞ കലണ്ടര്‍ 15നും 25നും ഇടയില്‍ നാട്ടില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയച്ചു തീര്‍ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category