1 GBP = 98.30INR                       

BREAKING NEWS

1300 കൊല്ലം പഴക്കമുള്ള വിഷ്ണുക്ഷേത്രം പാക്കിസ്ഥാനില്‍ കണ്ടെത്തി; സ്വാത് ജില്ലയില്‍ ക്ഷേത്രം കണ്ടെത്തിയത് പാക്-ഇറ്റാലിയന്‍ പുരാവസ്തുഗവേഷകര്‍

Britishmalayali
kz´wteJI³

പെഷവാര്‍: 1,300 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതായി കരുതുന്ന പുരാതന ക്ഷേത്രം പാക്കിസ്ഥാനില്‍ കണ്ടെത്തി. വടക്കു കിഴക്ക് പാക്കിസ്ഥാനിലെ സ്വാത് ജില്ലയിലാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പാക്-ഇറ്റാലിയന്‍ പുരാവസ്തുഗവേഷകര്‍ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്.

വിഷ്ണുക്ഷേത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഖൈബര്‍ പഖ്തുംഖ്വ പുരാവസ്തു വകുപ്പുദ്യോഗസ്ഥനായ ഫസ്ലെ ഖാലിഖ് അറിയിച്ചു. ഷാഹി സാമ്രാജ്യകാലത്ത് പണി കഴിപ്പിച്ചതാണ് ക്ഷേത്രമെന്നാണ് വിലയിരുത്തല്‍.

850-1026 സി.ഇ. കാലഘട്ടത്തിലെ സാമ്രാജ്യമാണ് ഹിന്ദു ഷാഹി അഥവാ കാബൂള്‍ ഷാഹി. ഷാഹി സാമ്രാജ്യം കാബൂള്‍ താഴ് വര (കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍), ഗാന്ധാരം( ഇന്നത്തെ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍), ആധുനിക വടക്ക്പടിഞ്ഞാറന്‍ ഇന്ത്യ എന്നിവടങ്ങളില്‍ വ്യാപിച്ച് കിടന്നിരുന്നു.

ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന് സമീപം സൈനികപ്പാളയങ്ങളുടേയും കാവല്‍ ഗോപുരങ്ങളുടേയും അവശേഷിപ്പുകള്‍ കണ്ടെടുത്തു. കൂടാതെ വലിയ ജലസംഭരണിയും ഇവിടെ കണ്ടെത്തി. ആയിരക്കണക്കിന് കൊല്ലം പഴക്കമുള്ള പുരാവസ്തുക്കളുടെ വന്‍ശേഖരം സ്വാതിലുണ്ടെന്ന് ഫസ്ലെ ഖാലിഖ് പറഞ്ഞു.

ഹിന്ദു ഷാഹി സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഈ ഭാഗത്തുനിന്ന് ആദ്യമായാണ് കണ്ടെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധാര സംസ്‌കാരത്തിന്റെ ഭാഗമായ ആദ്യത്തെ ക്ഷേത്രമാണ് സ്വാതില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഇറ്റാലിയന്‍ പുരാവസ്തുസംഘത്തിലെ ജോക്ടര്‍ ലൂക്ക പറഞ്ഞു. ബുദ്ധമത വിശ്വാസകേന്ദ്രങ്ങളുടെ ശേഷിപ്പുകള്‍ സ്വാതില്‍നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category