1 GBP = 98.50 INR                       

BREAKING NEWS

ഹരിദാസ് എംബസിയില്‍ ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നത് മലയാളികള്‍ക്ക്; ഹരിദാസിനെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വോളന്റിയര്‍ ഉപദേശകനാക്കണമെന്ന് കത്തെഴുതി സംഘടനകള്‍

Britishmalayali
kz´wteJI³

ന്ത്യന്‍ ഹൈക്കമ്മീഷണില്‍ നിന്നു വിരമിച്ച ടി ഹരിദാസ് എന്ന ഉദ്യോഗസ്ഥനെ വോളന്റിയര്‍ ഉപദേശകനായി എംബസിയില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം മലയാളി സംഘടനകള്‍ നോര്‍ക്കയ്ക്കും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചു. യു. കെ പ്രവാസി ഹെല്‍പ് ഡസ്‌ക്, നന്മ യു കെ എന്നിവയടക്കമുള്ള സംഘടനകളാണ് കത്തയച്ചത്. ബ്രിട്ടനിലുള്ള ഇന്ത്യാക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ ഹരിദാസിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലം പ്രവര്‍ത്തിച്ച ഹരിദാസ്, തന്റെ സേവനകാലത്ത് നിരവധി മലയാളികള്‍ ഉള്‍പ്പടേയുള്ള പല ഇന്ത്യാക്കാരുടെയും വ്യത്യസ്തമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. മാത്രമല്ല, വിവിധ ബ്രിട്ടീഷ് വകുപ്പുകളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധവും കുടിയേറ്റക്കാരെ സംബന്ധിച്ച് ഇന്ത്യന്‍ നിയമങ്ങളുടെ പരിജ്ഞാനവും എല്ലാക്കാര്യത്തിലും സമീപിക്കാവുന്ന ഒരു വ്യക്തിത്വമായി അദ്ദേഹത്തെ മാറ്റിയിരുന്നു.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഏതെങ്കിലും ആവശ്യത്തിനുള്ള ഫോറങ്ങള്‍ പൂരിപ്പിച്ചു കൊണ്ടുവരാനോ, ഏതെങ്കിലും രേഖകള്‍ ഹാജരാക്കുവാനോ ആവശ്യപ്പെട്ടാല്‍, അതെല്ലാം പൂര്‍ത്തിയാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ ചുറ്റിത്തിരിയേണ്ട ഗതികേടാണ് ഇന്നുള്ളത്. തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ നിന്നും, ആവശ്യമായ രേഖകള്‍ നേടിയെടുക്കുന്നതില്‍ കാലതാമസവുമുണ്ടാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍, എന്താണ് ചെയ്യേണ്ടതെന്ന് ഹൈക്കമീഷനിലെ മുതിര്‍ന്ന അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന ഹരിദാസിന് നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം രേഖകള്‍ സംഘടിപ്പിക്കുവാനും മറ്റും ആളുകള്‍ക്ക് ഏറെ ക്ലേശിക്കേണ്ടി വന്നിരുന്നില്ല.

യു. കെ പ്രവാസി ഹെല്‍പ് ഡസ്‌ക് നോര്‍ക്ക പ്രതിനിധികള്‍ക്കും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനും ഹരിദാസിനെ പുനര്‍ നിയമിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിച്ചുകഴിഞ്ഞു. മാത്രമല്ല, നന്മ യു കെയുടെ നോഡല്‍ ഓഫീസര്‍ രാജീവ് നായര്‍ ഇക്കാര്യം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും സഹമന്ത്രി വി മുരളീധരനോടും നേരിട്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനു മുന്‍പ് 1947 മുതല്‍ ഇന്ത്യന്‍ എംബസിയില്‍ ജോലിചെയ്തിരുന്ന ട്രാവിസ് എന്ന വനിതാ ഉദ്യോഗസ്ഥ 1996-ല്‍ വിരമിച്ചപ്പോള്‍ അവരെ ഇത്തരത്തില്‍ ഉപഭോക്തൃ സേവന വിഭാഗത്തില്‍ നിയമിച്ച കാര്യവും ഇവര്‍ രണ്ടുപേരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ട്രാവിസിനെ പോലെ തന്നെ നിയമ പരിജ്ഞാനവും അനുഭവ സമ്പത്തുമുള്ള ഹരിദാസിനും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിനായി ഒരുപാട് ഉപകാരങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ തന്നെ ലണ്ടനിലും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും സൂര്യ ഫെസ്റ്റിവലിന് ഏറെ പ്രചാരം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്ക് ഹരിദാസ് വഹിച്ചിരുന്നു. മാത്രമല്ല, ലണ്ടനില്‍ കേരളാ ടൂറിസത്തിന്റെ വലിയൊരു പ്രചാരകനും കൂടിയായിരുന്നു അദ്ദേഹം. വിദേശമണ്ണില്‍ കഷ്ടപ്പാട് അനുഭവിച്ച നൂറുകണക്കിന് മലയാളികളേയാണ് താന്‍ ഹൈക്കമ്മീഷനില്‍ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹം സഹായിച്ചിട്ടുള്ളത്.
ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടറിനായി ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
യുകെയിലെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടര്‍ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും പുറത്തിറങ്ങുകയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10,000 പേര്‍ക്കാണ് സൗജന്യ കലണ്ടര്‍ നല്‍കുക. ഇക്കുറി ഡിസംബര്‍ പാതിയോടെ തന്നെ കലണ്ടറുകള്‍ അയച്ചു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള രണ്ടാം ലോക്ക്ഡൗണും നിയന്ത്രണങ്ങളും മാത്രമല്ല, ഡിസംബറില്‍ ക്രിസ്തുമസ് കാര്‍ഡുകളും സമ്മാനങ്ങളും എത്തി തപാലില്‍ തിരക്ക് കൂടും മുമ്പ് കലണ്ടര്‍ വീടുകളില്‍ എത്തിക്കാന്‍ ആണ് ബ്രിട്ടീഷ് മലയാളി ടീമിന്റെ തീരുമാനം. ഇതിനോടകം അച്ചടി തുടങ്ങി കഴിഞ്ഞ കലണ്ടര്‍ 15നും 25നും ഇടയില്‍ നാട്ടില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയച്ചു തീര്‍ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category