1 GBP = 98.80INR                       

BREAKING NEWS

ചെന്നായ കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഓടിയ ആനക്കുട്ടി വീണത് 50 അടി താഴ്ചയുള്ള കിണറ്റിലേക്ക്; 16 മണിക്കൂര്‍ നീണ്ട രക്ഷാ ദൗത്യത്തിനൊടുവില്‍ ആനയെ സുരക്ഷിതമായി കരയിലെത്തിച്ച് വനപാലകര്‍: വീഡിയോ കാണാം

Britishmalayali
സ്വന്തം ലേഖകന്‍

തമിഴ്നാട്: ചെന്നായ കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഓടിയ ആനക്കുട്ടി വീണത് 50 അടി താഴ്ചയുള്ള കിണറ്റിലേക്ക്. തമിഴ്നാട്ടിലെ പഞ്ചപാലി ജില്ലയിലാണ് സംഭവം. കിണറ്റില്‍ വീണ കാട്ടാനയെ 16 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. വനപാലകരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ക്രെയിന്‍ ഉപയോഗിച്ച് ആനയെ ഉയര്‍ത്തിയപ്പോള്‍ കൂടി നിന്ന ആളുകള്‍ കയ്യടിയോടെയാണ് വരവേറ്റത്.

മയക്ക് വെടി വെച്ച ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. ഹെവി ഡ്യൂട്ടി ക്രെയിനില്‍ വടം കെട്ടിയാണ് ആനയെ ഉയര്‍ത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റു രണ്ടാനകള്‍ക്കൊപ്പം ആനക്കുട്ടി ഈ പ്രദേശത്ത് ചുറ്റിത്തിരിയുകയായിരുന്നു. ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ എസ്. പ്രഭുവും രാജ്കുമാറും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വനം വകുപ്പിലെ 50 ഉദ്യോഗസ്ഥരും അഗ്‌നി രക്ഷാ സേനയും ലോക്കല്‍ പൊലീസും രക്ഷാ ദൗത്യത്തില്‍ പങ്കുകൊണ്ടു.

രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും ട്രക്കും ക്രെയിനും രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. കിണറ്റില്‍ കുടുങ്ങിയ ആനയ്ക്ക് കഴിക്കാനായി തെങ്ങോലയും മറ്റും വെട്ടി നല്‍കി. ഹൊസൂര്‍ വന പ്രദേശത്തേക്ക് ആനയെ വിട്ടയച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category