1 GBP = 98.50 INR                       

BREAKING NEWS

കോവിഡ് ബാധിതര്‍ക്ക് റെംഡിസിവിര്‍ വിലക്കി ലോകാരോഗ്യ സംഘടന; മരുന്നിന് വിലക്കേര്‍പ്പെടുത്തിയത് 30 രാജ്യങ്ങളില്‍ നടത്തിയ സോളിഡാരിറ്റി ട്രയലില്‍ കാര്യമായ ഫലപ്രാപ്തിയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്

Britishmalayali
kz´wteJI³

കോവിഡ് ചികിത്സയുടെ ആദ്യ ഘട്ടം മുതല്‍ രോഗികള്‍ക്ക് നല്‍കി പോന്ന ആന്റിവൈറല്‍ മരുന്നായ റെംഡിസിവിറിന് ലോകാരോഗ്യ സംഘടനയുടെ വിലക്ക്. കോവിഡ് ബാധിതര്‍ക്ക് ഈ മരുന്ന് നല്‍കേണ്ടതില്ലെന്നു ലോകാരോഗ്യ സംഘടന പുറത്ത് വിട്ട മാര്‍ഗരേഖയില്‍ പറയുന്നു. ഇന്ത്യയടക്കം 30 രാജ്യങ്ങളില്‍ നടത്തിയ സോളിഡാരിറ്റി ട്രയലില്‍ മരുന്നു കൊണ്ടു കാര്യമായ ഫലപ്രാപ്തിയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെംഡിസിവിറിന് വിലക്കേര്‍പ്പെടുത്തിയത്.

റെംഡിസിവിര്‍ മരണനിരക്കോ കോവിഡ് ബാധിതരുടെ ആശുപത്രി വാസമോ കുറയ്ക്കുന്നതില്‍ കാര്യമായി ഫലം ചെയ്യുന്നില്ലെന്നായിരുന്നു കണ്ടെത്തല്‍. റെംഡെസിവിറിനു പുറമേ, ഇന്റര്‍ഫെറോണ്‍, മലേറിയയ്ക്കെതിരെയുള്ള ഹൈഡ്രോക്സി ക്ലോറോക്വിന്‍, എച്ച്ഐവിയ്ക്കെതിരെ ഉപയോഗിക്കുന്ന ലോപിനവിര്‍ എന്നിവയും ഫലപ്രദമാകുന്നില്ലെന്ന് ഇടക്കാല ട്രയല്‍ റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കോവിഡ് ബാധിതനായിരിക്കെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള ചികിത്സയില്‍ റെംഡെസിവിറും ഉപയോഗപ്പെടുത്തിയിരുന്നു.

ഫൈസര്‍ വാക്സീന്‍ ഉടന്‍
വാഷിങ്ടന്‍: കോവിഡിനെതിരെ 95% ഫലപ്രദമെന്ന് അവകാശപ്പെടുന്ന ഫൈസര്‍ വാക്സീന്‍, ഉടനടി ഉപയോഗിക്കാനുള്ള അനുമതി തേടി കമ്പനി. യുഎസ് നിയന്ത്രണ അഥോറിറ്റി അംഗീകാരം നല്‍കിയാല്‍ ഡിസംബര്‍ അവസാനത്തോടെ ഉപയോഗം തുടങ്ങാനാണ് പദ്ധതി. അനുമതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വാക്സീന്‍ വിതരണം തുടങ്ങാനാകുമെന്ന് കമ്പനി പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category