1 GBP = 98.30INR                       

BREAKING NEWS

യു.പിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഡോക്ടറെ കഴുത്തറുത്തു കൊലപ്പെടുത്തി; കുട്ടികളെയും ആക്രമിച്ചു; കവര്‍ച്ചാ ശ്രമത്തിന് ഇടയിലെ കൊലപാതകമെന്ന് പൊലീസ്

Britishmalayali
kz´wteJI³

ആഗ്ര: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും നടക്കുന്ന വാര്‍ത്തകള്‍. യുപിയില്‍ കേബിള്‍ ടിവി ടെക്നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീട്ടില്‍ അതിക്രമിച്ചു കയറി ആള്‍ ദന്ത ഡോക്ടറെ കഴുത്തറുത്തുകൊലപ്പെടുത്തി. 38 കാരിയായ ഡോക്ടര്‍ നിഷ സിംഗാളാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് പിടികൂടി.

കേബിള്‍ ടി.വി ടെക്നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീടിനകത്ത് കടന്ന അക്രമി നിഷയെ കത്തികൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറെ കൊലപ്പെടുത്തുമ്പോള്‍ എട്ടും നാലും വയസായ നിഷയുടെ കുട്ടികള്‍ തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്നു. കുട്ടികളെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു.

നിഷയുടെ ഭര്‍ത്താവ് അജയ് സിംഗാള്‍ ആശുപത്രിയില്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു അക്രമം. നിഷയെ കൊലപ്പെടുത്തിയതിനുശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടിനുള്ളില്‍ തന്നെയുണ്ടായിരുന്നു. പ്രതി വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

അതേസമയം യു.പിയില്‍ അക്രമവും കൊലപാതകവും ഉയരുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category